• HOME
 • »
 • NEWS
 • »
 • film
 • »
 • Haya | കാലത്തിനൊപ്പം ക്യാമ്പസും മാറി; ത്രില്ലർ മൂഡിലെ ക്യാമ്പസ് കഥ പറയുന്ന 'ഹയ' ഫസ്റ്റ് ലുക്ക് പോസ്റ്റർ

Haya | കാലത്തിനൊപ്പം ക്യാമ്പസും മാറി; ത്രില്ലർ മൂഡിലെ ക്യാമ്പസ് കഥ പറയുന്ന 'ഹയ' ഫസ്റ്റ് ലുക്ക് പോസ്റ്റർ

മാറിവരുന്ന ക്യാമ്പസ് സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും മത്സരത്തിന്റെയും വാശിയുടെയും നേര്‍ച്ചിത്രമാണ് 'ഹയ'

ഹയ

ഹയ

 • Last Updated :
 • Share this:
  പുതിയ കാലത്തെ ക്യാമ്പസിന്റെ കഥ പറയുന്ന 'ഹയ' സിനിമയുടെ (Haya movie) ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. സിക്‌സ് സില്‍വര്‍ സോള്‍സ് സ്റ്റുഡിയോ നിര്‍മ്മിക്കുന്ന ക്യാമ്പസ് ത്രില്ലര്‍ ചിത്രം വാസുദേവ് സനല്‍ സംവിധാനം ചെയ്യുന്നു. മാറിവരുന്ന ക്യാമ്പസ് സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും മത്സരത്തിന്റെയും വാശിയുടെയും നേര്‍ച്ചിത്രമാണ് 'ഹയ'. ക്യാമ്പസ് ജീവിതത്തിന്റെ ആഘോഷത്തുടിപ്പിനൊപ്പം കാലികപ്രാധാന്യമുള്ള ഒരു സാമൂഹ്യപ്രശ്‌നം കൂടി കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ രചന മനോജ് ഭാരതിയുടേതാണ്.

  പുതുമുഖങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തില്‍ ഗുരു സോമസുന്ദരവും ഇന്ദ്രന്‍സും ശക്തമായ റോളുകളിലെത്തുന്നു. ലാല്‍ ജോസ്, ജോണി ആന്റണി, ശ്രീധന്യ, കോട്ടയം രമേശ്, ശ്രീകാന്ത് മുരളി, സണ്ണി സരിഗ, ബിജുപപ്പന്‍, ശ്രീരാജ്, ലയ സിംസണ്‍, അക്ഷയ ഉദയകുമാര്‍, വിജയന്‍ കാരന്തൂര്‍, ശംഭു തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.

  പുത്തന്‍ തലമുറ സംഗീതത്തിന്റെ ആഘോഷചിത്രം കൂടിയാണ് ഹയ. മസാല കോഫി ബാന്‍ഡിലെ വരുണ്‍ സുനിലാണ് സംഗീത സംവിധാനം. ജിജു സണ്ണി ക്യാമറയും അരുണ്‍ തോമസ് എഡിറ്റിംഗും സാബുറാം ആര്‍ട്ടും നിര്‍വ്വഹിക്കുന്നു. എസ്. മുരുഗന്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളറും, മുരളീധരൻ കരിമ്പന ഫിനാന്‍സ് കണ്‍ട്രോളറും സണ്ണി തഴുത്തല പ്രൊഡക്ഷന്‍ കോഡിനേറ്ററുമാണ്.

  പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് - വിജയ് ജി.എസ്., എബിന്‍ ഇ.എ. അരുണ്‍ മനോഹർ കോസ്റ്റ്യൂംസും ലിബിൻ മേക്കപ്പും നിർവഹിക്കുന്നു. പി.ആര്‍.ഒ. - വാഴൂര്‍ ജോസ്, ആതിര ദില്‍ജിത്ത്. സ്റ്റില്‍സ്- അജി മസ്‌കറ്റ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്- എന്റര്‍ടൈന്‍മെന്റ് കോര്‍ണര്‍, പബ്ലിസിറ്റി ഡിസൈനര്‍- യെല്ലോ.
  View this post on Instagram


  A post shared by Haya (@haya_movie)


  Also read: കട്ടത്താടി ലുക്കിൽ ചിയാൻ വിക്രം; 'ചിയാൻ 61ൽ' പാ. രഞ്ജിത്തുമായി കൈകോർക്കുന്നു

  ചിയാൻ വിക്രമും (Chiyaan Vikram) പാ. രഞ്ജിത്തും ഒന്നിക്കുന്ന പുതിയ ചിത്രം ചിയാൻ61ന്റെ (Chiyaan 61) പൂജ ചടങ്ങുകൾ കഴിഞ്ഞു. സ്റ്റുഡിയോ ഗ്രീനും നീലം പ്രൊഡക്ഷൻസും ചേർന്ന് ഒരുക്കുന്ന ചിത്രം നിർമ്മിക്കുന്നത് കെ.ഇ. ജ്ഞാനവേൽരാജയാണ്. പത്തൊമ്പതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് കാലഘട്ടത്തിൽ കെ.ജി.എഫിൽ നടന്ന ഒരു സംഭവത്തെ ആധാരമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. നീണ്ട മുടിയും കട്ടത്താടിയുമായി കാണപ്പെട്ട ചിയാൻ വിക്രം ചിത്രത്തിനായി തയാറെടുത്ത പുതിയ ലുക്കിൽ ആണെന്നാണ് സൂചന.

  വ്യത്യസ്ത ഗെറ്റപ്പുകളുമായി ചിയാൻ വിക്രം എത്തുന്ന സിനിമയാണ് 'കോബ്ര'. ഇമൈകൾ നൊടികൾ, ഡിമാൻഡി കോളനി എന്നീ സൂപ്പർഹിറ്റ് സിനിമകളിലൂടെ ശ്രദ്ധേയനായ ആർ. അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കോബ്ര'. സെവൻ സ്ക്രീൻ സ്റ്റുഡിയോയുടെ ബാനറിൽ എസ്.എസ്. ലളിത് കുമാർ നിർമിക്കുന്ന ചിത്രത്തിൽ KGFലൂടെ സുപരിചിതയായ ശ്രീനിധി ഷെട്ടിയാണ് നായികാ വേഷത്തിൽ എത്തുന്നത്.

  ഇന്ത്യൻ ക്രിക്കറ്റ് താരമായ ഇർഫാൻ പത്താനോടൊപ്പം മലയാളി താരങ്ങളായ റോഷൻ മാത്യു, സർജാനോ ഖാലിദ്, മിയ എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്.

  ലിറിക്കൽ വീഡിയോയിൽ നിന്നുള്ള സ്റ്റില്ലുകൾ ചിത്രത്തിലെ വിക്രമിന്റെ ചില പ്രധാന ഗെറ്റപ്പുകൾ വെളിപ്പെടുത്തിയിട്ടുണ്ട്. ഇത് ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകളെ ഉണർത്തുന്നു. വിക്രം ഒന്നിലധികം ലുക്കിൽ അവതരിക്കുന്ന ആക്ഷൻ ത്രില്ലറിൽ നടൻ ഒരു പ്രതിഭാധനനായ ഗണിതശാസ്ത്രജ്ഞനായും വേഷംമാറിയ ഒരു കലാകാരനായും അഭിനയിക്കുന്നുണ്ട്.
  Published by:user_57
  First published: