HOME » NEWS » Film » MOVIES HAPPY BIRTHDAY MANIYANPILLA RAJU HERE IS HE RECORDING FOR A NEW MOVIE

Happy Birthday Maniyanpilla Raju | കോവിഡ് തോറ്റോടി; മണിയൻപിള്ള രാജു ഡബ്ബിംഗ് സ്റ്റുഡിയോയിൽ

Maniyanpilla Raju is celebrating his birthday | പുതിയ ചിത്രത്തിനായി ഡബ് ചെയ്യുന്ന മണിയൻപിള്ള രാജുവിന്റെ വീഡിയോ. കോവിഡ് ബാധിച്ച ശേഷം അദ്ദേഹത്തിന് ശബ്ദം നഷ്‌ടമായി എന്ന തരത്തിൽ പ്രചാരണമുണ്ടാവുകയും മകൻ അതിനെതിരെ പ്രതികരിക്കുകയും ചെയ്തിരുന്നു

News18 Malayalam | news18-malayalam
Updated: April 20, 2021, 9:17 AM IST
Happy Birthday Maniyanpilla Raju | കോവിഡ് തോറ്റോടി; മണിയൻപിള്ള രാജു ഡബ്ബിംഗ് സ്റ്റുഡിയോയിൽ
മണിയൻപിള്ള രാജു
  • Share this:
നടനും നിർമ്മാതാവുമായ മണിയൻപിള്ള രാജുവിന് ഇന്ന് പിറന്നാൾ. കോവിഡ് മുക്തനായ ശേഷം സിനിമയിൽ അദ്ദേഹം വീണ്ടും സജീവമായിരിക്കുകയാണ്. പുതിയ ചിത്രം 'സുഡോകു'വിന്റെ ഡബ്ബിങ് സ്റ്റുഡിയോയിൽ അദ്ദേഹം കഥാപാത്രത്തിന് ശബ്ദം നൽകുന്ന ചിത്രമാണിത്. സി.ആർ. അജയകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മണിയൻപിള്ള രാജു, രൺജി പണിക്കർ, സാറ ഷെയ്‌ഖ തുടങ്ങിയവരാണ് അഭിനേതാക്കൾ. ഏപ്രിൽ 15നാണ് അദ്ദേഹം ഡബ്ബിങ് സ്റ്റുഡിയോയിൽ എത്തിയത്.

താരം കോവിഡ് ബാധിതനായിരുന്ന വാർത്ത പുറത്തുവന്നിരുന്നു. അതിനു ശേഷം ന്യൂമോണിയ പിടിപെട്ടു. മാർച്ച് 25 ന് കോവിഡ് നെഗറ്റീവ് ആയി മാറുകയും ചെയ്‌തു. ഡോക്‌ടർമാർ വിശ്രമം എടുക്കാൻ നിർദ്ദേശിച്ചെങ്കിലും അദ്ദേഹം അസംബ്ലി തെരഞ്ഞെടുപ്പിന് വോട്ട് രേഖപ്പെടുത്താൻ എത്തിയിരുന്നു. ഇനിയും അഞ്ചു വർഷങ്ങൾ കാത്തിരുന്നാൽ മാത്രമേ അടുത്തതായി വോട്ട് ചെയ്യാൻ കഴിയുള്ളൂ, അതുകൊണ്ടു ഈ അവസരം പാഴാക്കുന്നില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.

എന്നാൽ മണിയൻപിള്ള രാജു ഗുരുതരാവസ്ഥയിൽ തുടരുകയാണ്, ശബ്ദം നഷ്‌ടപ്പെട്ട അവസ്ഥയിൽ ഐ.സിയുവിലാണ് തുടങ്ങിയ തരത്തിൽ തെരഞ്ഞെടുപ്പിന് ശേഷം വാർത്ത പ്രചരിച്ചിരുന്നു. പ്രധാനമായും സോഷ്യൽ മീഡിയയിലാണ് ഇത്തരം വ്യാഖ്യാനമുണ്ടായത്.

ഇതിനെതിരെ മകൻ നിരഞ്ജ് രംഗത്തെത്തുകയും ചെയ്‌തു. "എന്‍റെ അച്ഛനെക്കുറിച്ചുള്ള വ്യാജവാർത്തകൾ പ്രസിദ്ധീകരിക്കുന്നത് ദയവായി നിർത്തണമെന്ന് എല്ലാവരോടും അഭ്യർഥിക്കുകയാണ്. രണ്ടാഴ്ച മുമ്പ് തന്നെ അദ്ദേഹം രോഗമുക്തനായി. ഇപ്പോൾ വീട്ടിൽ സുഖമായിരിക്കുന്നു," എന്നാണ് ഫേസ്ബുക്ക് കുറിപ്പിൽ നിരഞ്ജ് അറിയിച്ചത്. (ഡബ് ചെയ്യുന്ന വീഡിയോ ചുവടെ)



മണിയൻപിള്ള രാജുവിന്റെ മഹേഷും മാരുതിയും

ആസിഫ് അലിയെ നായകനാക്കി സേതു സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മഹേഷും മാരുതിയും'‌. മണിയൻപിള്ള രാജു പ്രൊഡക്ഷൻസിനൊപ്പം വി.എസ്.എൽ. ഫിലിം ഹൗസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. 2021 ഫെബ്രുവരി മാസത്തിൽ ഈ സിനിമയിൽ നായകനോളം പ്രാധാന്യമുള്ള മാരുതി കാർ പുറത്തിറക്കുന്ന വേളയിൽ  മണിയൻപിള്ള രാജുവും എത്തിയിരുന്നു.

1984 മോഡലിലെ ഒരു കാർ ആയിരുന്നു സിനിമയ്ക്കായി വേണ്ടിയിരുന്നത്. കാർ കണ്ടെത്തി എങ്കിലും പിന്നീടുള്ള കാര്യങ്ങൾ മുന്നോട്ടു പോകണമെങ്കിൽ കൂടുതൽ മുന്നൊരുക്കങ്ങൾ ആവശ്യമായി വന്നു. ഒടുവിൽ അണിയറക്കാർ ഒരു പോംവഴി കണ്ടെത്തി.

കാർ പുതുക്കിയെടുക്കേണ്ട സാഹചര്യം വന്നപ്പോൾ സഹായത്തിനെത്തിയത് മലപ്പുറത്തെ ഓൺറോഡ് ടീം ആയിരുന്നു. രാജ്യത്തെ വിവിധയിടങ്ങളിൽ നിന്നായി ഇതിനു വേണ്ടി സ്പെയർ പാർട്സ് കൊണ്ടുവരേണ്ടതായി വന്നു.

ഒടുവിൽ കുട്ടപ്പനാക്കി എടുത്ത 36കാരൻ മാരുതി 800 സംവിധായകൻ സേതുവും നിർമ്മാതാവ് മണിയൻപിള്ള രാജുവും നായകൻ ആസിഫ് അലിയും ചേർന്ന് മലപ്പുറത്തെ ഓൺറോഡ് ബോഡി ഷോപ്പിൽ നിന്നും പുറത്തിറക്കി.

Summary: Maniyanpilla Raju is back in the recording studio for the dubbing works of his latest movie Sudoku. The actor/producer was down with Covid 19 and he also suffered Pneumonia in between. Raju was recently seen for casting his vote in the Assembly Elections
Published by: user_57
First published: April 15, 2021, 3:16 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories