• HOME
  • »
  • NEWS
  • »
  • film
  • »
  • രൺബീർ കപൂർ രഹസ്യമായി പിന്തുടർന്നത് ആരെയാണ്?

രൺബീർ കപൂർ രഹസ്യമായി പിന്തുടർന്നത് ആരെയാണ്?

Has Ranbir Kapoor Just Confirmed His Secret Instagram Account? | ഇൻസ്റ്റാഗ്രാമിൽ രൺബീർ രഹസ്യമായി പിന്തുടരുന്നത് ആരെ എന്ന ചോദ്യത്തിന് ഉത്തരം ലഭിച്ചു

രൺബീർ കപൂർ

രൺബീർ കപൂർ

  • Last Updated :
  • Share this:
    വ്യാജ അക്കൗണ്ടുകളിൽ രൺബീർ കപൂർ സോഷ്യൽ മീഡിയയിൽ സജീവമെന്ന അഭ്യൂഹങ്ങൾ പലപ്പോഴായി ഉയരാറുണ്ട്. പക്ഷെ ഇതേപ്പറ്റി ചോദ്യങ്ങൾ ഉയരുമ്പോൾ രൺബീർ സമ്മതിച്ചു കൊടുക്കാറില്ല. എന്നാൽ അടുത്തിടെ നടന്നൊരു പരിപാടിയിൽ വച്ച്, ഇൻസ്റ്റാഗ്രാമിൽ രൺബീർ രഹസ്യമായി പിന്തുടരുന്നത് ആരെ എന്ന ചോദ്യത്തിന് ഉത്തരം ലഭിച്ചു. കാമുകി ആലിയ ഭട്ട്, സഹ താരങ്ങളായ കത്രീന കൈഫ്, ദീപിക പദുകോൺ, ദീപികയുടെ ഭർത്താവ് രൺവീർ സിംഗ് തുടങ്ങിയവരാണ് ആ പട്ടികയിൽ ഇടം നേടിയവർ എന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു.

    വെരിഫൈഡ് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഇല്ലെങ്കിലും പുത്തൻ കാര്യങ്ങൾ ഇൻസ്റ്റാഗ്രാം, ട്വിറ്റർ, ഫേസ്ബുക് മുതലായവയിലെ രഹസ്യ അക്കൗണ്ടുകൾ വഴി രൺബീർ ഫോളോ ചെയ്യാറുണ്ട്. അർബാസ് ഖാൻ ചാറ്റ് ഷോയിൽ ചോദിച്ചപ്പോൾ കത്രീന കൈഫ് ഇതേപ്പറ്റി വെളിപ്പെടുത്തിയിരുന്നു. രൺബീർ ആണ് തനിക്കു ഇൻസ്റ്റാഗ്രാം പരിചയപ്പെടുത്തി കൊടുത്തതെന്നും രഹസ്യ അക്കൗണ്ട് രൺബീറിന് ഉണ്ടെന്നുമായിരുന്നു കത്രീന പറഞ്ഞത്. കോഫി വിത്ത് കരൺ പരിപാടിയിൽ ആലിയയും ഇക്കാര്യം സമ്മതിച്ചിരുന്നു. മറ്റൊരു പേരിൽ ആണ് രൺബീർ സോഷ്യൽ മീഡിയയിൽ എന്നായിരുന്നു ആലിയയുടെ സാക്ഷ്യം.

    അടുത്തതായി ആയാൻ മുഖർജി സംവിധാനം ചെയ്യുന്ന ബ്രഹ്മാസ്ത്രയിൽ രൺബീർ നായകനാവും. സൂപ്പർ പവറുകളുള്ള, വിരലുകൾ കൊണ്ട് വെടിയുതിർക്കാൻ കഴിവുള്ള ഡി.ജെ. ആയാണ് രൺബീറിന്റെ വേഷം. 2020 വേനൽക്കാലത്ത് തിയേറ്ററിൽ എത്തുന്ന ചിത്രമാണിത്.

    First published: