HOME » NEWS » Film » MOVIES HAPPY BIRTHDAY SIDDHARTH MAHA SAMUDRAM FIRST LOOK RELEASED GH

Happy Birthday Siddharth| 2021 സിദ്ധാർത്ഥിന് തിരക്കേറിയ വർഷം; 8 വർഷത്തിന് ശേഷം വീണ്ടും തെലുങ്കിൽ

മഹാസമുദ്രം എന്ന സിനിമയിലൂടെയാണ് തെലുങ്കിൽ സിദ്ധാർത്ഥിന്റെ തിരിച്ചുവരവ്.

News18 Malayalam | news18-malayalam
Updated: April 17, 2021, 11:56 AM IST
Happy Birthday Siddharth| 2021 സിദ്ധാർത്ഥിന് തിരക്കേറിയ വർഷം; 8 വർഷത്തിന് ശേഷം വീണ്ടും തെലുങ്കിൽ
Maha Samudram First look
  • Share this:
കഴിഞ്ഞ വർഷം അവസാനത്തോടെയാണ് ഇടവേളക്ക് ശേഷം തമിഴ് താരം സിദ്ധാർത്ഥ് സമൂഹ മാധ്യമങ്ങളിൽ തിരിച്ചെത്തിയത്. രാഷ്ട്രീയ വിഷയങ്ങളിൽ അഭിപ്രായങ്ങൾ പ്രകടിപ്പിക്കൽ നിർത്തിവെച്ച താരം കുറച്ച് കാലം സോഷ്യൽ മീഡിയയിൽ നിന്നും വിട്ടുനിൽക്കുയായിരുന്നു. എന്നാൽ ഇത്തരമൊരു തീരുമാനം എടുക്കാ൯ താരത്തെ പ്രേരിപ്പിച്ചതെന്തെന്ന് വ്യക്തമല്ല. തന്റെ വരാ൯ പോകുന്ന ചിത്രങ്ങളെ കുറിച്ചും വെബ്സീരീസുകളെ കുറിച്ചും അറിയിക്കാ൯ വേണ്ടിയായിരുന്നു താരം ട്വിറ്ററിൽ തിരിച്ചെത്തിയത്.

നാല് പുതിയ റിലീസുകളുമായി വളരെ തിരക്കേറിയ വർഷമായിരിക്കും 2021 സിദ്ധാർത്ഥിന്. പുതിയ സിനിമകളെ കുറിച്ച് അറിയിച്ചതിന് ശേഷം എട്ടു വർഷങ്ങൾക്ക് ശേഷം തെലുങ്ക് സ്ക്രീനിലേക്ക് തിരിച്ചെത്തുന്ന താരം ആരാധകരുടെ ആശിർവാദവും തേടിയിട്ടുണ്ട്. മഹാസമുദ്രം എന്ന സിനിമയിലൂടെയാണ് തെലുങ്കിൽ സിദ്ധാർത്ഥിന്റെ തിരിച്ചുവരവ്. സിദ്ധാർത്ഥിന്റെ പിറന്നാൾ ദിനത്തിൽ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടാണ് സംവിധായകൻ അദ്ദേഹത്തിന്റെ ആശംസകൾ അറിയിച്ചിരിക്കുന്നത്.



സിദ്ധാർത്ഥ് ട്വിറ്ററിൽ എഴുതിയതിങ്ങനെ: “ഈ വർഷം തമിഴിൽ നാല് റിലീസുകളുണ്ടാവും. ലോകത്തുള്ള എല്ലാവർക്കും വളരെ ബുദ്ധിമുട്ടുകൾ നിറഞ്ഞ ഒരു വർഷമായിരുന്നു കഴിഞ്ഞ് പോയത്. പെട്ടെന്ന് താളം കണ്ടെത്തി നമുക്ക് മുന്നോട്ട് കുതിക്കാ൯ സാധിക്കുമെന്ന് നമുക്ക് കരുതാം. അതുവരെ നമുക്ക് കാത്തിരിക്കാം, നിങ്ങളുടെ സ്വന്തം സിദ്ധാർത്ഥ്.”



നിരവധി ട്വീറ്റുകളിലായി വരാ൯ പോകുന്ന സിനിമകളെ കുറിച്ചും അദ്ദേഹം നിലവിൽ വർക്ക് ചെയ്തു കൊണ്ടിരിക്കുന്ന വെബ് സീരുകളെ കുറിച്ചും വിശദമായി പറയുന്നുണ്ട്. ഇപ്പോൾ വളരെ മനോഹരമായ ഒരു ഹിന്ദി വെബ്സീരീസിൽ അഭിനയിച്ചു കൊണ്ടിരിക്കുകയാണ് എന്ന് പറഞ്ഞ സിദ്ധാർത്ഥ് കോവിഡ് കാരണം ഒരുപാട് കാലം അവിധിയെടുത്തത് കാരണം ഇപ്പോൾ അവധി പോലും എടുക്കാതെ ജോലി ചെയ്യുകയാണെന്ന് പറയുന്നു. കോവിഡ് വ്യാപനം വളരെ ശക്തമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ആരോധകരോട് സുരക്ഷാ മാനദണ്ഡ‍ങ്ങൾ പാലിക്കാൻ ഓർമ്മപ്പെടുത്താനും താരം മറന്നില്ല.



മണിരത്നവുമായി സഹകരിച്ച് നെറ്റ്ഫ്ലിക്സിന് വേണ്ടി ഒരു ആന്തോളജി സിനിമയും പുരോഗമിക്കുന്നുണ്ടെന്ന് സിദ്ധാർത്ഥ് പറയുന്നു. ഇതിനെ കുറിച്ച് താരം പറയുന്നതിങ്ങനെ "എന്റെ ഗുരുനാഥന്മാരായ മണിരത്നത്തിനും ജയേന്ദ്ര സാറിനുമൊപ്പം ഒരു നെറ്റ്ഫ്ലിക്സ് ചിത്രം നിർമ്മിക്കാനായതും അതിൽ അഭിനയിക്കാനായതും ഏറെ സന്തോഷം നൽകുന്ന കാര്യമാണ്." രതീന്ദ്ര൯ പ്രസാദ് സംവിധാനം ചെയ്യുന്ന സിനമയിൽ പാർവ്വതിയാണ് നായികയായി എത്തുക.

അജയ് ബൂവതിപ് സംവിധാനം ചെയ്യുന്ന തന്റെ അടുത്ത തെലുങ്ക് സിനിമയായ മഹാസാമുദ്രത്തെ കുറിച്ചും സിദ്ധാർത്ഥ് പറയുന്നു, എട്ടുവർഷത്തിന് ശേഷം ടോളിവുഡിലെത്തുന്ന താരം ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്കും ആരാധകർക്കും നന്ദിയറിയിക്കുന്നു.

തമിഴ് ഹൊറർ ത്രില്ലറായ അറുവമാണ് സിദ്ധാർത്ഥ് അവസാനമായി അഭിനയിച്ച സിനിമ. ഒരു ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥന്റെ റോളിലായിരുന്നു ഈ ചിത്രത്തിൽ സിദ്ധാർത്ഥ് പ്രത്യക്ഷപ്പെട്ടത്. ശങ്കറിന്റെ അടുത്ത സിനിമയായ ഇന്ത്യ൯ 2 വിലാണ് അടുത്തതായി താരം പ്രത്യക്ഷപ്പെടുക. കമൽ ഹാസ൯, രാകുൽ പ്രീത് സിംഗ്, കാജൽ അഗർവാൾ തുടങ്ങിയവരും ഈ സിനിയിൽ അഭിനയിക്കുന്നുണ്ട്.
Published by: Naseeba TC
First published: April 17, 2021, 11:56 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories