• HOME
 • »
 • NEWS
 • »
 • film
 • »
 • Bharatha Circus | എന്താ മൂന്നു പേരുടെയും ഭാവം? 'ഭാരത സർക്കസ്' ഫസ്റ്റ് ലുക്ക്

Bharatha Circus | എന്താ മൂന്നു പേരുടെയും ഭാവം? 'ഭാരത സർക്കസ്' ഫസ്റ്റ് ലുക്ക്

'അടവുകൾ അവസാനിക്കുന്നില്ല' എന്നാണ് ചിത്രത്തിന്റെ അടിക്കുറിപ്പ്

ഭാരത സർക്കസ്

ഭാരത സർക്കസ്

 • Share this:
  ബെസ്റ്റ് വേ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ അനൂജ് ഷാജി നിർമ്മിച്ച് സോഹൻ സീനുലാൽ സംവിധാനം ചെയ്യുന്ന ഭാരത സർക്കസിന്റെ (Bharatha Circus) ഫസറ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. ബിനു പപ്പു, ഷൈൻ ടോം ചാക്കോ, എം.എ. നിഷാദ് എന്നിവർ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ പോസ്റ്റർ മമ്മൂട്ടി സോഷ്യൽ മീഡിയ പേജിലൂടെ പുറത്തുവിട്ടു. ഇതോടപ്പം നിരവധി സെലിബ്രിറ്റി പേജുകളിലൂടേയും ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ വന്നു.

  'അടവുകൾ അവസാനിക്കുന്നില്ല' എന്ന അടിക്കുറിപ്പോടെ എത്തുന്ന ചിത്രം നമ്മുടെ നാട്ടിലെ പോലീസ്- ഭരണകൂട വ്യവസ്ഥകൾ മുഖ്യധാരയിൽ ഇല്ലാത്ത മനുഷ്യരുടെ ജീവതത്തെ എങ്ങിനെ ബാധിക്കുന്നു എന്നു പറയുന്നു.

  പൊളിറ്റിക്കൽ ഇൻവസ്റ്റി​ഗേഷൻ ഡ്രാമ വിഭാ​ഗത്തിൽ പെടുന്ന ഈ ചിത്രത്തിന്റെ തിരക്കഥ മുഹാദ് വെമ്പായത്തിന്റേതാണ്. മേഘ തോമസ്, ആരാധ്യ ആൻ., ജാഫർ ഇടുക്കി, സുനിൽ സുഖദ, സുധീർ കരമന, ജയകൃഷ്ണൻ, സാജു നവോദയ, പ്രജോദ് കലാഭവൻ, ആഭിജ, സരിത കുക്കു, ജോളി ചിറയത്ത്, ലാലി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

  ബിനു കുര്യനാണ് ഛായാ​ഗ്രഹണം. എഡിറ്റർ- സാജൻ. സം​ഗീതവും പശ്ചാത്തല സം​ഗീതവും ബിജിബാൽ നിർവഹിക്കുമ്പോൾ ഹരിനാരായണൻ, പി.എൻ.ആർ. കുറുപ്പ് എന്നിവർ ​ഗാനങ്ങൾ എഴുതിയിരിക്കുന്നു. പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ. കോ ഡയറക്ടർ- പ്രകാശ് കെ. മധു, കലാസംവിധാനം- പ്രദീപ് എം.വി., മേക്കപ്പ് - റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം- റിനോയ്, സൗണ്ട് ഡിസൈനർ- ഡാൻ ജോസ്, സ്റ്റിൽസ്- നിദാദ്, പി.ആർ.ഒ.- എ.എസ്. ദിനേശ്, സോഷ്യൽ മീഡിയ പ്രമോഷൻ- ഒബ്സെക്യൂറ, പി.ആർ. സ്ട്രാറ്റജി, മാർക്കറ്റിംഗ്- കണ്ടന്റ് ഫാക്ടറി മീഡിയ.
  View this post on Instagram


  A post shared by Binu Pappu (@binupappu)


  Also read: Laal Singh Chaddha | തിയേറ്ററിൽ രണ്ട് മാസം; യാതൊരു ബഹളവുമില്ലാതെ ആമിർ ഖാന്റെ ലാല്‍ സിംഗ് ഛദ്ദ നെറ്റ്ഫ്ലിക്സിൽ

  ആമിര്‍ ഖാന്‍ ചിത്രം ലാല്‍ സിംഗ് ഛദ്ദ (Laal Singh Chaddha) നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്തു (Netflix) . ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്ത് ആറ് മാസത്തിന് ശേഷം ഒടിടി പ്ലാറ്റ്‌ഫോമില്‍ സ്ട്രീം ചെയ്യാനായിരുന്നു തീരുമാനം. എന്നാല്‍, കുറച്ച് മണിക്കൂറുകള്‍ക്ക് മുമ്പാണ് ചിത്രം ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യുന്നുവെന്ന വാര്‍ത്ത നെറ്റ്ഫ്‌ളിക്‌സ് പുറത്തുവിട്ടത്. അദ്വൈത് ചന്ദന്‍ ആണ് ചിത്രം സംവിധാനം ചെയ്തത്. ടോം ഹാങ്ക്‌സ് അഭിനയിച്ച ഹോളിവുഡ് ചിത്രമായ ഫോറസ്റ്റ് ഗമ്പിന്റെ ഇന്ത്യന്‍ പതിപ്പാണ് ലാല്‍ സിംഗ് ഛദ്ദ.

  ലാല്‍ സിംഗ് ഛദ്ദയുടെ ഒടിടി റിലീസിനെക്കുറിച്ചുള്ള വിവരം നെറ്റ്ഫ്‌ളിക്‌സ് ഔദ്യോഗിക ഇന്‍സ്റ്റാഗ്രാമം പേജില്‍ പങ്കുവെച്ചിട്ടുണ്ട്. "പോപ്‌കോണ്‍ റെഡിയാക്കി വെച്ചോളൂ, ലാല്‍ സിംഗ് ഛദ്ദ നെറ്റ്ഫ്‌ളിക്‌സില്‍ സ്ട്രീം ചെയ്യുന്നു", എന്നാണ് പോസ്റ്റില്‍ പറയുന്നത്.

  നേരത്തെ, ലാല്‍ സിംഗ് ഛദ്ദയുടെ തിയറ്റര്‍ റിലീസിനും ഒടിടി റിലീസിനും ഇടയില്‍ ആറ് മാസത്തെ ഇടവേള വേണമെന്ന് താന്‍ ആഗ്രഹിക്കുന്നതായി ആമിര്‍ ഖാന്‍ (Aamir khan) പറഞ്ഞിരുന്നു.
  Published by:user_57
  First published: