HOME » NEWS » Film » MOVIES HAPPY BIRTHDAY ALLU ARJUN HERES THE CHARACTER LOOK FROM PUSHPA MM

Happy Birthday Allu Arjun | കള്ളക്കടത്തുകാരന്‍ പുഷ്പരാജ്; മാസ് എന്‍ട്രിയുമായി അല്ലു അര്‍ജുന്‍

News18 Malayalam | news18-malayalam
Updated: April 8, 2021, 6:48 AM IST
Happy Birthday Allu Arjun | കള്ളക്കടത്തുകാരന്‍ പുഷ്പരാജ്; മാസ് എന്‍ട്രിയുമായി അല്ലു അര്‍ജുന്‍
'പുഷ്പ'യിൽ അല്ലു അർജുൻ
  • Share this:
ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന അല്ലു അര്‍ജുന്‍ ചിത്രം പുഷ്പയുടെ ഇന്‍ട്രോഡക്ഷൻ വീഡിയോ പുറത്തുവിട്ടു. കള്ളക്കടത്തുകാരന്‍ പുഷ്പരാജായിട്ടാണ് അല്ലു എത്തുന്നത്.

ആര്യ, ആര്യ 2 എന്നീ മെഗാഹിറ്റുകള്‍ക്ക് ശേഷം അല്ലുവും സുകുമാറും ഒരുമിക്കുന്ന ചിത്രത്തില്‍ മലയാളത്തിന്റെ സ്വന്തം ഫഹദ് ഫാസിലും പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്.

തെലുങ്കിനോടൊപ്പം തമിഴ്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. രശ്മിക മന്ദാന, ധനഞ്ജയ്, സുനില്‍, അജയ് ഘോഷ് എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ചുവന്ന ചന്ദനം കടത്തുന്നതിന്റെ പശ്ചാത്തലത്തിലാണ് 'പുഷ്പ' ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ട്. ചിത്രത്തിന്റെ ഏറ്റവും പുതിയ ഷെഡ്യൂൾ കേരളത്തിൽ നടക്കുന്നുണ്ടെന്ന് അടുത്തിടെ വാർത്ത വന്നിരുന്നു.വിശാഖപട്ടണത്തും കിഴക്കൻ ഗോദാവരിയിലെ മരേദുമിലി വനമേഖലയിലുമാണ് ഇതുവരെ ചിത്രീകരണം നടന്നത്. കൊറോണ വൈറസ് പാൻഡെമിക് മൂലം നീണ്ട ഇടവേളയ്ക്ക് ശേഷം 2020 നവംബറിൽ ചിത്രത്തിന്റെ ഷൂട്ടിംഗ് പുനഃരാരംഭിച്ചു. എന്നിരുന്നാലും, ചിത്രത്തിന്റെ ആറ് അംഗങ്ങൾ കോവിഡ് പോസിറ്റീവ് ആയപ്പോൾ ഇത് ഹ്രസ്വമായി വീണ്ടും നിർത്തിവച്ചു.

വിജയ് സേതുപതി പുഷ്പയിൽ വില്ലനായി അഭിനയിക്കുന്നതായി അഭ്യൂഹമുണ്ടായിരുന്നു. സുകുമാറും മൈത്രി മൂവി മേക്കേഴ്‌സും ചേർന്ന് അടുത്തിടെ നിർമ്മിച്ച തെലുങ്ക് ചിത്രമായ ഉപ്പേനയിൽ താരം വില്ലനായി അഭിനയിച്ചു.

'ആര്യ' സീക്വലുകളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് സുകുമാർ.

നടി സായി പല്ലവിയും ഒരു പ്രധാന വേഷത്തിലെത്തുന്നുവെന്നാണ്. അല്ലു അർജുന്റെ സഹോദരിയുടെ വേഷത്തിലാകും സായി പല്ലവി എത്തുന്നത് എന്ന് വാർത്ത വന്നിരുന്നു.

തെലുങ്കില്‍ സായി പല്ലവിക്ക് ഇപ്പോൾ കൈ നിറയെ സിനിമകളാണ്. പൊളിറ്റിക്കൽ ത്രില്ലറായ പുതിയ ചിത്രം വിരാട പർവത്തിൽ, ബാഹുബലിയിലൂടെ മലയാളികൾക്ക് സുപരിചിതനായ റാണ ദഗ്ഗുബാട്ടിയാണ് നായകൻ. നാഗ ചൈതന്യ നായകനായെത്തുന്ന ലവ് സ്റ്റോറിയാണ് പുറത്തുവരാനുള്ള നടിയുടെ മറ്റൊരു സിനിമ. ഏപ്രിൽ 16 ആണ് റിലീസ് തിയതി. വിജയ് ദേവരക്കൊണ്ട നായകനായെത്തിയ ടാക്സിവാലയിലൂടെ ശ്രദ്ധേയനായ യുവസംവിധായകൻ രാഹുൽ സങ്ക്രിത്യന്റെ സിനിമയിലും സായി പല്ലവിയാണ് നായിക.

മുറ്റംസെട്ടി മീഡിയയുമായി ചേര്‍ന്ന് മൈത്രി മൂവി മേക്കേഴ്സ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. മലയാളിയായ ഓസ്‌ക്കാര്‍ പുരസ്‌ക്കാര ജേതാവ് റസൂല്‍ പൂക്കുട്ടിയാണ് ചിത്രത്തിന്റെ ശബ്ദമിശ്രണം.

ദേവി ശ്രീ പ്രസാദ് ആണ് സംഗീതം. മിറോസ്ല കുബ ബ്രോസെക് ആണ് ചിത്രത്തിന്റെ ക്യാമറ, എഡിറ്റിംഗ് കാര്‍ത്തിക ശ്രീനിവാസ്, പീറ്റര്‍ ഹെയ്‌നും രാം ലക്ഷമണുമാണ് ചിത്രത്തിന്റെ ഫൈറ്റ് മാസ്റ്റേഴ്‌സ്.

മേക്കപ്പ് നാനി ഭാരതി, കോസ്റ്റ്യൂം ദീപലി നൂര്‍, സഹസംവിധാനം വിഷ്ണു. പി.ആര്‍.ഒ. ആതിര ദില്‍ജിത്ത്.

Summary: Pushpa movie released the character introduction poster of Allu Arjun a day prior to his birthday. The plot revolved around red-sandal smuggling
Published by: user_57
First published: April 8, 2021, 6:48 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories