• HOME
  • »
  • NEWS
  • »
  • film
  • »
  • MOVIES HALAL LOVE STORY TO BE RELEASED ON OTT PLATFORM

Halal Love Story | ഹലാൽ ലവ് സ്റ്റോറിയും ഡിജിറ്റൽ റിലീസിന്; പ്രദർശനം ആമസോൺ പ്രൈമിൽ

Halal Love Story to be released on OTT platform | മലയാളത്തിൽ നിന്നും വീണ്ടുമൊരു ചിത്രം കൂടി ഡിജിറ്റൽ റിലീസിന് തയാറെടുക്കുന്നു

ഹലാൽ ലവ് സ്റ്റോറി

ഹലാൽ ലവ് സ്റ്റോറി

  • Share this:
    മലയാളത്തിൽ നിന്നും വീണ്ടുമൊരു ചിത്രം കൂടി ഡിജിറ്റൽ റിലീസിന് തയാറെടുക്കുന്നു. 'സുഡാനി ഫ്രം നൈജീരിയ' സംവിധായകൻ സക്കറിയ സംവിധാനം ചെയ്യുന്ന 'ഹലാൽ ലൗ സ്റ്റോറി'യാണ് ആമസോൺ പ്രൈമിൽ പ്രദർശനത്തിനൊരുങ്ങുന്നത്. ഒക്ടോബർ 15നാണ് റിലീസ്.

    പപ്പായ സിനിമാസിന്റെ ബാനറിൻ ആഷിഖ് അബു, ജെസ്ന ആശിം, ഹർഷദ് അലി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണ്. ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം ഏഷ്യാനെറ്റ് സ്വന്തമാക്കി.

    ഇന്ദ്രജിത്ത് സുകുമാരൻ, ജോജു ജോർജ്ജ്, ഷറഫുദീൻ, ഗ്രേസ് ആന്റണി, സൗബിൻ ഷാഹിർ, പാർവതി തിരുവോത്ത് എന്നിവർ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ മുഹ്സിൻ പരാരി, സക്കറിയ എന്നിവർ ചേർന്നാണ് രചന നിർവഹിച്ചിരിക്കുന്നത്.



    അജയ് മേനോൻ ഛായാഗ്രഹണവും സൈജു ശ്രീദ്ധരൻ എഡിറ്റിങ്ങും നിർവഹിക്കുന്ന ചിത്രത്തിൽ ഷഹബാസ് അമൻ, റെക്സ് വിജയൻ, ബിജിബാൽ എന്നിവർ ചേർന്ന് സംഗീതവും, ബിജിബാൽ പശ്ചാത്തല സംഗീതവും നിർവഹിക്കുന്നു. സിനിമയുടെ കലാസംവിധാനം അനീസ് നാടോടി നിർവഹിച്ചിരിക്കുന്നു. മേക്കപ്പ് കൈകാര്യം ചെയ്തിരിക്കുന്നത് റോണക്‌സ് സേവിയറാണ്. കോറൈറ്റർ - ആഷിഫ് കക്കോടി. കോ പ്രോഡ്യൂസർസ് - സക്കറിയ, മുഹ്സിൻ പരാരി, സൈജു ശ്രീദ്ധരൻ, അജയ് മേനോൻ.

    മലയാള സിനിമയിൽ ഇതിനോടകം നാലു താര ചിത്രങ്ങൾ ഡിജിറ്റൽ/ ടെലിവിഷൻ റിലീസിനെത്തിക്കഴിഞ്ഞു. ജയസൂര്യ ചിത്രം 'സൂഫിയും സുജാതയുമായിരുന്നു' തുടക്കം. അതിനു ശേഷം ദുൽഖർ സൽമാൻ നിർമ്മാതാവായ 'മണിയറയിലെ അശോകൻ', ഫഹദ് ഫാസിലിന്റെ 'സീ യു സൂൺ' തുടങ്ങിയ ചിത്രങ്ങളാണ് ആമസോൺ പ്രൈമിലും നെറ്ഫ്ലിക്സിലുമായി പ്രദർശനത്തിനെത്തിയത്. കൂട്ടത്തിൽ ടൊവിനോ തോമസ് നായകനും നിർമ്മാതാവുമായ 'കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്' മലയാള സിനിമാ ചരിത്രത്തിൽ തന്നെ ആദ്യമായി ടി.വി.യിൽ റിലീസ് ചെയ്ത ചിത്രമാണ്. ഓണം റിലീസായാണ് ചിത്രം ഏഷ്യാനെറ്റിൽ പ്രദർശനത്തിനെത്തിയത്.

    കോവിഡ് പ്രതിസന്ധിയെത്തുടർന്ന് ബിഗ് ബജറ്റ് ചിത്രങ്ങളുൾപ്പെടെ പ്രദർശനത്തിനെത്തിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്. വിദേശ രാജ്യങ്ങളിൽ ഉൾപ്പെടെ പ്രദർശിപ്പിക്കാൻ ഉടമ്പടിയിലേർപ്പെട്ട ചിത്രങ്ങൾ തിയേറ്ററുകൾ തുറക്കാനും സജീവ റിലീസ് നടക്കാനുമുള്ള കാത്തിരിപ്പിലാണ്. മോഹൻലാൽ ചിത്രം 'മരയ്ക്കാർ- അറബിക്കടലിന്റെ സിംഹം', മമ്മൂട്ടിയുടെ 'വൺ' എന്നിവയാണ് അക്കൂട്ടത്തിലെ പ്രമുഖ ചിത്രങ്ങൾ. വൻകിട പ്രോജക്ടുകൾ ആരംഭിക്കാൻപോലുമാവാത്ത സ്ഥിതിയിലാണ്.

    അൺലോക്ക് അഞ്ചാം ഘട്ടത്തിൽ ഒക്ടോബർ 15 മുതൽ സിനിമാ ശാലകൾ തുറന്ന് പ്രവർത്തിക്കാൻ അനുമതിയായിട്ടുണ്ട്.
    Published by:user_57
    First published:
    )}