ഹരീഷ് പേരടി, നിര്‍മ്മല്‍ പാലാഴി, ആശാ അരവിന്ദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അഖില്‍ കാവുങ്ങല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം കോഴിക്കോട് ആരംഭിച്ചു.
ബോധി കൂള്‍ എന്റര്‍ടെെയ്ന്‍മെന്റ്, ജി ബി ഫ്രെയിംസ് എന്നിവയുടെ ബാനറില്‍ കെ.ആര്. ഗിരീഷ്, നൗഫല്‍ പുനത്തില്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ സ്വിച്ചോണ്‍ കര്‍മ്മം യുവ സംവിധായകന് ഗിരീഷ് ദാമോദരന്‍ നിര്‍വ്വഹിച്ചു.
ബിനു പപ്പു, പ്രദീപ് ബാലന്, സുഡാനി ഫെയിം ഉണ്ണി നായര്‍, പ്രഭാ ശങ്കര്‍, ഹനീഷ് ബാബു, മുഹമ്മദ് എരവട്ടൂര്‍, നീരജ, സുഡാനി ഫെയിം സാവിത്രി ശ്രീധരന്, അഞ്ജന അപ്പുക്കുട്ടന്, വിജയലക്ഷ്മി നിലമ്പൂര്‍, മഹിത തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.
ഛായാഗ്രഹണം: രാഹുല്‍ സി.രാജ്, പ്രൊഡക്ഷന്‍ കണ്ട്രോളര്: നിജില്‍ ദിവാകരന്, കല: മുരളി ബേപ്പൂര്‍, മേക്കപ്പ്: ദിനേശ് കോഴിക്കോട്, വസ്ത്രാലങ്കാരം: ചന്ദ്രന് ചെറുവണ്ണൂര്‍, സ്റ്റില്‍സ്: രാമദാസ് മാത്തൂര്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍: ജയേന്ദ്ര ശര്‍മ്മ, വി.എസ്. സജിത്ത് ലാല്‍, അസോസിയേറ്റ് ഡയറക്ടര്‍: കൃഷ്ണ ദാസ്, അസിസ്റ്റന്റ് ഡയറക്ടര്‍: നിതിന്‍ വിജയന്, ജിത്തു ചാലിയ, അഭിനവ് എം. ,അജുല്‍ കാവുങ്ങല്‍, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: നിഷാന്ത് പന്നിയങ്കര, ഗിജഷ് കൊണ്ടോട്ടി, വാര്‍ത്ത പ്രചരണം: എ.എസ്. ദിനേശ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Film pooja, Hareesh Peradi, Malayalam cinema