• HOME
  • »
  • NEWS
  • »
  • film
  • »
  • Meri Awas Suno | ഈറൻ നിലാ... ജയസൂര്യ ചിത്രത്തിന് ഹരിചരൺ പാടുന്നു

Meri Awas Suno | ഈറൻ നിലാ... ജയസൂര്യ ചിത്രത്തിന് ഹരിചരൺ പാടുന്നു

Haricharan sings for Jayasurya movie Meri Awas Suno | ഈറൻനിലാ... എന്ന മെലഡി ഗാനം ഹരിചരണിന്‍റെ സ്വരമാധുരിയിൽ

മേരി ആവാസ് സുനോ

മേരി ആവാസ് സുനോ

  • Share this:
    ജയസൂര്യയും (Jayasurya) മഞ്ജു വാര്യരും (Manju Warrier) ആദ്യമായി വെള്ളിത്തിരയിൽ ഒന്നിക്കുന്ന മേരി ആവാസ് സുനോയിലെ (Meri Awas Suno) മറ്റൊരു ഗാനം കൂടി പുറത്തുവന്നു. ഈറൻനിലാ... എന്ന മെലഡി ഗാനം ഹരിചരണിന്‍റെ സ്വരമാധുരിയിൽ ആസ്വദിക്കാം. സംഗീത സംവിധായകൻ എം. ജയചന്ദ്രനാണ് ഗാനം ഒരുക്കിയിരിക്കുന്നത്.

    'കാറ്റത്തൊരു മൺകൂട്' എന്ന ആദ്യഗാനം പുറത്തുവിട്ടപ്പോൾ പ്രേക്ഷകപ്രശംസ നേടിയിരുന്നു. ബി.കെ. ഹരിനാരായണന്‍റേതാണ് വരികൾ. ഈസ്റ്റ് കോസ്റ്റ് ഓഡിയോസിലൂടെയാണ് ഗാനം പ്രേക്ഷകരിലെത്തുന്നത്. ജയസൂര്യയും എം.ജയചന്ദ്രനും സംസ്ഥാന ചലച്ചിത്ര അവാർഡിന്‍റെ തിളക്കത്തിൽ നിൽക്കുമ്പോഴാണ് പുതിയ ഗാനം പുറത്തുവന്നതെന്നും ശ്രദ്ധേയമാണ്.

    ജി. പ്രജേഷ് സെൻ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. യൂണിവേഴ്സൽ സിനിമയുടെ ബാനറിൽ ബി. രാകേഷ് നിർമ്മിക്കുന്നു. ക്യാപ്റ്റൻ, വെള്ളം എന്നീ സൂപ്പർ ഹിറ്റുകൾക്ക് ശേഷം പ്രജേഷ് സെന്നും ജയസൂര്യയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ്
    'മേരി ആവാസ് സുനോ' എന്ന പ്രത്യേകതയുമുണ്ട്.



    'മേരി ആവാസ് സുനോയിൽ' റേഡിയോ ജോക്കിയുടെ വേഷത്തിലാണ് ജയസൂര്യ എത്തുന്നത്. ഡോക്ടറായാണ് മഞ്ജു വാര്യരുടെ കഥാപാത്രം. ശിവദയും പ്രധാനവേഷത്തിൽ എത്തുന്ന ചിത്രത്തിൽ ജോണി ആന്‍റണി, ഗൗതമി നായർ, സോഹൻ സീനുലാൽ, സുധീർ കരമന, ജി. സുരേഷ് കുമാർ, ദേവി അജിത്, മിഥുൻ വേണുഗോപാൽ എന്നിവരും അഭിനയിച്ചിരിക്കുന്നു.

    സംവിധായകരായ ശ്യാമപ്രസാദും ഷാജി കൈലാസും അതിഥി വേഷങ്ങളിലെത്തുന്നുണ്ട്. തിരുവനന്തപുരമായിരുന്നു ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷൻ. ഛായാഗ്രഹണം വിനോദ് ഇല്ലംപള്ളി.

    ആൻ സരിഗ, വിജയകുമാർ പാലക്കുന്ന് എന്നിവർ സഹനിർമ്മാതാക്കളാണ്. എഡിറ്റിങ്- ബിജിത് ബാല. പ്രൊജക്ട് ഡിസൈനർ ബാദുഷ എൻ. എം., ക്യാമറ സെക്കന്റ് യൂണിറ്റ്- നൗഷാദ് ഷെരീഫ്, കലാസംവിധാനം- ത്യാഗു തവനൂർ, പ്രൊഡക്ഷൻ കൺട്രോളർ- ജിത്ത് പിരപ്പൻകോട്, മേക്കപ്പ്- പ്രദീപ് രംഗൻ, വസ്ത്രാലങ്കാരം- അക്ഷയ പ്രേംനാഥ്, സമീറ സനീഷ്, സരിത ജയസൂര്യ.

    സൗണ്ട് ഡിസൈൻ - അരുണ വർമ, പശ്ചാത്തലസംഗീതം- യാക്സൺ ഗ്യാരി പെരേര, നേഹ നായർ; വിഎഫ്എക്സ്- നിഥിൻ റാം, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ജിബിൻ ജോൺ, സ്റ്റിൽസ്- ലെബിസൺ ഗോപി, പി.ആർ.ഒ. - വാഴൂർ ജോസ്, ആതിര ദിൽജിത്ത്; ഡിസൈൻ- താമിർ ഓകെ

    റേഡിയോ ജോക്കിയുടെ ജീവിതമാണ് ചിത്രത്തിന്‍റെ പ്രമേയം . എൻറർടെയ്ൻമെന്റിനും ഇമോഷനും പ്രാധാന്യം കൊടുത്തുകൊണ്ടുള്ള പോസിറ്റീവ് എനർജി നിറക്കുന്ന ചിത്രമായിരിക്കും മേരി ആവാസ് സുനോ എന്ന് സംവിധായകൻ പ്രജേഷ് സെൻ പറഞ്ഞു.

    Summary: Haricharan sings for Jayasurya, Manju Warrier movie 'Meri Awas Suno'. The film directed by Prajesh Sen revolves around the life of a radio jockey played by Jayasurya. Manju Warrier appears in the role of a doctor
    Published by:user_57
    First published: