HOME » NEWS » Film » MOVIES HAPPY BIRTHDAY SHWETHA MENON HOW VIDEOGRAPHING CHILDBIRTH BECAME ACCEPTABLE IN KERALA

Happy Birthday Shwetha Menon | മാറ്റത്തിന് തുടക്കമിട്ട ശ്വേതാ മേനോൻ; പ്രസവമുറിയിലെ ചിത്രീകരണം വിമർശിച്ച കേരളത്തിൽ ഇന്ന് സ്വീകാര്യത

പ്രസവമുറിയിൽ ക്യാമറവച്ച് ചിത്രീകരിച്ചതിന്റെ പേരിൽ ശ്വേത നേരിട്ട വിമർശനം വലുതാണ്. എന്നാൽ വർഷങ്ങൾക്കിപ്പുറം നടിയും അവതാരകയുമായ പേളിയുടെ കുഞ്ഞിന്റെ വരവറിയിച്ച വീഡിയോ ഒട്ടേറെപ്പേർ പിന്തുണയ്‌ക്കുന്നുണ്ട്‌

News18 Malayalam | news18-malayalam
Updated: April 23, 2021, 12:37 PM IST
Happy Birthday Shwetha Menon | മാറ്റത്തിന് തുടക്കമിട്ട ശ്വേതാ മേനോൻ; പ്രസവമുറിയിലെ ചിത്രീകരണം വിമർശിച്ച കേരളത്തിൽ ഇന്ന് സ്വീകാര്യത
ശ്വേത മേനോൻ
  • Share this:
2013ലെ കേരളം. മലയാള സിനിമയിൽ ആദ്യമായി ഒരു നായിക തന്റെ പ്രസവം സിനിമയ്ക്കായി ചിത്രീകരിക്കുന്നു എന്ന വാർത്ത ഉൾക്കിടലോത്തേടെയാണ് ബഹുഭൂരിപക്ഷം പേരും സ്വീകരിച്ചത്. എന്നും വിവാദങ്ങളുടെ ഇഷ്‌ടതോഴിയായ ശ്വേതാ മേനോനായിരുന്നു അതിനായി തയാറെടുത്ത താരം. ബ്ലെസി സംവിധാനം ചെയ്ത 'കളിമണ്ണ്' എന്ന ചിത്രത്തിന് വേണ്ടി കടിഞ്ഞൂൽ കൺമണിയുടെ ജനനം ക്യാമറയിൽ പകർത്താൻ ശ്വേത അനുവാദം നൽകി.

അന്ന് സ്പീക്കറായിരുന്ന ജി. കാർത്തികേയനിൽ തുടങ്ങി രാഷ്ട്രീയ/സാംസ്കാരിക മണ്ഡലങ്ങളിൽ ഈ സിനിമയെക്കുറിച്ച് ചർച്ചകൾ ഷൂട്ടിംഗ് ആരംഭിക്കുന്നതിനു മുൻപ് തന്നെ സജീവമായി, വിമർശനങ്ങളുയർന്നു. മഹിളാ മോർച്ച അത്തരമൊരു നീക്കത്തെ എതിർത്തുകൊണ്ട് മുന്നോട്ടുവന്നു. ലോക സിനിമയിൽ മുൻപും അത്തരം രംഗങ്ങൾ പകർത്തിയ സിനിമകൾ പലകുറി ഇറങ്ങിയിരുന്നു. അതിൽ ചിലതെല്ലാം സിനിമാ പഠനത്തിന്റെയും മറ്റും ഭാഗമായി മലയാളികൾ കണ്ടിട്ടുമുണ്ട്. എന്നിരുന്നാലും ഒരു മലയാള ചിത്രം പ്രസവരംഗം ചിത്രീകരിക്കുന്നതിനെതിരെ രോഷക്കടൽ ആർത്തിരമ്പി.

വിവാദങ്ങൾ പുകയുമ്പോഴും പിന്തിരിയാൻ ശ്വേതയോ ബ്ലെസ്സിയോ തയാറായിരുന്നില്ല. കാമസൂത്ര കോണ്ടം പരസ്യത്തിൽ മോഡലായതിന്റെ പേരിൽ വിമർശനം നേരിട്ട പരിചയസമ്പത്തുള്ള ശ്വേതയുടെ മുന്നിൽ ഇതൊന്നും വിലപ്പോയില്ല എന്നുവേണം പറയാൻ. ചാനൽ ചർച്ചകളിലും ശ്വേത സ്വതസിദ്ധമായ പുഞ്ചിരിയോട് കൂടി ആ വിമർശനങ്ങളെ സധൈര്യം നേരിട്ടു.

മസ്തിഷ്ക മരണം സംഭവിച്ച ഭർത്താവിന്റെ ബീജത്തിൽ നിന്നും കൃത്രിമ ഗർഭധാരണം നടത്തുന്ന യുവതിയുടെ വേഷമായിരുന്നു ശ്വേത കൈകാര്യം ചെയ്തത്. ശ്വേത നേരിട്ട വിമർശനങ്ങളുടെ ഒരു തുണ്ടെന്നോണം കഥാപാത്രമായ മീരയിലൂടെ പറയാൻ സംവിധായകൻ ശ്രമിച്ചു. ബാർ ഡാൻസറായ സ്ത്രീ അത്തരമൊരു തീരുമാനത്തിലെത്തിയപ്പോൾ സമൂഹം അവർക്കുനേരെ പായിച്ച കൂരമ്പുകൾ 'കളിമണ്ണിൽ' കണ്ടു. എന്നാൽ സിനിമയിറങ്ങിയപ്പോൾ തീയും പുകയും കെട്ടടങ്ങി. എഴുതാപ്പുറങ്ങളിൽ പറഞ്ഞ പോലെ ഒന്നും തന്നെ ആ സിനിമയിൽ ആരും കണ്ടില്ല.

Youtube Video


ഒരു സ്ത്രീ പ്രസവസമയം നേരിടുന്ന പ്രാണവേദന അഭിനയത്തിലൂടെയല്ലാതെ പ്രേക്ഷകരിലേക്ക് എത്തിച്ച ചിത്രമായി ശ്വേതയുടെ 'കളിമണ്ണ്'. അന്ന് പിറന്ന മകൾ സബൈന മേനോനെ മലയാളത്തിലെ 'ഏറ്റവും പ്രായം കുറഞ്ഞ ബാലതാരമെന്ന' വിശേഷണത്തിനർഹയാക്കി.

ഏഴു വർഷങ്ങൾക്കിപ്പുറം ശ്വേത മേനോന്റെ ഈ പിറന്നാൾ ദിനത്തിൽ പ്രസവമുറിയിൽ ക്യാമറക്കാണുകൾ ഒരിക്കൽക്കൂടി പാഞ്ഞിരിക്കുന്നു. നടിയും അവതാരകയുമായ പേളി മാണിയാണ് ആദ്യ പ്രസവത്തിനായി ലേബർ റൂമിൽ ഉൾപ്പെടെ നടത്തിയ തയാറെടുപ്പുകളും കുഞ്ഞിന്റെ പിറവിയുടെ വേളയും വീഡിയോയിൽ പകർത്തിയത്.

എന്നാൽ കാലം മാറിയപ്പോൾ ഒരു സ്ത്രീ മാതൃത്വത്തിലേക്കു പ്രവേശിക്കുന്നതിന്റെ വെല്ലുവിളികളെ അതിന്റേതായ രീതിയിൽ ഉൾക്കൊള്ളാൻ സമൂഹം തയാറായി.
View this post on Instagram


A post shared by Rimitomy (@rimitomy)


ഒട്ടേറെപ്പേരാണ് യൂട്യൂബ് ചാനലിൽ അവർ പോസ്റ്റ് ചെയ്ത വിഡിയോയ്‌ക്ക്‌ അഭിനന്ദനം അറിയിച്ചിരിക്കുന്നത്. ദശലക്ഷക്കണക്കിനു പേർ ആ വീഡിയോ കണ്ടുകഴിഞ്ഞു. ഒരിക്കൽ ഒരേസമയം ബിഗ് ബോസ് മത്സരാർത്ഥികളായിരുന്ന ശ്വേത മേനോനും പേളിയും അക്കാര്യത്തിലും സമാനതകൾ പുലർത്തി എന്നതും യാദൃശ്ചികം.
Published by: user_57
First published: April 23, 2021, 12:37 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories