• HOME
  • »
  • NEWS
  • »
  • film
  • »
  • Halal Love Story trailer| സിനിമക്കുള്ളിലെ സിനിമ; ‌ "ഹലാല്‍ ലൗ സ്റ്റോറി" ട്രെയ് ലര്‍ എത്തി

Halal Love Story trailer| സിനിമക്കുള്ളിലെ സിനിമ; ‌ "ഹലാല്‍ ലൗ സ്റ്റോറി" ട്രെയ് ലര്‍ എത്തി

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മലയാള കോമഡി-ഡ്രാമ ചിത്രമാണ് "ഹലാൽ ലൗ സ്റ്റോറി"

ഹലാൽ ലവ് സ്റ്റോറി

ഹലാൽ ലവ് സ്റ്റോറി

  • Share this:
    സിനിമക്കുള്ളിലെ സിനിമയുടെ കഥയുമായി ഹലാൽ ലവ് സ്റ്റോറിയുടെ ട്രെയ് ലർ ആമസോൺ പ്രൈം വീഡിയോ പുറത്തിറക്കി. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മലയാള കോമഡി-ഡ്രാമ ചിത്രമാണ് "ഹലാൽ ലൗ സ്റ്റോറി" . സുഡാനി ഫ്രം നൈജീരിയയ്ക്കു ശേഷം സക്കരിയ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹലാൽ ലവ് സ്റ്റോറി.

    ഇന്ദ്രജിത്ത് സുകുമാരൻ, ജോജു ജോർജ്, ഗ്രേസ് ആന്റണി, ഷറഫുദ്ദീൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് ഇവർക്കൊപ്പം മറ്റു കഥാപാത്രങ്ങളായി പാർവതി തിരുവോത്ത്, സൗബിൻ ഷാഹിർ എന്നിവരും എത്തുന്നുണ്ട്. സക്കറിയ മുഹമ്മദ് സംവിധാനം ചെയ്ത ഹലാൽ ലൗ സ്റ്റോറി നിർമ്മിച്ചിരിക്കുന്നത് ആഷിക് അബു, ഹർഷാദ് അലി, ജസ്ന ആശിം എന്നിവർ ചേർന്നാണ്.



    വളരെയധികം ആചാരനിഷ്ഠയുള്ള കുടുംബത്തിൽ നിന്നുള്ള ചലച്ചിത്ര നിർമ്മാണത്തിൽ തല്‍പ്പരനായ തൗഫീക്ക് എന്ന ചെറുപ്പക്കാരനും സമാന ആഗ്രഹമുള്ള തന്റെ സംഘടനാ സുഹൃത്തുക്കളായ റഹീമും ഷെരീഫും സിനിമ ചെയ്യാമെന്ന ആശയവുമായി മുന്നോട്ട് പോകുന്നതും തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രം പറയുന്നത്. ചലച്ചിത്രനിർമ്മാണത്തിന്റെ ഓരോ ഘട്ടത്തിലും മതപരമായ മാർഗ്ഗനിർദ്ദേശങ്ങൾ ക്രൂ പാലിക്കുമ്പോൾ വലിയ ആശയക്കുഴപ്പങ്ങൾ സംഭവിക്കുന്നു. ഇത് രസകരമായി അവതരിപ്പിച്ചിരിക്കുകയാണ് ചിത്രത്തിൽ.‌



    ചിത്രത്തിന്റെ തിരക്കഥ സക്കരിയയും മുഹ്‌സിൻ പരാരിയും ചേർന്നാണ് രചിച്ചത്. അജയ് മേനോന്‍ ഛായാഗ്രഹണവും സൈജു ശ്രീധരന്‍ എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ ബിജിബാല്‍, ഷഹബാസ് അമന്‍, റെക്‌സ് വിജയന്‍, യാക്‌സണ്‍ ഗാരി പെരേര, നേഹ നായര്‍ എന്നിവര്‍ ചേര്‍ന്നാണ് സംഗീതം ഒരുക്കുന്നത്.



    ഇന്ത്യയിലും മറ്റ് 200 രാജ്യങ്ങളിലും പ്രദേശങ്ങളിലും ഉള്ള പ്രൈം അംഗങ്ങൾക്ക് 2020 ഒക്ടോബർ 15 മുതൽ തെലുങ്ക്, തമിഴ്, മലയാളം, കന്നഡ എന്നീ ഭാഷകളിൽ ആമസോൺ പ്രൈം വീഡിയോയിൽ മാത്രമായി ഹലാൽ ലൗ സ്റ്റോറി കാണാൻ സാധിക്കും.
    Published by:Gowthamy GG
    First published: