നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • ചുറ്റും പതിയിരിക്കുന്ന കല്യാണം മുടക്കികൾക്ക് 360 ഡിഗ്രി ചുറ്റുന്ന ക്യാമറയിൽ ഒരു പരീക്ഷണം

    ചുറ്റും പതിയിരിക്കുന്ന കല്യാണം മുടക്കികൾക്ക് 360 ഡിഗ്രി ചുറ്റുന്ന ക്യാമറയിൽ ഒരു പരീക്ഷണം

    Here comes a 360 degree teaser video from a movie | 360 ഡിഗ്രി ഷോട്സ്‌ ഉള്‍ക്കൊള്ളിച്ച മലയാള സിനിമ 'ട്രോള്‍ ടീസര്‍' പുറത്തിറങ്ങി

    പെണ്ണന്വേഷണം ടീസറിൽ നിന്നും

    പെണ്ണന്വേഷണം ടീസറിൽ നിന്നും

    • Share this:
      360 ഡിഗ്രി ഷോട്സ്‌ ഉള്‍ക്കൊള്ളിച്ച മലയാള സിനിമ 'ട്രോള്‍ ടീസര്‍' പുറത്തിറങ്ങി. പെണ്ണന്വേഷണം എന്ന ചിത്രമാണ് ടീസറിലൂടെ വ്യത്യസ്തമാവുന്നത്. ഒരു പറ്റം യുവാക്കളാണ് ചിത്രത്തിൽ വേഷമിടുന്നത്. നാട്ടിലെ കല്യാണം മുടക്കികളുടെ ഉപദ്രവം പ്രമേയമാക്കിയാണ് ടീസർ ചെയ്തിരിക്കുന്നത്. ഏവർക്കും പരിചിതമായ 'ശ്വാസകോശം സ്പോഞ്ചുപോലാണ്' എന്ന പരസ്യത്തിന്റെ മാതൃകയിലാണ് ഈ 360 ഡിഗ്രി വിഡിയോയിൽ കാണുന്നത്. ഗോ പ്രൊ ഫ്യൂഷൻ ക്യാമറ ഉപയോഗിച്ച് ചിത്രീകരിച്ചിരിക്കുന്ന ദൃശ്യങ്ങളാണ് ടീസറിൽ.



      9090 പ്രൊ‍ഡക്ഷന്‍സിന്‍റെ ബാനറില്‍ സൈനൂല്‍ ആബിദ് നിര്‍മ്മിച്ച് പോസ്റ്റര്‍ ഡിസൈനറായി ശ്രദ്ധ നേടിയ ആധിന്‍ ഉള്ളൂര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് പെണ്ണന്വേഷണം. കോഴിക്കോടിന്‍റെ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രം പെണ്ണന്വേഷിച്ചു നടക്കുന്ന ഒരു യുവാവിന്‍റെ കഥയാണ് പറയുന്നത്. ഗോകുല്‍ ദാസ് കഥയെഴുതിയ ചിത്രത്തിന്‍റ ഛായഗ്രാഹണം നിർവ്വഹിക്കുന്നത് സജാദ് കാക്കു. അരുണ്‍ കെ.കുമാര്‍ ആണ് എഡിറ്റിംഗ്. സംഗീതം എറിക്ക് ജോണ്‍സണ്‍. നേരത്തെ ഇറങ്ങിയ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ശ്രദ്ധേയമായിരുന്നു.

      First published:
      )}