നടനും സംവിധായകനുമായ സോഹൻ സീനുലാൽ സംവിധാനം ചെയ്യുന്ന ‘ഭാരത സർക്കസിന്റെ’ (Bharatha Circus) ഒഫീഷ്യൽ ട്രെയ്ലർ പുറത്തിറങ്ങി. ഷൈൻ ടോം ചാക്കോ (Shine Tom Chacko), ബിനു പപ്പു (Binu Pappu), സംവിധായകൻ എം.എ. നിഷാദ് (M.A. Nishad) എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. തൊട്ടാൽ പൊള്ളുന്ന ഒരു പ്രമേയവുമായാണ് ഭാരത സർക്കസ് എത്തുന്നത്. നേരത്തെ പി.എൻ.ആർ. കുറുപ്പ് എഴുതി ബിജിബാൽ സംഗീതം നൽകി പുരുഷോത്തമൻ കടവന്ത്ര പാടിയ പാട്ട് കേരളത്തിൽ വലിയ ചർച്ചയായി മാറിയിരുന്നു. അത്പോലെ തന്നെ സിനിമയും കേരളത്തിൽ വലിയ ചർച്ചയായി മാറിയേക്കാം എന്ന സൂചനയാണ് ട്രെയ്ലർ നൽകുന്നത്.
ബെസ്റ്റ് വേ എന്റർടൈയ്ൻമെന്റിന്റെ ബാനറിൽ അനൂജ് ഷാജി നിർമ്മിക്കുന്ന ‘ഭാരത സർക്കസിന്റെ’ കഥയും തിരക്കഥയും സംഭാഷണവും മുഹാദ് വെമ്പായത്തിന്റേതാണ്. സുധീർ കരമന, ജാഫർ ഇടുക്കി, പ്രജോദ് കലാഭവൻ, സുനിൽ സുഖദ, ജയകൃഷ്ണൻ, സാജു നവോദയ (പാഷാണം ഷാജി), ആരാധ്യ ആൻ, മേഘാ തോമസ്സ്, ആഭിജ, ദിവ്യാ നായർ, മീരാ നായർ, സരിത കുക്ക, അനു നായർ, ജോളി ചിറയത്ത്, ലാലി പി.എം. തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ.
ക്യാമറ- ബിനു കുര്യൻ, സംഗീതം- ബിജിബാൽ, എഡിറ്റർ- വി. സാജൻ, പ്രൊഡക്ഷൻ കണ്ട്രോളർ- ദീപക്ക് പരമേശ്വരൻ, കലാസംവിധാനം- പ്രദീപ്, മേക്കപ്പ്- റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം- മനോഹർ, സൗണ്ട് ഡിസൈനിങ്- ഡാൻ, കോ.ഡയറക്ടർ- പ്രകാശ് കെ. മധു, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് നസീർ കരന്തൂർ, പി.ആർ.ഒ.- എ.എസ്. ദിനേശ്, സ്റ്റിൽ- നിദാദ് കെ.എൻ., പബ്ലിസിറ്റി ഡിസൈൻ- കോളിൻസ് ലിയോഫിൽ, മാർക്കറ്റിങ് പ്ലാൻ & സ്ട്രേറ്റേജി- ഒബ്സ്ക്യുറ, പബ്ലിസിറ്റി & മീഡിയ- കണ്ടന്റ് ഫാക്ടറി.
Summary: The most recent Malayalam film, Bharatha Circus, addresses some crucial issues of present political concern. The movie’s major characters are featured in a recently released teaser. Binu Pappu, Shine Tom Chacko and MA Nishad play important roles
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.