• HOME
  • »
  • NEWS
  • »
  • film
  • »
  • Dasettante Cycle | ഹരീഷ് പേരടി ആദ്യമായി നിർമ്മിക്കുന്ന 'ദാസേട്ടന്റെ സൈക്കിൾ' ചിത്രീകരണം പൂർത്തിയായി

Dasettante Cycle | ഹരീഷ് പേരടി ആദ്യമായി നിർമ്മിക്കുന്ന 'ദാസേട്ടന്റെ സൈക്കിൾ' ചിത്രീകരണം പൂർത്തിയായി

ചിത്രത്തിൽ ഹരീഷ് പേരടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു

ദാസേട്ടന്റെ സൈക്കിൾ

ദാസേട്ടന്റെ സൈക്കിൾ

  • Last Updated :
  • Share this:
    നടൻ ഹരീഷ് പേരടി (Hareesh Peradi) നിർമ്മിക്കുന്ന 'ദാസേട്ടന്റെ സൈക്കിൾ' (Dasettante Cycle) എന്ന സിനിമയുടെ ചിത്രീകരണം കോഴിക്കോട് പൂർത്തിയായി. 'ഐസ് ഒരതി' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അഖിൽ കാവുങ്ങൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ഹരീഷ് പേരടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

    വൈദി പേരടി, അഞ്ജന അപ്പുക്കുട്ടൻ, കബനി, എൽസി സുകുമാരൻ, രത്നാകരൻ എന്നിവരാണ് മറ്റു താരങ്ങൾ. ഹരീഷ് പേരടി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഹരീഷ് പേരടി, ബിന്ദു ഹരീഷ്, സുദീപ് പച്ചാട്ട് എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം രാഹുൽ സി. വിമൽ നിർവഹിക്കുന്നു.

    "ചെറിയ ബഡ്ജറ്റിൽ ഒരു നല്ല സിനിമ. അതാണ് ലക്ഷ്യം," ഹരീഷ് പേരടി പറഞ്ഞു. തോമസ് ഹാൻസ് ബെന്നിന്റെ വരികൾക്ക് എ.സി. ഗിരീശൻ സംഗീതം പകരുന്നു.

    എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- നൗഫൽ പുനത്തിൽ, പ്രൊഡക്ഷൻ കൺട്രോളർ- നിജിൽ ദിവാകരൻ, കല- മുരളി ബേപ്പൂർ, മേക്കപ്പ്-രാജീവ് അങ്കമാലി, വസ്ത്രാലങ്കാരം- സുകേഷ് താനൂർ, സ്റ്റിൽസ്- ശ്രീജിത്ത് ചെട്ടിപ്പടി, പരസ്യകല- മനു ഡാവഞ്ചി, അസോസിയേറ്റ് ഡയറക്ടർ- ജയേന്ദ്ര ശർമ്മ, സജിത് ലാൽ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- നിഷാന്ത് പന്നിയൻങ്കര, പി.ആർ.ഒ. - എ.എസ്. ദിനേശ്.

    Also read: 'എന്റെ സിനിമയിൽ എന്റെ പേര് ഉണ്ടാകാൻ പാടില്ല എന്നതായിരുന്നു അവരുടെ ആവശ്യം' നിര്‍മാതാക്കള്‍ക്ക് WCC മെയില്‍ അയച്ചു ; പടവെട്ട് സംവിധായകന്‍

    താന്‍ സംവിധാനം ചെയ്ത സിനിമയില്‍ നിന്ന് തന്‍റെ പേര് മാറ്റണമെന്നാവശ്യപ്പെട്ട് നിര്‍മാതാക്കള്‍ക്ക് ഡബ്ല്യുസിസി നിരന്തരം മെയില്‍ അയച്ചിരുന്നതായി പടവെട്ട് സിനിമയുടെ സംവിധായകന്‍ ലിജു കൃഷ്ണ. നടിയും സംവിധായികയുമായ ഗീതു മോഹൻദാസ് തന്നെ മാനസികമായി വേട്ടയാടുകയാണെന്നും പടവെട്ട് സിനിമക്കെതിരെ നിരന്തരം മോശം പ്രചാരണം നടത്തിയെന്നും തനിക്കെതിരെ ഉണ്ടായ ലൈംഗികാതിക്രമ കേസിന്‍റെ അന്വേഷണവുമായി സഹകരിച്ചിട്ടും ഡബ്ല്യുസിസിയെ കൂട്ടുപിടിച്ച് തന്‍റെ പേരുപോലും സിനിമയിൽനിന്നു മായ്ക്കാൻ ശ്രമിച്ചെന്നും ലിജു ആരോപിച്ചു. പടവെട്ടിന്റെ റിലീസിനോട് ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വെച്ചാണ് ലിജു ആരോപണം ഉന്നയിച്ചത്.

    പടവെട്ട് സിനിമയുടെ കഥയിൽ ഗീതു മോഹന്‍ദാസ് പറഞ്ഞ കറക്‌ഷൻ ഞാൻ എടുത്തില്ല എന്നതായിരുന്നു പരാതി. ഒരുപക്ഷേ നിവിനോട് ഈ സിനിമയിൽ അഭിനയിക്കേണ്ട എന്നവർ പറഞ്ഞു കാണും. നിവിൻ അത് കേട്ടില്ല. ഒരു പോയിന്റ് എത്തിയപ്പോൾ എന്റെ സിനിമയിൽ എന്റെ പേര് ഉണ്ടാകാൻ പാടില്ല എന്നതായിരുന്നു അവരുടെ ആവശ്യം. നിർമാതാക്കൾക്ക് നിരന്തരം അയക്കുന്ന മെയിലുകളിൽനിന്ന് ഞങ്ങൾക്ക് അത് വ്യക്തമായി. ഡബ്ല്യുസിസി എന്ന സംഘടനയാണ് നിരന്തരം മെയിൽ അയച്ചുകൊണ്ടിരുന്നത്. ഡബ്ല്യുസിസി എന്ന സംഘടനയെ ബഹുമാനിക്കുന്ന ആളുകളാണ് ഞങ്ങൾ. അതിന്റെ ആവശ്യകത ഞങ്ങൾ മനസ്സിലാക്കുകയും ചെയ്യുന്നു. പക്ഷേ ഈ സംഘടനയുടെ അധികാരം ഉപയോഗിച്ചുകൊണ്ട് ചില വ്യക്തികൾ സംഘടനയ്ക്ക് മുകളിൽ നിൽക്കുന്നു അതാണ് ഞാൻ പറയാൻ ശ്രമിച്ചതെന്നും സംവിധായകന്‍ പറഞ്ഞു.
    Published by:user_57
    First published: