• HOME
  • »
  • NEWS
  • »
  • film
  • »
  • ജാസി ഗിഫ്റ്റിന്റെ ശബ്ദത്തിൽ തെരഞ്ഞെടുപ്പ് ഗാനവുമായി 'മെമ്പർ രമേശൻ ഒൻപതാം വാർഡ്'

ജാസി ഗിഫ്റ്റിന്റെ ശബ്ദത്തിൽ തെരഞ്ഞെടുപ്പ് ഗാനവുമായി 'മെമ്പർ രമേശൻ ഒൻപതാം വാർഡ്'

Here comes an election song in the voice of Jassie Gift | അർജുൻ അശോകൻ നായകനും ഗായത്രി അശോക് നായികയാവുന്ന മെമ്പർ രമേശൻ ഒൻപതാം വാർഡ് എന്ന ചിത്രത്തിലെ പാട്ടാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്

മെമ്പർ രമേശൻ ഒൻപതാം വാർഡ്

മെമ്പർ രമേശൻ ഒൻപതാം വാർഡ്

  • Share this:
    വ്യത്യസ്തമായ സ്വര ശൈലികൊണ്ട് മലയാളികൾക്ക് എന്നും പ്രിയപ്പെട്ട ജാസി ഗിഫ്റ്റിന്റെ ഏറ്റവും പുതിയ ഇലക്ഷൻ പാട്ട് ശ്രദ്ധേയമാകുന്നു. അർജുൻ അശോകൻ നായകനും ഗായത്രി അശോക് നായികയാവുന്ന 'മെമ്പർ രമേശൻ ഒൻപതാം വാർഡ്' എന്ന ചിത്രത്തിലെ പാട്ടാണ് 'നേരമായേ'.

    സമകാലിക രാഷ്ട്രീയ വിഷയങ്ങളെ കോർത്തിണക്കിക്കൊണ്ടുള്ള ശബരീഷ് വർമയുടെ വരികൾ രസകരമാണ്. രാഷ്ട്രീയക്കാരുടെ രസകരമായ രംഗങ്ങളും ഭംഗിയായി ചിത്രീകരിച്ചിട്ടുണ്ട് പാട്ടിൽ. ചിത്രത്തിലെ തന്നെ 'അലരേ' എന്ന പ്രണയഗാനവും ശ്രദ്ധ നേടിയിരുന്നു.

    പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരനിര തന്നെയാണ് ചിത്രത്തിലേത് ചെമ്പൻ വിനോദ്, സാബുമോൻ അബ്ദുസമദ്, ശബരീഷ് വർമ്മ, രഞ്ജി പണിക്കർ , ഇന്ദ്രൻസ്, മമ്മുക്കോയ, സാജു കൊടിയൻ, ജോണി ആന്റണി, ബിനു അടിമാലി അനൂപ് (ഗുലുമാൽ) മെബിൻ ബോബൻ, അഭിമന്യു, ശാരിക ഗീതുസ്, സ്മിനു സിജോ, സിനി അബ്രഹാം ,സജാദ് ബ്രൈറ്റ് ,കല, മാഗി ജോസി എന്നിവരും അഭിനയിക്കുന്നു.



    ഗ്രാമീണ സിനിമകൾ എന്നു മലയാളികൾക്ക് പ്രിയപ്പെട്ടതായി മാറുമെന്ന് ഗാനത്തിലെ രംഗങ്ങൾ നമുക്ക് ഉറപ്പുതരുന്നു. 'ജീവാംശമായി.. ഹിമമഴയായി...' തുടങ്ങിയ സൂപ്പർഹിറ്റുകൾക്ക് ശേഷം കൈലാസ് മാജിക്കിൽ ഒരു പ്രണയഗാനം തന്നെയാണ് ' അലരേ '. അയ്റാനും നിത്യ മാമനും ചേർന്നാണ് പാടിയിരിക്കുന്നത്. നവാഗതരായ ആന്റോ ജോസ് പെരേരയും എബി ട്രീസ പോളും ചേർന്ന് രചന നിർവഹിച്ച് സംവിധാനം ചെയ്യുന്ന ചിത്രം ബോബൻ & മോളി എന്റർടൈൻമെന്റ്സിന്റെ ബാനറിൽ നിർമ്മിക്കുന്നത് ബോബൻ, മോളി എന്നിവരാണ്.

    ചിത്രത്തിൻ്റെ എക്സിക്യുട്ടീവ് പ്രൊഡ്യൂസർ ജോഷി തോമസാണ്. എൽദോ ഐസക്കാണ് ചിത്രത്തിൻ്റെ ഛായഗ്രഹണം നിര്‍വ്വഹിക്കുന്നത്. ദീപു ജോസഫാണ് ചിത്രത്തിൻ്റെ ചിത്രസംയോജനം നിര്‍വ്വഹിക്കുന്നത്. ക്രിയേറ്റീവ് അഡ്മിനിസ്ട്രേറ്ററായി ഗോകുൽ നാഥ്. ജോബ് ജോർജ് പ്രൊഡക്ഷൻ കൺട്രോളർ, മേക്കപ്പ് പ്രദീപ് ഗോപാലകൃഷ്ണൻ.

    Summary: A song from the movie Member Rameshan Onpatham ward is. The song, interspersed with interesting scenes from campaigning, sets the right mood for the election campaign in Kerala. The cast includes Arjun Ashokan, Chemban Vinod, Sabumon Abdusamad et.al.
    Published by:user_57
    First published: