വേർപിരിയലിന്റെ വേദന പലർക്കും താങ്ങാവുന്നതിനും അപ്പുറമാണ്. പക്ഷെ യൂട്യൂബ് താരം ഹർലീൻ സേഥി ആ അവസ്ഥയിൽ വെന്തുരുകാതെ മുന്നോട്ടു പോവുകയാണ്. തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് വേർപാടിന്റെ വ്യഥ നിറഞ്ഞു നിൽക്കുന്ന, എന്നാൽ ജീവിതം മുന്നോട്ടെന്ന രീതിയിലുള്ള വരികളുടെ ഹർലീൻ എത്തിയത്. ലാംബെർഗിനി എന്ന പഞ്ചാബി ഗാനത്തിന് ചുവടു വച്ച് പ്രേക്ഷകരുടെ മനം കവർന്ന ഹർലീനും ഉറിയിലെ നായകൻ വിക്കി കൗശാലും തമ്മിൽ പ്രണയം ആണെന്ന തരത്തിൽ ഗോസ്സിപ് കോളങ്ങൾ നിറഞ്ഞിരുന്നു. പക്ഷെ ഇതേക്കുറിച്ച് ഇരുവരും തുറന്നു പറഞ്ഞിരുന്നില്ല.
എന്നാൽ ഇൻസ്റ്റാഗ്രാമിൽ ഹർലീൻ വിക്കിയെ അൺഫോളോ ചെയ്തപ്പോഴാണ് ഇരുവരുടെയും ആരാധകർ കാര്യം മനസ്സിലാക്കിയത്. എന്നാൽ സംഭവം വാസ്തവമെന്നു തോന്നാനുള്ള കാരണം വൈകിയാണ്. അടുത്തിടെ നടന്നൊരു അവാർഡ് ഷോയിൽ താൻ 'ഏക് ധം സിംഗിൾ' എന്ന് വിക്കി പറഞ്ഞിരുന്നു. "വേർപിരിയലുകൾ എന്നെ തളർത്തുന്നില്ല, വിജയങ്ങൾ എന്നെ പൂർണ്ണമാക്കുന്നില്ല, പരാജയങ്ങൾ എന്നെ അവസാനിപ്പിക്കുന്നില്ല. ഞാൻ സമ്പൂർണ്ണയാണ്." ഹർലിന്റെ വരികൾ ഇങ്ങനെ.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.