മലയാളത്തിന് ഏറെ അഭിമാനിക്കാവുന്ന ദേശീയ ചലച്ചിത്ര പുരസ്‌കാര ലബ്ധിയാണ് കടന്നുപോയത്. തന്റെ അവസാന ചിത്രം 'അയ്യപ്പനും കോശിയും' (Ayyappanum Koshiyum) മികവുറ്റതാക്കിയ സച്ചിക്കു (Sachy) മികച്ച സംവിധായകനുള്ള അംഗീകാരം മരണാനന്തര ബഹുമതിയായി ലഭിച്ചപ്പോൾ, അട്ടപ്പാടിയുടെ പാട്ടുകാരി നഞ്ചിയമ്മ മികച്ച ഗായികയായി. മികച്ച സഹ നടനുള്ള അവാർഡ് സ്വന്തമാക്കിയത് പ്രേക്ഷകർ കയ്യടിച്ചു പ്രോത്സാഹിപ്പിച്ച അവരുടെ സ്വന്തം 'മുണ്ടൂർ മാടൻ', ബിജു മേനോനും. സംഘട്ടനം ഒരുക്കിയ മാഫിയ ശശിക്കും സംഘത്തിനും ദേശീയ പുരസ്‌കാരം എത്തിച്ചേർന്നു.
പുരസ്‍കാരങ്ങളെക്കുറിച്ച് നടൻ ഹരീഷ് പേരടി ഫേസ്ബുക്ക് കുറിപ്പിലൂടെ രംഗത്തെത്തുന്നു. സച്ചിയും നഞ്ചിയമ്മയും ദേശീയ ചലച്ചിത്ര പുരസ്കാരത്തിന്റെ സൗന്ദര്യം എന്നാണ് പേരടിയുടെ വിശേഷണം. പോസ്റ്റിലേക്ക്:
സച്ചിയും നഞ്ചിയമ്മയും ഈ ദേശീയ അവാർഡിന്റെ സൗന്ദര്യമാണ്.. കക്ഷി രാഷ്ട്രീയ മൂട് താങ്ങികൾക്ക് മാത്രമല്ലാതെ.. രാഷ്ട്രീയം നോക്കാതെ.. കലയുടെ കഴിവുകൾക്കുള്ള.. യഥാർത്ഥ കലയുടെ രാഷ്ട്രീയമുള്ള അംഗീകാരം.. അഭിപ്രായ വിത്യാസങ്ങളുടെ പേരിൽ കലാകാരനെ വിലക്കുന്ന.. ഇടതുപക്ഷ സാംസ്കാരിക വിരുദ്ധരായ സംഘടനകൾക്കുള്ള.. സ്വയം ഇടതുപക്ഷം എന്ന് പറഞ്ഞ് അഹങ്കരിക്കുന്ന മനുഷ്യ വിരുദ്ധരായ മൂരാച്ചികൾക്കുള്ള പാഠം... കുഞ്ഞില എന്ന സംവിധായകയെ അംഗീകരിക്കാൻ തയ്യാറാവാത്ത.. അയ്യപ്പനും കോശിയുടെ നിർമ്മാതാവായ ചലച്ചിത്ര അക്കാദമിയുടെ ചെയർമാനുള്ള പാഠം... എതിർ ചേരിയിലുള്ള ആരെയും അംഗീകരിക്കില്ലെന്ന് വാശി പിടിക്കുന്ന, അവരോടൊക്കെ പക സൂക്ഷിക്കുന്ന സ്വയം കമ്മ്യൂണിസ്റ്റ്കാരാണെന്ന് അവകാശപ്പെടുന്ന കള്ള ഫാസിസ്റ്റ് തബ്രാക്കൻമാർക്കുള്ള പാഠം....ദേശീയ ജൂറിക്ക് മനുഷ്യ സലാം ...കലാസലാം..."
മികച്ച നടനുള്ള പുരസ്കാരം സുര്യയും (സൂരറൈ പോട്ര്) അജയ് ദേവ്ഗണും (താനാജി; ദ അൺസങ് വാരിയർ) പങ്കിട്ടു. സൂരറൈ പോട്ര് എന്ന സിനിമയിലെ പ്രകടനത്തിന് മികച്ച നടിയായി അപർണ ബാലമുരളിയും തെരഞ്ഞെടുക്കപ്പെട്ടു. മികച്ച മലയാള സിനിമയ്ക്കുള്ള പുരസ്കാരം തിങ്കളാഴ്ച നിശ്ചയത്തിനു ലഭിച്ചു.
2020 ൽ പുറത്തിറങ്ങിയ 295 ഫീച്ചർ സിനിമകളും 105 നോൺ ഫീച്ചർ സിനിമകളുമാണ് പുരസ്കാരത്തിനായി മത്സരിച്ചത്. നിർമാതാവും സംവിധായകനുമായ വിപുൽ ഷാ ആയിരുന്നു ജൂറി ചെയർമാൻ. കേരളത്തില്‍ നിന്ന് വിജി തമ്പി ജൂറിയിലുണ്ട്. സിനിമാ സൗഹൃദ സംസ്ഥാനമായി മധ്യപ്രദേശ് തെരഞ്ഞെടുക്കപ്പെട്ടു. രജതകമലവും സർട്ടിഫിക്കറ്റുമാണ് പുരസ്കാരം. ഈ വിഭാഗത്തിൽ പ്രത്യേക പുരസ്കാരം ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങൾ സ്വന്തമാക്കി. 2020ൽ സെൻസർ ചെയ്ത ചിത്രങ്ങളാണ് അവാർഡിനായി പരിഗണിക്കുന്നത്.
Summary: Malayalam cinema made it big at the 68th National Film Awards announced the other day. Celebrated movie 'Ayyappanum Koshiyum' bagged four awards for that of best director, supporting actor, singer and action. Actor Hareesh Peradi reacts to this particular movie bagging four national honours
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Ayyappanum Koshiyum, Director sachy, Hareesh Peradi, Nanjiyamma, Sachy