• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

പച്ചമീൻ വിൽക്കുന്നവളെ കല്ലെറിയുന്നത് പൊരിച്ചമീൻ കിട്ടാത്തവർ അറിഞ്ഞില്ലേ?


Updated: July 29, 2018, 11:54 AM IST
പച്ചമീൻ വിൽക്കുന്നവളെ കല്ലെറിയുന്നത് പൊരിച്ചമീൻ കിട്ടാത്തവർ അറിഞ്ഞില്ലേ?

Updated: July 29, 2018, 11:54 AM IST
ഹനാൻ എന്ന പെൺകുട്ടി ജീവിക്കാൻവേണ്ടി മൽസ്യവിൽപന നടത്തുന്നതാണ് ഇപ്പോൾ സോഷ്യൽമീഡിയ ഏറെ ചർച്ച ചെയ്യുന്നത്. സ്വന്തം കാലിൽ ഉറച്ചുനിൽക്കാൻവേണ്ടിയാണ് പഠനത്തിനിടയിലും മീൻവിൽപനയുമായി ഹനാൻ ഇറങ്ങിത്തിരിച്ചത്. ഈ വാർത്ത വൈറലായതോടെ ഹനാനെ ചിലർ അപമാനിക്കുകയും അവർ നിയമത്തിന്‍റെ കുരുക്കിൽ അകപ്പെടുകയും ചെയ്തു. ഇതിനിടയിൽ ഹനാന്‍റെ സിനിമാമോഹത്തിന് പ്രതീക്ഷയേകി ചില ഓഫറുകളും വന്നു. മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ഉൾപ്പടെ പൊതുസമൂഹമാകെ ഹനാന് പിന്തുണയും അഭിനന്ദനപ്രവാഹവുമായി എത്തുകയും ചെയ്തു. എന്നാൽ മലയാളസിനിമയിലെ സ്ത്രീപക്ഷവാദങ്ങൾ ഉയർത്തിപ്പിടിക്കുന്നവർ ഹനാന് പിന്തുണ അറിയിക്കാത്തതും വിമർശനവിധേയമാകുന്നുണ്ട്. നടൻമാരായ ബിനീഷ് കോടിയേരി, ഹരീഷ് പെരടി എന്നിവരാണ് വനിതാ അംഗങ്ങളെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുന്നത്. പച്ചമീൻ വിൽക്കുന്നവളെ കല്ലെറിയുന്നത് പൊരിച്ചമീൻ കിട്ടാത്തവർ അറിഞ്ഞില്ലേയെന്നാണ് ഹരീഷ് പെരടിയുടെ ചോദ്യം. ചിലർ സ്വന്തം കാലിൽ നിൽക്കാനും ജീവിത സാഹചര്യങ്ങളോട് പൊരുതി ജയിക്കുവാനും പച്ചമീൻ വിൽക്കുന്നു. മറ്റു ചിലർ മീൻ കിട്ടാത്തതിനുവരെ ജീവിതസാഹചര്യങ്ങളെ കുറ്റം പറയുന്നു- ബിനീഷ് കോടിയേരി ഫേസ്ബുക്കിൽ കുറിച്ചു. നേരത്തെ വീട്ടിൽ പൊരിച്ചമീൻ കിട്ടിയിട്ടില്ലെന്ന റിമ കല്ലിങ്കലിന്‍റെ പ്രസ്താവന സ്ത്രീപക്ഷവാദമെന്ന നിലയിൽ സമൂഹമാധ്യമങ്ങളിൽ ഉൾപ്പടെ വലിയതോതിൽ ചർച്ചയായിരുന്നു. സ്ത്രീ വിഷയങ്ങളിലൊക്കെ അഭിപ്രായപ്രകടനവുമായി എത്തുന്ന ചലച്ചിത്രമേഖലയിലെ വനിതാപ്രവർത്തകരൊന്നും ഹനാൻ വിഷയത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.





 
First published: July 29, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍