ലെഫ്റ്റനന്റ് റാമിന്റെയും സീതാ മഹാലക്ഷ്മിയുടെയും പ്രണയം പറയുന്ന ചിത്രം സീതാരാമത്തിന്റെ (Sita Ramam) ആരോമൽ പൂവ് പോലെന്നിൽ എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ എത്തി. വിനായക് ശശികുമാറിന്റെ വരികൾ ആലപിച്ചിരിക്കുന്നത് സൂരജ് സന്തോഷ് ആണ്. ദുൽഖർ സൽമാനും (Dulquer Salmaan) ഹനു രാഘവപുടിയും സ്വപ്ന സിനിമാസും ഒന്നിക്കുന്ന സീതാരാമം 2022 ഓഗസ്റ്റ് അഞ്ചിന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുകയാണ്.
വൈജയന്തി മൂവീസ് അവതരിപ്പിക്കുന്ന 'സീതാരാമം', പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രണയകഥയാണ്. ദുൽഖർ സൽമാൻ നായകനാകുന്ന ചിത്രത്തിൽ പ്രണയ ജോഡിയായി മൃണാൽ തക്കൂർ എത്തുന്നു. ഒപ്പം മറ്റൊരു പ്രധാന വേഷത്തിൽ രശ്മിക മന്ദാനയുമുണ്ട്. പ്രണയകഥകളുടെ മാസ്റ്റർ ഹനു രാഘവപുടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സ്വപ്ന സിനിമയുടെ കീഴിൽ അശ്വിനി ദത്താണ് ചിത്രം നിർമ്മിക്കുന്നത്.
തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിൽ ഒരേ സമയം ചിത്രം റിലീസ് ചെയ്യും. പി.എസ്. വിനോദാണ് ഛായാഗ്രഹണം. ഛായാഗ്രഹണ സഹായം നിർവ്വഹിച്ചിരിക്കുന്നത് ശ്രേയസ് കൃഷ്ണയാണ്.
അഭിനേതാക്കൾ: ദുൽഖർ സൽമാൻ, മൃണാൾ താക്കൂർ, രശ്മിക മന്ദന്ന, സുമന്ത്, ഗൗതം മേനോൻ, പ്രകാശ് രാജ്, തരുൺ ഭാസ്ക്കർ, ശത്രു, ഭൂമിക ചൗള, രുക്മിണി വിജയ് കുമാർ, സച്ചിൻ ഖേദേക്കർ, മുരളി ശർമ്മ, വെണ്ണേല കിഷോർ തുടങ്ങിയവർ.
സാങ്കേതിക സംഘം: സംവിധായകൻ- ഹനു രാഘവപുടി, നിർമ്മാതാക്കൾ- അശ്വിനി ദത്ത്, ബാനർ- സ്വപ്ന സിനിമ, അവതരിപ്പിക്കുന്നത്- വൈജയന്തി മൂവീസ്, ഡി.ഒ.പി.- പി.എസ്. വിനോദ്, ശ്രേയസ് കൃഷ്ണ, സംഗീത സംവിധായകൻ- വിശാൽ ചന്ദ്രശേഖർ, എഡിറ്റർ- കോത്തഗിരി വെങ്കിടേശ്വര റാവു, പ്രൊഡക്ഷൻ ഡിസൈൻ- സുനിൽ ബാബു, കലാസംവിധാനം- വൈഷ്ണവി റെഡ്ഡി, ഫൈസൽ അലി ഖാൻ, കോസ്റ്റ്യൂം ഡിസൈനർ- ശീതൾ ശർമ്മ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- ഗീതാ ഗൗതം, പി.ആർ.ഒ.- ആതിര ദിൽജിത്.
Summary: Sita Ramam, a movie starring Dulquer Salmaan in the lead is a romantic drama. A beautiful melody from the movie has just got released. The film is an August 2022 releaseഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.