എ.ടി. സ്റ്റുഡിയോയുടെ ബാനറിൽ നിർമ്മിക്കുന്ന മലയാളം ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. ജീവിതത്തിന്റെ വിവിധ തുറകളിലുള്ള അഞ്ചു സ്ത്രീകളുടെ കഥകൾ ഉൾക്കൊള്ളുന്ന 'ഹർ' (Her movie) എന്ന ചിത്രത്തിന്റെ സംവിധാനം ലിജിൻ ജോസ്, നിർമ്മാണം അനീഷ് എം. തോമസ്, തിരക്കഥ അർച്ചന വാസുദേവ് എന്നിവർ നിർവ്വഹിക്കുന്നു. ഉർവ്വശി, ഐശ്വര്യ രാജേഷ്, പാർവ്വതി തിരുവോത്ത്, ലിജോമോൾ ജോസ്, രമ്യ നമ്പീശൻ, പ്രതാപ് പോത്തൻ, ഗുരു സോമസുന്ദരം, രാജേഷ് മാധവൻ എന്നിവർ ആണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുക.
ഉർവശി തിയറ്റേഴ്സിന്റെ ബാനറിൽ സഹനിർമ്മാതാവായി ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’, 'നീ കോ ഞാ ചാ', 'സത്യം പറഞ്ഞാൽ വിശ്വസിക്കുവോ?' തുടങ്ങി നിരവധി സിനിമകളുടെ ഭാഗമായ അനീഷ് എം. തോമസിന്റെ ആദ്യത്തെ സ്വതന്ത്ര പ്രൊജക്റ്റാണ് ‘ഹർ’. സംവിധായകൻ ലിജിൻ ജോസ് ഫഹദ് ഫാസിൽ നായകനായ ‘ഫ്രൈഡേ’ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിക്കുകയും പിന്നീട് 'ലോ പോയിന്റ്', എന്ന ചിത്രത്തിലൂടെയും ‘81/2 ഇന്റർകട്ട്സ്: ലൈഫ് ആൻഡ് ഫിലിംസ് ഓഫ് കെ ജി ജോർജ്ജ് ’ എന്ന ഡോക്യുമെന്ററിയിലൂടെയും തന്റെ സംവിധാനമികവ് പ്രകടമാക്കിയിട്ടുണ്ട്. ലിജിന്റെ മൂന്നാമത്തെ ചിത്രമായ 'ചേര'യുടെ ചിത്രീകരണം പൂർത്തിയായി വരുന്നു. ചിത്രത്തിന്റെ രചയിതാവ് അർച്ചന വാസുദേവ് ഇന്ത്യ ഫിലിം പ്രോജക്റ്റിനായി 'ആത്മനിർഭർ' എന്ന ഹ്രസ്വചിത്രം എഴുതിയിട്ടുണ്ട്.
ചന്ദ്രു സെൽവരാജ് ഛായാഗ്രഹണവും കിരൺ ദാസ് എഡിറ്റിങ്ങും നിർവ്വഹിക്കും. ഗോവിന്ദ് വസന്തയാണ് ചിത്രത്തിലെ സംഗീതം ഒരുക്കുന്നത്. സമീറ സനീഷ് വസ്ത്രാലങ്കാരവും ഹംസ കലാ സംവിധാനവും നിർവ്വഹിക്കും. ഷിബു ജി. സുശീലനാണ് പ്രൊഡക്ഷൻ കൺട്രോളർ.
Highlights
ഉർവ്വശി, ഐശ്വര്യ രാജേഷ്, പാർവ്വതി തിരുവോത്ത്, ലിജോമോൾ ജോസ്, രമ്യ നമ്പീശൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഹർ’ എന്ന മലയാള ചിത്രം മെയ് മുതൽ ചിത്രീകരണം ആരംഭിക്കുന്നു.
ജീവിതത്തിന്റെ വിവിധ തുറകളിലുള്ള അഞ്ചു സ്ത്രീകളുടെ കഥകൾ ഉൾക്കൊള്ളുന്ന ചിത്രത്തിന്റെ സംവിധാനം ലിജിൻ ജോസ്, നിർമ്മാണം അനീഷ് എം. തോമസ്, തിരക്കഥ അർച്ചന വാസുദേവ് എന്നിവർ നിർവ്വഹിക്കുന്നു
Summary: AT Studio announces the title of their upcoming Malayalam feature, ‘Her’. Featuring stories of 5 women from different walks of life, the movie is helmed by Lijin Jose, produced by Anish M Thomas under the banner of AT Studios and penned by Archana Vasudev. The movie will have Urvashi, Aishwarya Rajesh, Parvathy Thiruvothu, Lijomol Jose and Ramya Nambessan playing the female leads along with Prathap Pothen, Guru Somasundaram and Rajesh Madhavan
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.