• HOME
  • »
  • NEWS
  • »
  • film
  • »
  • MOVIES HAPPY BIRTHDAY DULQUER SALMAN A LOOK AT HIS COO FASHION CHOICES KM

Happy Birthday Dulquer Salman: മലയാളത്തിന്റെ യൂത്ത് ഐക്കൺ DQ വിന്റെ ചില സൂപ്പർ കൂൾ ചിത്രങ്ങൾ

അഭിനയം, സൗന്ദര്യം, ഫാഷന്‍ സെന്‍സ് എന്നിവ കൊണ്ട് യുവാക്കളുടെ പ്രിയങ്കരനായി മാറിയ താരമാണ് ദുല്‍ഖര്‍ . ദുല്‍ഖറിന്റെ വസ്ത്രധാരണം എപ്പോഴും ഫാഷന്‍ നിരൂപകരുടെ ശ്രദ്ധപിടിച്ചു പറ്റാറുണ്ട്.

  • Share this:
    ദുല്‍ഖര്‍ സല്‍മാന് ഇന്ന് 35-ാം ജന്മദിനം. അഭിനയം, സൗന്ദര്യം, ഫാഷന്‍ സെന്‍സ് എന്നിവ കൊണ്ട് യുവാക്കളുടെ പ്രിയങ്കരനായി മാറിയ താരമാണ് ദുല്‍ഖര്‍ . ദുല്‍ഖറിന്റെ വസ്ത്രധാരണം എപ്പോഴും ഫാഷന്‍ നിരൂപകരുടെ ശ്രദ്ധപിടിച്ചു പറ്റാറുണ്ട്.

    സിനിമകളിലും സിനിമകളുമായി ബന്ധപ്പെട്ട പരിപാടികളിലും ദുല്‍ഖര്‍ സ്‌റ്റൈലിഷ് വേഷങ്ങളില്‍ എത്താറുണ്ടെങ്കിലും യഥാര്‍ത്ഥ ജീവിതത്തില്‍ അദ്ദേഹം വളരെ ലളിതമായ വസ്ത്രങ്ങളാണ് ധരിക്കാറുള്ളത്. മിക്ക പുരുഷന്മാരും യഥാര്‍ത്ഥത്തില്‍ ഫാഷനില്‍ വളരെ താത്പര്യമുള്ളവരല്ല. എന്നാല്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച് വസ്ത്രം ധരിക്കാന്‍ കൃത്യമായി അറിയാവുന്ന വളരെ കുറച്ച് ആളുകളില്‍ ദുല്‍ഖറും ഉള്‍പ്പെടുന്നു. ഇന്ന് ദുല്‍ഖര്‍ സല്‍മാന്റെ ജന്മദിനത്തില്‍, ഉഝവിന്റെ ഫാഷന്‍ സെന്‍സ് വ്യക്തമാകുന്ന അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ചില ഔട്ട്ഫിറ്റുകള്‍ കാണാം.

    സ്‌റ്റൈലിഷ് ആന്‍ഡ് കൂള്‍

    View this post on Instagram

    A post shared by Dulquer Salmaan (@dqsalmaan)

    മികച്ച രാഷ്ട്രീയക്കാരന്റെ വേഷത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍

    View this post on Instagram

    A post shared by Dulquer Salmaan (@dqsalmaan)

    കാഷ്വല്‍ വേഷങ്ങളില്‍ കിടിലന്‍ ലുക്ക്

    View this post on Instagram

    A post shared by Dulquer Salmaan (@dqsalmaan)

    ഡിക്യൂവിന്റെ ടക്‌സീഡോസ് ലുക്ക്

    View this post on Instagram

    A post shared by Dulquer Salmaan (@dqsalmaan)

    സിമ്പിള്‍ ഫാഷന്‍ ലുക്ക്

    View this post on Instagram

    A post shared by Dulquer Salmaan (@dqsalmaan)

    മിസ്റ്റര്‍ കൂള്‍

    View this post on Instagram

    A post shared by Dulquer Salmaan (@dqsalmaan)

    മിസ്റ്റര്‍ ഹോട്ട്

    View this post on Instagram

    A post shared by Dulquer Salmaan (@dqsalmaan)

    ഈ വര്‍ഷം ജന്മദിനം വിപുലമായി ആഘോഷിക്കാന്‍ ഇടയില്ലെങ്കിലും ദുല്‍ഖര്‍ കുടുംബത്തിനൊപ്പമാകും ബര്‍ത്ത് ഡേ ആഘോഷിക്കുക. ഈ പ്രത്യേക ദിനത്തില്‍ ഭാര്യ, മകള്‍ മറിയം അമീറ സല്‍മാന്‍ എന്നിവര്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ താരം പങ്കു വയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ ഒത്തുചേരലിന്റെ ചിത്രങ്ങള്‍ കാണാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍.

    മലയാള സിനിമയിലെ യുവതാരങ്ങളില്‍ ഏറ്റവും കൂടുതല്‍ ആരാധക പിന്തുണയുള്ള നടനാണ് ദുല്‍ഖര്‍ സല്‍മാന്‍. സിനിമയിലെത്തി ഒന്‍പത് വര്‍ഷം പിന്നിടുമ്പോള്‍ മലയാള സിനിമയില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ ദുല്‍ഖറിന് കഴിഞ്ഞിട്ടുണ്ട്. ഇതിനകം തന്നെ ബോളിവുഡിലും തെന്നിന്ത്യന്‍ സിനിമകളിലും ദുല്‍ഖര്‍ തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു കഴിഞ്ഞു.

    2012ല്‍ സെക്കന്‍ഡ് ഷോ എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്ലൂടെയായിരുന്നു ദുല്‍ഖറിന്റെ അരങ്ങേറ്റം. പിന്നീടിങ്ങോട്ട് നിരവധി ഹിറ്റ് ചിത്രങ്ങള്‍ ആണ് താരം സമ്മാനിച്ചത്. ഉസ്താദ് ഹോട്ടല്‍, എബിസിഡി, നീലാകാശം പച്ചക്കടല്‍, ബാംഗ്ലൂര്‍ ഡെയ്സ്, വിക്രമാദിത്യന്‍, കമ്മട്ടിപ്പാടം, ചാര്‍ളി, മഹാനടി, വരനെ ആവശ്യമുണ്ട് എന്നിങ്ങനെ നിരവധി ഹിറ്റ് ചിത്രങ്ങള്‍ ചെയ്ത ദുല്‍ക്കര്‍ ചാര്‍ളിയിലൂടെ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നടനുള്ള ചലച്ചിത്ര പുരസ്‌കാരം നേടി. വരനെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെ നിര്‍മ്മാണ മേഖലയിലും താരം കൈ പതിപ്പിച്ചു. ദുല്‍ഖറിന്റെ പുതിയ ചിത്രമായ 'കുറുപ്പ്' ആരാധകര്‍ കാത്തിരിക്കുകയാണ്.

    ദുല്‍ഖറിന്റെ ചിരിയും, ശൈലിയും അനായാസം അഭിനയിക്കുവാനുള്ള കഴിവുമെല്ലാം എല്ലാവരേയും അദ്ദേഹത്തിന്റെ ആരാധകനാക്കി മാറ്റും. മമ്മൂട്ടിയെ പോലെ തന്നെ ഭാഷകള്‍ അനായാസം കൈകാര്യം ചെയ്യാനുള്ള കഴിവും ദുല്‍ഖറിനെ പ്രിയങ്കരനാക്കുന്നു. തികഞ്ഞ അര്‍പ്പണബോധത്തോടും അഭിനിവേശത്തോടും കൂടി തന്റെ കഴിവ് തെളിയിച്ച താരം ഇപ്പോള്‍ മലയാളത്തിലെ മുന്‍നിര നായകന്മാരില്‍ ഒരാളാണ്.
    Published by:Karthika M
    First published:
    )}