• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ആണുങ്ങളുടെ പൂരമാണെന്ന് പറഞ്ഞതിനോട് വിയോജിപ്പ്; റിമ കല്ലിങ്കലിന്റെ പൂര പരാമർശത്തിനെതിരെ ഹരീഷ് പേരടി

Hareesh Peradi against Rima Kallingal's remark on Thrissur Pooram | ഫേസ്ബുക് പോസ്റ്റിലൂടെയാണ് ഹരീഷ് തന്റെ അഭിപ്രായം തുറന്നു പറയുന്നത്

news18india
Updated: May 14, 2019, 12:53 PM IST
ആണുങ്ങളുടെ പൂരമാണെന്ന് പറഞ്ഞതിനോട് വിയോജിപ്പ്; റിമ കല്ലിങ്കലിന്റെ പൂര പരാമർശത്തിനെതിരെ ഹരീഷ് പേരടി
റിമ കല്ലിങ്കൽ
  • Share this:
തൃശൂർ പൂരം ആണുങ്ങളുടെ മാത്രം പൂരമാണെന്നു റിമ കല്ലിങ്കൽ നടത്തിയ പരാമർശത്തിനെതിരെ വിയോജിപ്പ് രേഖപ്പെടുത്തി നടൻ ഹരീഷ് പേരടി. ഫേസ്ബുക് പോസ്റ്റിലൂടെയാണ് ഹരീഷ് തന്റെ അഭിപ്രായം തുറന്നു പറയുന്നത്. പോസ്റ്റ് ഇങ്ങനെ: "തൃശൂർ പൂരം ആണുങ്ങളുടെ പൂരമാണെന്ന് റീമ പറഞ്ഞതിനോട് ഞാൻ പൂർണ്ണമായും യോജിക്കുന്നില്ലാ... പക്ഷെ അങ്ങിനെ ഒരു അഭിപ്രായം പറയാനുള്ള എല്ലാ സ്വാതന്ത്ര്യവും ആ കുട്ടിക്കുണ്ട് ... ആ അഭിപ്രായത്തോടുള്ള വിമർശനങ്ങൾ മാന്യമായ ഭാഷയിൽ രേഖപെടുത്താം... വേണമെങ്കിൽ കളിയാക്കാം (ട്രോളാം) ... പക്ഷെ ഇങ്ങിനെ തെറി വിളിക്കാനുള്ള സ്വാതന്ത്ര്യം നിങ്ങൾക്കാരാണ് തന്നത് ... സ്പീഡ് കൂടിയാൽ, സീറ്റ് ബെൽറ്റിട്ടില്ലെങ്കിൽ, പൊതുസ്ഥലത്ത് പുകവലിച്ചാൽ എല്ലാം നിയമം മുന്നിൽ വന്ന് നിൽക്കുന്ന ഒരു നാട്ടിൽ സോഷ്യൽ മീഡിയയിലെ ഒരു പെൺകുട്ടിക്ക് നേരെയുള്ള തെറി വിളി അവസാനിപ്പിച്ചേ പറ്റു...ഒരു ഇടതു പക്ഷ സർക്കാറിന് അതിൽ ക്യത്യമായ ഉത്തരവാദിത്വമുണ്ട്... ഞാൻ പലപ്പോഴും കളിയാക്കിയിട്ടുണ്ടെങ്കിലും അവളെന്റെ അനിയത്തി കുട്ടി തന്നെയാണ്..."



ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തൃശൂർ സ്വദേശിയായ റിമ തൃശൂർ പൂരത്തെക്കുറിച്ചു പറഞ്ഞതിങ്ങനെ. "തൃശ്ശൂര്‍ പൂരം ആണുങ്ങളുടെ മാത്രം പൂരമാണ്. ഭയങ്കര കഷ്ടമാണത്. വിദേശത്തൊക്കെ വലിയ വലിയ ആഘോഷങ്ങള്‍ നടക്കുമ്പോള്‍ അവിടെ ആണുങ്ങള്‍ മാത്രമാണോ, പെണ്ണുങ്ങളും വരുന്നില്ലേ? അതുപോലെ നമുക്കിവിടെ തുടങ്ങാം. ഒരു പ്രശ്‌നമുണ്ട്. തിരക്കു കാരണമാണ് സ്ത്രീകളില്‍ പലരും പോകേണ്ടെന്നു തീരുമാനിക്കുന്നത്. എങ്കിലും അമ്പലങ്ങളിലാണെങ്കിലും മറ്റ് പൊതു സ്ഥലങ്ങളിലും സ്ത്രീകളും പുരുഷന്‍മാരും ഒന്നിച്ചു ചേരുമ്പോഴല്ലേ രസം? അപ്പോഴല്ലേ ഒരുമയുള്ളൂ? ആണുങ്ങള്‍ മാത്രം പോയിട്ടെന്തു കാര്യം? ആഘോഷത്തില്‍ എല്ലാവരും ഒന്നിക്കുക എന്നത് നടക്കുന്നില്ലിവിടെ. കാരണം ആണുങ്ങള്‍ മാത്രമാണ് വരുന്നത്."

First published: May 14, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...