HOME » NEWS » Film »

Happy Birthday Vikram| കെന്നഡി ജോൺ വിക്ടർ എന്ന ചിയാൻ വിക്രമിനെ കുറിച്ച് അധികമാർക്കും അറിയാത്ത ചില കാര്യങ്ങൾ

ആരാധകരുടെ പ്രിയ താരം ചിയാൻ വിക്രമിന് ആ പേര് ലഭിച്ചത് എങ്ങനെ

News18 Malayalam | news18-malayalam
Updated: April 17, 2021, 1:10 PM IST
Happy Birthday Vikram| കെന്നഡി ജോൺ വിക്ടർ എന്ന ചിയാൻ വിക്രമിനെ കുറിച്ച് അധികമാർക്കും അറിയാത്ത ചില കാര്യങ്ങൾ
image: instagram
  • Share this:
തെന്നിന്ത്യയിലെസൂപ്പർതാരങ്ങളിൽ ഒരാളായ വിക്രം നിരവധി കച്ചവട സിനിമകളുടെയും നിരൂപകപ്രശംസ നേടിയ ചിത്രങ്ങളുടെയുംഭാഗമായി തന്റേതായ ഒരിടം സൃഷ്ടിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ നിരവധി വേഷങ്ങൾ അഭിനയമികവ് കൊണ്ട് ശ്രദ്ധിയ്ക്കപ്പെട്ടിട്ടുണ്ട്. ചിയാൻ വിക്രം എന്ന പേരിൽ അറിയപ്പെടുന്ന താരം നിരവധി ഫിലിംഫെയർ അവാർഡുകളും മികച്ച നടനുള്ള ദേശീയ അവാർഡും സ്വന്തമാക്കി. ഇന്ന് അമ്പത്തിയഞ്ചാം പിറന്നാൾ ആഘോഷിക്കുന്ന താരത്തെ കുറിച്ച് അധികമാർക്കും അറിയാത്ത ചില കാര്യങ്ങൾ ഇതാ:

യഥാർത്ഥ പേര്

താരത്തിന് മാതാപിതാക്കൾ നൽകിയ പേര് കെന്നഡി ജോൺ വിക്ടർ എന്നായിരുന്നു. കെന്നി എന്നായിരുന്നു വിളിപ്പേര്. എന്നാൽ അച്ഛന്റെ പേരിൽ നിന്ന് 'VI', കെന്നഡി എന്ന പേരിൽ നിന്ന് 'K', അമ്മയുടെ പേരിൽ നിന്ന് 'RA', ജന്മരാശി ചിഹ്നമായ ഏരീസിനെ ചിപ്പിക്കുന്ന 'RAM' എന്നീ ഭാഗങ്ങൾ ഒന്നിച്ച് ചേർത്ത് VIKRAM എന്ന സ്‌ക്രീൻനെയിം സ്വീകരിക്കുകയായിരുന്നു.

മണിരത്നത്തിന്റെ 'ബോംബെ'

മണിരത്നം സംവിധാനം ചെയ്ത 'ബോംബെ' എന്ന ചിത്രത്തിൽ ഏതാനും രംഗങ്ങളിൽ വിക്രം അഭിനയിക്കും എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ, മറ്റൊരു ചിത്രത്തിനായി താടി വളർത്തിയിരുന്ന വിക്രത്തിന് ക്ലീൻ ഷെയ്‌വ് ചെയ്ത് അഭിനയിക്കേണ്ട ചിത്രമായിരുന്നതിനാൽ 'ബോംബെ'യുടെ ഭാഗമാകാൻ കഴിഞ്ഞില്ല. പിന്നീട് മണിരത്നം രണ്ട് ഭാഷകളിലായി ചിത്രീകരിച്ച 'രാവണൻ' എന്ന ചിത്രത്തിൽ നായകൻ വിക്രമായിരുന്നു.

വിവാഹം

മലയാളിയായ ശൈലജയാണ് വിക്രമിന്റെ ഭാര്യ. 1980-ൽ കാലൊടിഞ്ഞതിനെ തുടർന്ന് വിക്രം വിശ്രമത്തിലായിരുന്ന സമയത്തായിരുന്നു വിവാഹം. ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം നടന്നത്. ക്രിസ്തീയ ആചാര പ്രകാരം പള്ളിയിൽവെച്ചും വിവാഹച്ചടങ്ങ് നടന്നിരുന്നു.

You may also like:Happy Birthday Siddharth| 2021 സിദ്ധാർത്ഥിന് തിരക്കേറിയ വർഷം; 8 വർഷത്തിന് ശേഷം വീണ്ടും തെലുങ്കിൽ

ഡബ്ബിങ് ആർടിസ്റ്റ്

നായകവേഷങ്ങളിൽ അഭിനയിക്കുന്നതിന് മുമ്പ് മലയാളത്തിലടക്കം നിരവധി ചിത്രങ്ങളിൽ വിക്രം സഹതാരമായിഅഭിനയിച്ചിട്ടുണ്ട്. പിന്നണിഗായകനായും പ്രവർത്തിച്ചിട്ടുള്ള വിക്രം നിരവധി നടന്മാർക്ക് ശബ്ദം നൽകുകയും ചെയ്തിട്ടുണ്ട്. ശങ്കറിന്റെ 'കാതലൻ' എന്ന ചിത്രത്തിന് വേണ്ടി പ്രഭുദേവയ്‌ക്കും 'കുരുതിപ്പുനൽ' എന്ന ചിത്രത്തിൽ കമലഹാസനും 'കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ' എന്ന ചിത്രത്തിൽ അബ്ബാസിനും ശബ്ദം നൽകിയത് വിക്രമാണ്.

രാവണൻ

മണിരത്നം സംവിധാനം ചെയ്ത 'രാവണൻ' ജർമൻ ഭാഷയിൽ മൊഴിമാറ്റം ചെയ്യപ്പെട്ട ആദ്യത്തെ ഇന്ത്യൻ സിനിമയാണ്.

പിതാവ്

വിക്രത്തിന്റെ അച്ഛൻ വിനോദ് രാജും നടനായിരുന്നു. ഗില്ലി, തിരുപ്പാച്ചി തുടങ്ങിയ ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

വിദ്യാഭ്യാസം

അരവിന്ദ് സ്വാമി, തെലുഗു നടൻ വെങ്കടേഷ്, ധരണി എന്നീ നടന്മാരെപ്പോലെ തന്നെ ലൊയോള കോളേജിൽ നിന്നാണ് വിക്രം ഇംഗ്ലീഷിൽ ബിരുദം നേടിയത്.

സിനിമയിലെ തുടക്കകാലം

ഏഴു വർഷക്കാലത്തിലേറെ നീണ്ട പ്രയത്നത്തിനൊടുവിലാണ് വിക്രം തമിഴ് സിനിമാ രംഗത്ത് അംഗീകരിക്കപ്പെടുന്ന നടനായി മാറിയത്.മോഡൽ എന്ന നിലയിൽ പ്രശസ്തി കൈവരിച്ചിരുന്നെങ്കിലും സിനിമയുടെ ഭാഗമായി മാറാൻ അദ്ദേഹത്തിന് ഒരുപാട് കാലം കാത്തിരിക്കേണ്ടി വന്നു.
Published by: Naseeba TC
First published: April 17, 2021, 1:10 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories