• HOME
  • »
  • NEWS
  • »
  • film
  • »
  • Kaduva | പൃഥ്വിരാജിന്റെ 'കടുവ' സിനിമയുടെ കഥ മോഷ്ടിച്ചതെന്നാരോപിച്ച് ഹൈക്കോടതിയിൽ ഹർജി

Kaduva | പൃഥ്വിരാജിന്റെ 'കടുവ' സിനിമയുടെ കഥ മോഷ്ടിച്ചതെന്നാരോപിച്ച് ഹൈക്കോടതിയിൽ ഹർജി

Kaduva | ജൂൺ 30ന് സിനിമ റിലീസ് ചെയ്യാനിരിക്കവെയാണ് ആരോപണം

കടുവ

കടുവ

  • Share this:
    ജൂൺ 30ന് റിലീസ് ചെയ്യാനിരിക്കുന്ന പൃഥ്വിരാജ് (Prithviraj) ചിത്രം 'കടുവ'ക്കെതിരെ (Kaduva) മോഷണ ആരോപണവുമായി തമിഴ്നാട് സ്വദേശി. പാലാ സ്വദേശിയായ കുരുവിനാക്കുന്നേൽ കുറുവച്ചൻ എന്ന വ്യക്തിയുടെ നിയമപോരാട്ടം പ്രമേയമാക്കിയ ചിത്രത്തിൽ നായകനായി പൃഥ്വിരാജും വില്ലനായ പൊലീസുകാരനായി വിവേക് ഒബ്‌റോയിയുമാണ് വേഷമിടുക. എച്ച്. മഹേഷ് എന്ന വ്യക്തിയാണ് തന്റെ കഥ മോഷ്‌ടിച്ചു എന്നാരോപിച്ച് കോടതിയിലെത്തിയത്. ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു.

    പാലാ സബ് കോടതിയിൽ ഇടക്കാല ഉത്തരവിനുള്ള അപേക്ഷ സ്വീകരിക്കാത്തതിനെ തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.

    പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെയും മാജിക് ഫ്രെയിംസിന്റെയും ബാനറിൽ സുപ്രിയ മേനോനും ലിസ്റ്റിൻ സ്റ്റീഫനും ചേർന്നാണ് നിർമ്മാണം. ജിനു വി. എബ്രഹാം തിരക്കഥയെഴുതിയ 'കടുവ', നേരത്തെ സുരേഷ് ഗോപി ചിത്രവുമായി മറ്റൊരു നിയമവിഷയം നേരിട്ടിരുന്നു.

    സിനിമകൾ തമ്മിലെ സമാനതകളുടെ പേരിൽ സുരേഷ്‌ഗോപി ചിത്രത്തിന്റെ ചിത്രീകരണം തടയണമെന്ന ആവശ്യവുമായി ജിനു എറണാകുളം ജില്ലാ കോടതിയിൽ ഹർജി നൽകിയ ശേഷമാണ് രണ്ടു ചിത്രങ്ങളും വാർത്തകളിൽ ഇടം പിടിച്ചത്. 2020 ഓഗസ്റ്റിൽ സുരേഷ് ഗോപി നായകനാവാനിരുന്ന 250-ാമത് ചിത്രത്തിന് മേലുള്ള വിലക്ക് കോടതി സ്ഥിരപ്പെടുത്തിക്കയും ചെയ്‌തു.

    ഷാജി കൈലാസ് നീണ്ട നാളത്തെ ഇടവേളയ്‌ക്കു ശേഷം സംവിധാനം ചെയ്യുന്ന സിനിമയുടെ കഥാപാത്രവും തിരക്കഥയും പകർപ്പവകാശം ലംഘിച്ച് പകർത്തി എന്നായിരുന്നു പരാതി. കോടതി ഇരുഭാഗങ്ങളുടെയും വാദം കേൾക്കുകയും തിരക്കഥ പരിശോധിക്കുകയും ചെയ്ത ശേഷമാണ് വിലക്ക് സ്ഥിരപ്പെടുത്തിയത്.

    ജിനു ഏബ്രഹാമിന്റെ സംവിധാനസഹായിയായിരുന്ന മാത്യൂസ് തോമസാണ് സുരേഷ് ഗോപി ചിത്രത്തിന്റെ സംവിധാനം. ടോമിച്ചൻ മുളകുപാടമായിരുന്നു നിർമ്മാതാവ്. ശേഷം 'ഒറ്റക്കൊമ്പൻ' എന്ന പേരിൽ സുരേഷ് ഗോപിയുടെ ചിത്രം പൂർത്തിയായി.

    രണ്ട് സിനിമകളും പ്രഖ്യാപിച്ച ശേഷം ജീവിതത്തിലെ കുറുവച്ചൻ രംഗത്തെത്തുകയും ചെയ്തിരുന്നു. കുരുവിനാക്കുന്നേൽ കുറുവച്ചൻ എന്ന പാലാക്കാരൻ കഥാനായകനാണ് തന്റെ അനുമതിയില്ലാതെ തന്റെ കഥ സിനിമയാക്കാൻ പറ്റില്ല എന്ന് തീർച്ചപ്പെടുത്തി മുന്നോട്ടുവന്നത്‌. വർഷങ്ങൾക്ക് മുൻപ് രൺജി പണിക്കരുമായി വാക്കു പറഞ്ഞ കഥയാണ് തന്റേതെന്ന് കുറുവച്ചൻ അവകാശപ്പെടുകയും ചെയ്‌തു.

    Summary: In a recent development, a Tamilnadu native filed a petition at the Kerala Highcourt alleging plagiarism of his story in Prithviraj movie 'Kaduva'. A real-life based movie is based on a legal battle between one Kuruvinakkunnel Kuruvachan and a senior police officer in yesteryear Pala. This film marks the return of director Shaji Kailas into direction after a long hiatus. The movie is bankrolled by Magic Frames and Prithviraj Productions together
    Published by:user_57
    First published: