• HOME
  • »
  • NEWS
  • »
  • film
  • »
  • Haya teaser | ബെെക്ക് റേസിംഗ്, കോളജ് പ്രണയം, ഒപ്പം ഗുരു സോമസുന്ദരവും ജോണി ആന്‍റണിയും

Haya teaser | ബെെക്ക് റേസിംഗ്, കോളജ് പ്രണയം, ഒപ്പം ഗുരു സോമസുന്ദരവും ജോണി ആന്‍റണിയും

പുതുമകളുമായെത്തുന്ന പുത്തൻ തലമുറ കാമ്പസ് ചിത്രം 'ഹയ'യുടെ ടീസർ റിലീസായി

ഹയ

ഹയ

  • Share this:
പുതുമകളുമായെത്തുന്ന പുത്തൻ തലമുറ കാമ്പസ് ചിത്രം 'ഹയ'യുടെ ടീസർ റിലീസായി. പ്രിയം, ഗോഡ്‌സ് ഓൺ കൺട്രി എന്നീ ചിത്രങ്ങൾക്കു ശേഷം വാസുദേവ് സനൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹയ. അഭിനേതാക്കളായ ദിലീപ്, സുരാജ് വെഞ്ഞാറമൂട്, ധ്യാൻ ശ്രീനിവാസ് , മിയ, ഗിന്നസ് പക്രു, ലെന എന്നിവരുടെ ഫേസ്ബുക്ക് പേജുകളിലൂടെയും ചിത്രത്തിന്റെ മ്യൂസിക് റൈറ്റ് കരസ്ഥമാക്കിയ സൈന മൂവീസിന്റെ യൂട്യൂബ് ചാനലിലൂടെയുമാണ് ടീസർ റിലീസ് ചെയ്തത്.

സിക്സ് സിൽവർ സോൾസ് സ്റ്റുഡിയോയാണ് ഈ കാംപസ് മ്യൂസിക്കൽ ത്രില്ലർ നിർമ്മിച്ചിരിക്കുന്നത്.

ശക്തമായ സാമൂഹ്യ വിഷയം മുഖ്യ പ്രമേയമാകുന്ന ഹയയുടെ കഥ, തിരക്കഥ, സംഭാഷണം മാധ്യമപ്രവർത്തകനായ മനോജ് ഭാരതിയുടേതാണ്. ഭരത്, ശംഭു മേനോൻ, ചൈതന്യ പ്രകാശ്, അക്ഷയ ഉദയകുമാർ തുടങ്ങി സോഷ്യൽ മീഡിയ താരങ്ങളും പുതുമുഖങ്ങളുമടക്കം നിരവധി യുവതാരങ്ങൾ അണിചേരുന്ന ചിത്രത്തിൽ ഗുരു സോമസുന്ദരം നിർണ്ണായക വേഷത്തിൽ എത്തുന്നു.

ഇന്ദ്രൻസ് , ജോണി ആന്റണി, ലാൽ ജോസ്, ശ്രീ ധന്യ, ശ്രീകാന്ത് മുരളി, കോട്ടയം രമേഷ് , ശ്രീരാജ് , ബിജു പപ്പൻ ,ലയ സിംസൺ, വിജയൻ കാരന്തൂർ തുടങ്ങിയവർ അഭിനയിക്കുന്നു.

സംഗീത സംവിധാനം- വരുൺ സുനിൽ (മസാല കോഫി ബാൻഡ്), ജിജു സണ്ണി ക്യാമറയും അരുൺ തോമസ് എഡിറ്റിഗും കൈകാര്യം ചെയ്തു. പ്രൊഡക്ഷൻ കൺട്രോളർ- എസ്. മുരുഗൻ, പ്രൊഡക്ഷൻ കോ-ഓർഡിനേറ്റർ- സണ്ണി തഴുത്തല, ഫിനാൻസ് കൺട്രോളർ- മുരളീധരൻ കരിമ്പന, അസോ. ഡയറക്ടർ- സുഗതൻ, ആർട്ട്- സാബുറാം, മേയ്ക്കപ്പ്- ലിബിൻ മോഹൻ, സ്റ്റിൽസ് അജി മസ്ക്കറ്റ്, പി.ആർ.ഒ.- വാഴൂർ ജോസ്, ആതിര ദിൽജിത്ത്.Also read: Dasara | മാസായി നാനിയുടെ 'ധൂം ധൂം ദോസ്ഥാൻ'; ദസറയിലെ സിംഗിൾ നേടിയത് അരക്കോടിയിലേറെ വ്യൂസ്

നാനിയുടെ (Nani) മാസ് ആക്ഷൻ ചിത്രം ദസറയിലെ (Dasara movie) ആദ്യ സിംഗിൾ 'ധൂം ധൂം ദോസ്ഥാൻ' ദസറയ്ക്ക് പുറത്തിറങ്ങി. ഗാനം അരക്കടിയിലേറെ വ്യൂസ് നേടിക്കഴിഞ്ഞു. നവാഗതനായ ശ്രീകാന്ത് ഒഡേല നാനിയെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ദസറ'. ശ്രീ ലക്ഷ്മി വെങ്കിടേശ്വര സിനിമാസിന്റെ ബാനറിൽ സുധാകർ ചെറുകുരി നിർമ്മിക്കുന്ന ചിത്രം നാനിയുടെ ഏറ്റവും വലിയ പ്രോജക്റ്റുകളിൽ ഒന്നാണ്. കീർത്തി സുരേഷാണ് ഈ നാടൻ മാസ് ആക്ഷൻ എന്റർടെയ്‌നറിൽ നായികയായി എത്തുന്നത്.

സന്തോഷ് നാരായൺ ഈണം പകർന്ന ചിത്രത്തിലെ ആദ്യ ഗാനമായ 'ധൂം ധൂം ദോസ്ഥാൻ' കിടിലൻ നൃത്തചുവടുകളുമായി കൽക്കരി ഖനികളിലെ സുഹൃത്തുക്കൾക്കൊപ്പമുള്ള ഒരു ലോക്കൽ സ്ട്രീറ്റ് സോങ് ആയാണ് ഒരുക്കിയിട്ടുള്ളത്.

സമുദ്രക്കനി, സായ് കുമാർ, സറീന വഹാബ് എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ, സത്യൻ സൂര്യൻ ISC ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് സന്തോഷ് നാരായണൻ സംഗീതം നൽകി.
Published by:Meera Manu
First published: