'യുക്തി' സ്വാമി 41 വ്രതം നോറ്റ് മല കയറുമ്പോൾ...

Here comes the song from Biju Menon movie 41 | ഒരു യുക്തിവാദി മല ചവിട്ടേണ്ടി വന്നാൽ...

News18 Malayalam | news18-malayalam
Updated: October 19, 2019, 9:37 AM IST
'യുക്തി' സ്വാമി 41 വ്രതം നോറ്റ് മല കയറുമ്പോൾ...
ഗാനത്തിലെ ഒരു രംഗം
  • Share this:
ഒരു യുക്തിവാദി മല ചവിട്ടേണ്ടി വരുമ്പോൾ നാട്ടിൽ ഉള്ള അവസ്ഥ ആർക്കും ആലോചിക്കാവുന്നതാണ്. രസകരമായ ഈ സന്ദർഭം പശ്ചാത്തലമാക്കി ബിജു മേനോൻ ചിത്രം നാല്പത്തിയൊന്നിലെ പുതിയ ഗാനം പുറത്തിറങ്ങി. റഫീഖ് അഹമ്മദിന്റെ വരികൾക്ക് ബിജിബാൽ ഈണമിട്ടിരിക്കുന്നു. പാടിയത് വിജേഷ് ഗോപാൽ.

ബിജുമേനോൻ, ശരൺഒ ജിത്തു, നിമിഷ സജയൻ, ധന്യ അനന്യ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളാക്കി ലാൽ ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് നാല്പത്തിയൊന്ന്. ലാൽ ജോസിന്റെ ഇരുപത്തിയഞ്ചാമത്തെ ചിത്രമാണിത്.

സുരേഷ് കൃഷ്ണ, ഇന്ദ്രൻസ്, ശിവജി ഗുരുവായൂർ, സുബീഷ് സുധി, വിജിലേഷ്, ഉണ്ണി നായർ, ഗോപാലകൃഷ്ണൻ പയ്യന്നൂർ, എൽസി സുകുമാരൻ, ഗീതി സംഗീത, ബേബി ആലിയ തുടങ്ങിയവരാണ് മറ്റു താരങ്ങൾ.

സിഗ്നേച്ചർ സ്റ്റുഡിയോസിന്റെ ബാനറിൽ അനുമോദ് ബോസ്,ആദർശ് നാരായണൻ,ജി പ്രജിത് എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം എസ് കുമാർ നിർവ്വഹിക്കുന്നു.

സുഹൃത്തുക്കളായ ഉല്ലാസ് മാഷും വാവാച്ചിക്കണ്ണനും നാല്പത്തിയൊന്നു ദിവസത്തെ വൃതമെടുത്ത് ശബരിമല അയ്യപ്പന്റെ ദർശനത്തിനായി പോകാൻ ഒരുങ്ങുന്നു.അവരുടെ ഈ ഒരുക്കങ്ങൾ പാർട്ടി ഗ്രാമത്തിലെ ആളുകൾ ശ്രദ്ധിക്കാൻ തുടങ്ങുന്നു.തുടര്‍ന്നുള്ള ഇവരുടെ യാത്രയും യാത്രയ്ക്കിടയിൽ സംഭവിക്കുന്ന രസകരമായ മൂഹൂർത്തങ്ങളുമാണ് 'നാല്പത്തിയൊന്ന്' എന്ന ചിത്രത്തിൽ ലാൽ ജോസ് ദൃശ്യവൽക്കരിക്കുന്നത്.

കേരളം ഒരു ഞെട്ടലോടെ കേട്ട ഒരു യഥാർത്ഥ സംഭവത്തിന്റെ ദൃശ്യാവിഷ്ക്കാരമാണ് ഈ ചിത്രത്തിലുള്ളത്. ഷെബി ചൗഘട്ടിന്റെ കഥക്ക് നവാഗതനായ പി.ജി. പ്രഗീഷ് തിരക്കഥ, സംഭാഷണമെഴുതുന്നു. റഫീഖ് അഹമ്മദിന്റെ വരികൾക്ക് ബിജിബാൽ സംഗീതം പകരുന്നു. എഡിറ്റർ-രഞ്ജൻ എബ്രാഹം. നവംബര്‍ എട്ടിന് '41' എല്‍ ജെ ഫിലിംസ് തിയ്യേറ്ററിലെത്തിക്കുന്നു.First published: October 19, 2019, 9:37 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading