• HOME
 • »
 • NEWS
 • »
 • film
 • »
 • Hareesh Peradi | നടൻ ഹരീഷ് പേരടി ഇനി ചലച്ചിത്ര നിർമ്മതാവ്; ആദ്യ ചിത്രം 'ദാസേട്ടന്റെ സൈക്കിൾ'

Hareesh Peradi | നടൻ ഹരീഷ് പേരടി ഇനി ചലച്ചിത്ര നിർമ്മതാവ്; ആദ്യ ചിത്രം 'ദാസേട്ടന്റെ സൈക്കിൾ'

ആദ്യ ചിത്രമായ 'ദാസേട്ടന്റെ സൈക്കിൾ' കോഴിക്കോട്

ഹരീഷ് പേരടി, ചിത്രത്തിന്റെ പോസ്റ്റർ

ഹരീഷ് പേരടി, ചിത്രത്തിന്റെ പോസ്റ്റർ

 • Share this:
  നടൻ ഹരീഷ് പേരടി (Hareesh Peradi) ചലച്ചിത്ര നിർമ്മാതാവുന്നു. ആദ്യ ചിത്രമായ 'ദാസേട്ടന്റെ സൈക്കിൾ' കോഴിക്കോട് ആരംഭിച്ചു. ഒപ്പം ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്ററും റിലീസ് ചെയ്തു. 'ഐസ് ഒരതി' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അഖിൽ കാവുങ്ങൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയിൽ ഹരീഷ് പേരടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

  വൈദി പേരടി, അഞ്ജന അപ്പുക്കുട്ടൻ, കബനി, എൽസി സുകുമാരൻ, രത്നാകരൻ എന്നിവരാണ് മറ്റു അഭിനേതാക്കൾ. ഹരീഷ് പേരടി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഹരീഷ് പേരടി, ബിന്ദു ഹരീഷ്, സുദീപ് പച്ചാട്ട് എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം രാഹുൽ സി. വിമൽ നിർവഹിക്കുന്നു.

  "ചെറിയ ബഡ്ജറ്റിൽ ഒരു നല്ല സിനിമ. അതാണ് ലക്ഷ്യം," ഹരീഷ് പേരടി പറഞ്ഞു. തോമസ് ഹാൻസ് ബെന്നിന്റെ വരികൾക്ക് എ.സി. ഗിരീശൻ സംഗീതം പകരുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- നൗഫൽ പുനത്തിൽ, പ്രൊഡക്ഷൻ കൺട്രോളർ- നിജിൽ ദിവാകരൻ, കല- മുരളി ബേപ്പൂർ, മേക്കപ്പ്- രാജീവ് അങ്കമാലി, വസ്ത്രാലങ്കാരം- സുകേഷ് താനൂർ, സ്റ്റിൽസ്- ശ്രീജിത്ത് ചെട്ടിപ്പടി, പരസ്യകല- മനു ഡാവഞ്ചി, അസോസിയേറ്റ് ഡയറക്ടർ- ജയേന്ദ്ര ശർമ്മ, സജിത് ലാൽ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-നിഷാന്ത് പന്നിയൻങ്കര, പി.ആർ.ഒ. - എ.എസ്. ദിനേശ്.

  Also read: Bigg Boss 16 | ടിന ദത്ത് മുതൽ മന്യ സിങ്ങ് വരെ; ബിഗ് ബോസ് 16-ാം സീസണിൽ മാറ്റുരക്കുന്ന താരങ്ങൾ

  സൽമാൻ ഖാൻ (Salman Khan) അവതാരകനായി എത്തുന്ന ബിഗ് ബോസ് ഹിന്ദി ഷോ ഒക്ടോബർ ഒന്നു മുതൽ കളേഴ്സ് ടിവിയിൽ സംപ്രേഷണം ആരംഭിക്കും. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സീസണുകളിൽ ഒന്നു കൂടിയാണിത്.

  എല്ലാ സീസണിലും, പ്രശസ്തരായ നിരവധി സെലിബ്രിറ്റികൾ മത്സരാർത്ഥികളായി എത്താറുണ്ട്. എല്ലാ എലിമിനേഷനുകളെയും അതിജീവിച്ച് ഏറ്റവും അവസാന ദിവസം വരെ ഷോയിൽ പിടിച്ചു നിൽക്കുന്ന മൽസരാർത്ഥിയാണ് വിജയിക്കുക. ഈ സീസണിൽ, മിസ് ഇന്ത്യ റണ്ണറപ്പ് മന്യ സിംഗ് മുതൽ ജനപ്രിയ ടിവി അഭിനേതാക്കളായ ഷിവിൻ നാരംഗ്, സുംബുൾ തൗഖീർ എന്നിവരടക്കമുള്ളവർ എത്തുന്നുണ്ട്.

  ഇതുവരെയുള്ള വിവരങ്ങൾ അനുസരിച്ച്, താഴെ പറയുന്ന പത്തു പ്രശസ്ത താരങ്ങൾ ബിഗ് ബോസ് സീസൺ 16 ൽ എത്തുമെന്നാണ് സൂചനകൾ. അവർ ആരൊക്കയാണെന്നറിയാം.

  1. ടിന ദത്ത (Tina Datta)

  ഉത്തരൻ (Uttaran) എന്ന ടെലിവിഷൻ സീരിയലിൽ അഭിനയിച്ചതിനു ശേഷമാണ് ടിന ദത്ത പ്രശസ്തയായത്. സീരയലിൽ ടിന അവതരിപ്പിച്ച 'ഇച്ഛ' എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2018ൽ രാജീവ് ഖണ്ഡേൽവാളിനൊപ്പം നക്സൽബാരി എന്ന വെബ് സീരീസിലും ദയാൻ എന്ന ഷോയിലും ടിന പ്രത്യക്ഷപ്പെട്ടിരുന്നു. ആക്ഷൻ റിയാലിറ്റി ഷോ ആയ 'ഫിയർ ഫാക്ടർ: ഖത്രോൺ കെ ഖിലാഡി 7' ലും ടിന പങ്കെടുത്തിട്ടുണ്ട്. മിത്തോളജിക്കൽ ഷോ ഷാനിയിലും ഹൊറർ പരമ്പരയായ ദയനിലും ടിന അഭിനയിച്ചിട്ടുണ്ട്...
  Published by:user_57
  First published: