കോഴിക്കോടൻ ഭാഷയും ശുദ്ധമായ നർമ്മ പ്രകടനവും കൊണ്ട് മലയാളി പ്രേക്ഷകൻ്റെ പ്രിയ താരമായി മാറിയ ഹരീഷ് കണാരൻ (Hareesh Kanaran) നായകനായി അഭിനയിക്കുന്ന പുതിയ ചിത്രത്തിൽ സൗബിൻ ഷാഹിറും (Soubin Shahir) സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ഇനിയും പേരിട്ടില്ലാത്ത ഈ ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ബിജോയ് ജോസഫാണ്. മഹേഷ് നാരായണൻ, വി.കെ. പ്രകാശ്, ജോസ് സെബാസ്റ്റ്യൻ എന്നിവർക്കൊപ്പം പ്രവർത്തിച്ചു പോന്നിരുന്ന വ്യക്തിയാണ് ബിജോയ് ജോസഫ്.
ജെമിനി സ്റ്റുഡിയോസ് അവതരിപ്പിക്കുന്ന ഈ ചിത്രം റിയാണോ റോസ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ജോൺ കുടിയാൻമലയും ഹരീഷ് കണാരനും ചേർന്നാണ് നിർമ്മിക്കുന്നത്. ഹരീഷ് കണാരൻ്റെ ആദ്യ നിർമ്മാണ സംരംഭം കൂടിയാണ് ഈ ചിത്രം. തികച്ചും ഗ്രാമീണാന്തരീക്ഷത്തിലൂടെ ഒരു സർക്കാർ ജീവനക്കാരൻ്റെ ജീവിതത്തിൽ അരങ്ങേറുന്ന സംഭവങ്ങൾ രസകരവും ഹൃദയസ്പർശിയുമായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ.
വർണ്ണപ്പൊലിമയില്ലാതെ ജീവിതത്തിൻ്റെ യഥാർത്ഥ്യങ്ങൾക്കാണ് ഈ ചിത്രം പ്രാധാന്യം നൽകുന്നത്. ഇതിലെ ഉല്ലാസ് എന്ന കഥാപാത്രം നമ്മുടെ സമൂഹത്തിലെ നാം ഓരോരുത്തരുടേയും പ്രതിനിധിയായിത്തന്നെ കണക്കാക്കാം.
അജു വർഗീസ്, സലിംകുമാർ, ജോണി ആൻ്റണി, ഇടവേള ബാബു, നിർമ്മൽ പാലാഴി, സരയൂ, സീനത്ത് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
കഥ -ബിജോയ് ജോസഫ്, തിരക്കഥ, സംഭാഷണം- പോൾ വർഗീസ്.
ഹരിനാരായണൻ്റെ വരികൾക്ക് എബി സാൽവിൻ ഈണം പകർന്നിരിക്കുന്നു.
വെള്ളൂർ, കൊച്ചി, അങ്കമാലി എന്നിവിടങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും.
Summary: Soubin Shahir to play a pivotal role in the new film headlined by Hareesh Kanaran. Hareesh has become a favorite of the Malayali audience with his Kozhikode language and pure sense of humor
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.