പൃഥ്വിരാജ് ചിത്രം ഭ്രമത്തിൽ നിന്നും ഒഴിവാക്കപ്പെട്ടതുമായി ബന്ധപ്പെട്ടുയരുന്ന വിവാദങ്ങളിൽ പ്രതികരിച്ച് നടി അഹാന കൃഷ്ണ. തന്റെ ബി ജെ പി ബന്ധം കാരണം മകളെ രണ്ട് സിനിമകളില്‍ കാസ്റ്റ് ചെയ്ത ശേഷം ഒഴിവാക്കിയെന്ന ആരോപണവുമായി അഹാനയുടെ പിതാവ് കൂടിയായ നടന്‍ കൃഷ്ണകുമാര്‍ രംഗത്ത് വന്നിരുന്നു. പൃഥ്വിരാജ് ചിത്രം 'ഭ്രമ'ത്തില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നിലും ഇതാണ് കാരണമെന്നും കൃഷ്ണകുമാർ പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സംഭവത്തിൽ വിശദീകരണവുമായി അഹാനയുടെ പ്രതികരണം.
'സിനിമയുമായി ബന്ധപ്പെട്ട് തന്‍റെ പേരിൽ തന്‍റെ ചിത്രങ്ങൾ വച്ച് വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇതിൽ നിന്നൊക്കെ തന്നെ ഒഴിവാക്കണമെന്നാണ് അഹാന ആവശ്യപ്പെട്ടിരിക്കുന്നത്. 'ഇപ്പോൾ നടക്കുന്ന നാടകങ്ങളിൽ തനിക്ക് യാതൊരു പങ്കുമില്ല. ഇതുമായി ബന്ധപ്പെട്ട് എവിടെയും പ്രതികരിക്കുകയോ ഒന്നും പറയുകയോ ചെയ്തിട്ടില്ല. എന്നെ ഇതിൽ നിന്നൊക്കെ ഒഴിവാക്കണം. ഞാന്‍ ആ സിനിമയിലേ ഇല്ല. ആ സിനിമയുമായി ബന്ധപ്പെട്ടവരാണ് സംസാരിച്ചിരിക്കുന്നത്. വേറൊരു വ്യക്തി പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ എന്നെ വച്ചിട്ട് വാര്‍ത്തയാക്കരുത്. അത്തരത്തിൽ വരുന്ന വാര്‍ത്തകൾ തള്ളിക്കളയണം' ഇൻസ്റ്റഗ്രാം സ്റ്റോറി ആയി പോസ്റ്റ് ചെയ്ത വീഡിയോയിൽ അഹാന വിശദീകരിക്കുന്നു.
താൻ പൃഥ്വാരാജിന്‍റെ കടുത്ത ആരാധികയാണെന്ന കാര്യവും അഹാന പറയുന്നുണ്ട്. നിലവിലെ വിവാദങ്ങളുടെ പേരിൽ പൃഥ്വിരാജിനെ ആക്രമിക്കുന്നവരോട് വേറൊരു പണിയുമില്ലേ എന്നാണ് ചോദിക്കാനുള്ളതെന്നും താരം പറയുന്നു. തന്‍റെ രാഷ്ട്രീയം കൊണ്ടാണ് അഹാനയെ ചിത്രത്തിൽ നിന്നും ഒഴിവാക്കിയതെന്ന കൃഷ്ണകുമാറിന്‍റെ ആരോപണത്തിനെതിരെ നേരത്തെ തന്നെ ഭ്രമത്തിന്‍റെ അണിയറ പ്രവർത്തകർ രംഗത്തെത്തിയിരുന്നു.
തീരുമാനം തികച്ചും തൊഴിൽപരമാണെന്നും അതിൽ ഒരു രാഷ്ട്രീയ പ്രേരണയും കലർന്നിട്ടില്ലെന്നുമായിരുന്നു നിർമാതാക്കൾ അറിയിച്ചത്. സിനിമയിലെ നായകൻ പൃഥ്വിരാജ് സുകുമാരൻ അടക്കം ആർക്കും ഈ തീരുമാനത്തിൽ പങ്കില്ലെന്നും ഓപ്പൺ ബുക്ക്സ് പ്രൊഡക്‌ഷന് വേണ്ടി രവി കെ ചന്ദ്രൻ, സി വി സാരഥി, ബാദുഷ എൻ എം, വിവേക് രാമദേവൻ, ശരത് ബാലൻ എന്നിവർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. പ്രശസ്ത ഛായാഗ്രാഹകന്‍ രവി.കെ.ചന്ദ്രനാണ് ഭ്രമം സംവിധാനം ചെയ്യുന്നത്. ശ്രീറാം രാഘവന്റെ അന്ധാദുന്‍ എന്ന സിനിമയുടെ മലയാളം റീമേക്കാണ് ഭ്രമം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Ahaana Krishna, Krishnakumar, Prithviraj