• News
  • IPL 2019
  • Elections 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

സംവിധാനം ഹരിശ്രീ അശോകൻ, ആൻ ഇൻറ്റർനാഷണൽ ലോക്കൽ സ്റ്റോറി ഫസ്റ്റ് ലുക്

news18india
Updated: January 9, 2019, 7:19 PM IST
സംവിധാനം ഹരിശ്രീ അശോകൻ, ആൻ ഇൻറ്റർനാഷണൽ ലോക്കൽ സ്റ്റോറി ഫസ്റ്റ് ലുക്
news18india
Updated: January 9, 2019, 7:19 PM IST
നടൻ ഹരിശ്രീ അശോകൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ആൻ ഇൻറ്റർനാഷണൽ ലോക്കൽ സ്റ്റോറിയുടെ ഫസ്റ്റ് ലുക്ക് മമ്മൂട്ടിയുടെ ഫേസ്ബുക് പേജ് വഴി പുറത്തു വന്നു. ചിത്രത്തിലെ നായകന്മാരുടെയെല്ലാം മുഖങ്ങൾക്കൊപ്പം, ചിത്രത്തെക്കുറിച്ച്‌ ലഘു വിവരങ്ങളും അടങ്ങിയതാണ് ഇത്. 2018 സെപ്റ്റംബർ 10 മുതൽ ചിത്രീകരണം നടക്കുകയായിരുന്നു. കോമഡി എൻറ്റർടൈനർ വിഭാഗത്തിലെ ചിത്രമാണ്.



രാഹുൽ മാധവ്, ധർമ്മജൻ ബോൾഗാട്ടി, കലാഭവൻ ഷാജോൺ, ടിനി ടോം, മനോജ് കെ. ജയൻ, ബിജുക്കുട്ടൻ, ദീപക് പരമ്പോൽ, സുരേഷ് കൃഷ്ണ, നന്ദു തുടങ്ങിയവരാണ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. കഴിഞ്ഞ ഒൻപതു വർഷങ്ങളായി സ്വന്തമായൊരു ചിത്രം സംവിധാനം ചെയ്യണമെന്ന മോഹവുമായി കാത്തിരിക്കുകയായിരുന്നു ഹരിശ്രീ അശോകൻ. ഒടുവിൽ നല്ലൊരു സ്ക്രിപ്റ്റ് കൈവന്നപ്പോൾ ചെയ്യുകയായിരുന്നു. സംവിധായകരും സുഹൃത്തുക്കളുമായ സിദ്ധിഖിൻറെയും, ലാലിൻറെയും പിന്തുണയുമുണ്ടായി.

രഞ്ജിത്ത്, എബൻ, സനീഷ് എന്നിവരുടെ കഥയാണ്. ക്യാമറ ആൽബി ആൻ്റണി. ഗോപി സുന്ദർ, നാദിർഷ, അരുൺ രാജ് എന്നിവർ സംഗീത വിഭാഗം കൈകാര്യം ചെയ്തിരിക്കുന്നു. എസ് സ്‌കൊയർ സിനിമാസ് നിർമ്മിക്കുന്ന ചിത്രമാണ്. ഹരിശ്രീ അശോകൻ വേഷമിടുന്ന ഏറ്റവും പുതിയ ചിത്രം ഇളയരാജ തിയേറ്ററിലെത്താൻ കാത്തിരിക്കുകയാണ്.

First published: January 9, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...