• HOME
  • »
  • NEWS
  • »
  • film
  • »
  • Upacharapoorvam Gunda Jayan | ഇവരാണ് ഗുണ്ടാ ജയന്റെ വീട്ടിലെ പെണ്ണുങ്ങൾ; 'ഉപചാരപൂർവ്വം ഗുണ്ടാ ജയൻ' പോസ്റ്റർ പുറത്തുവിട്ട് മഞ്ജു വാര്യർ

Upacharapoorvam Gunda Jayan | ഇവരാണ് ഗുണ്ടാ ജയന്റെ വീട്ടിലെ പെണ്ണുങ്ങൾ; 'ഉപചാരപൂർവ്വം ഗുണ്ടാ ജയൻ' പോസ്റ്റർ പുറത്തുവിട്ട് മഞ്ജു വാര്യർ

Here is a look at the new poster from Upacharapoorvam Gunda Jayan | ചിത്രത്തിന്റെ ഏറ്റവും പുതിയ പോസ്റ്റർ മഞ്ജു വാര്യർ പുറത്തിറക്കി

ഉപചാരപൂർവ്വം ഗുണ്ടാ ജയൻ

ഉപചാരപൂർവ്വം ഗുണ്ടാ ജയൻ

  • Share this:
    സൈജു കുറുപ്പ് (Saiju Kurup) നായകനാവുന്ന, മലയാള ചിത്രം 'ഉപചാരപൂർവ്വം ഗുണ്ടാ ജയനിലെ' (Upacharapoorvam Gunda Jayan) ഏറ്റവും പുതിയ പോസ്റ്റർ മഞ്ജു വാര്യർ പുറത്തിറക്കി. സിനിമയിൽ നിന്നും ഇതിനു മുൻപ് വന്ന പോസ്റ്ററുകൾ അപേക്ഷിച്ച്, ഇക്കുറി ഗുണ്ടാ ജയന്റെ വീട്ടിലെ സ്ത്രീകളെ പരിചയപ്പെടുത്തുന്നതാണ് പുതിയ പോസ്റ്റർ. ചിത്രത്തെക്കുറിച്ച് സംവിധായകൻ അരുൺ വൈഗ ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ ഇങ്ങനെ:

    "ചേർത്തലയിലെ ഒരു വിവാഹ ദിവസം യാഥാർത്ഥ്യബോധത്തോടെ അവതരിപ്പിക്കാൻ ഞങ്ങൾ ശ്രമിച്ചിട്ടുണ്ട്. വിവാഹാനുഭവം നമുക്കെല്ലാവർക്കും ആപേക്ഷികമായതിനാൽ സിനിമയിലെ കുറഞ്ഞത് 4-5 സീനുകളെങ്കിലും എല്ലാവർക്കും അടുപ്പം തോന്നിക്കുമാറാണെന്ന് എനിക്ക് ആത്മവിശ്വാസമുണ്ട്. ഒരു വിവാഹ സമയത്ത് സുഹൃത്തുക്കളെയും ബന്ധുക്കളെയും ചുറ്റിപ്പറ്റിയുള്ള സംഭവങ്ങളും ഇത് കൈകാര്യം ചെയ്യുന്നു," അരുൺ പറഞ്ഞു. അഭിനേതാക്കൾ ഇതുവരെ ചെയ്തിട്ടില്ലാത്ത വേഷങ്ങളിൽ അഭിനയിക്കാൻ താൻ ആഗ്രഹിച്ചിരുന്നതായും സംവിധായകൻ പറയുന്നു.

    ഫെബ്രുവരി 25ന് തിയെറ്ററുകളിലെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അരുണ്‍ വൈഗയാണ്. വേഫെറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനും മൈ ഡ്രീംസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ സെബാബ് ആനിക്കാടും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രം ഫെബ്രുവരി 25ന് തിയെറ്ററുകളിലെത്തും.

    സൈജു കുറുപ്പിന്റെ നൂറാമത് ചിത്രം കൂടിയാണിത്. രാജേഷ് വര്‍മ്മയുടെതാണ് തിരക്കഥ. ചിത്രത്തില്‍ സൈജു കുറുപ്പ്, സിജു വില്‍സണ്‍, ശബരീഷ് വര്‍മ്മ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

    ഇവർക്ക് പുറമെ ജോണി ആന്റണി, സാബുമോന്‍, സുധീര്‍ കരമന, ജാഫര്‍ ഇടുക്കി, ബിജു സോപാനം, വിജിലേഷ്, ബൈജു എഴുപുന്ന, തട്ടീം മുട്ടീം ഫെയിം സാഗര്‍ സൂര്യ, ഷാനി ഷാക്കി, വൃന്ദ മേനോന്‍, നയന, പാര്‍വതി, ശൈലജ പി. അമ്പു തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

    ഹരിനാരായണന്റെ വരികള്‍ക്ക് ബിജിബാല്‍ സംഗീതം പകര്‍ന്നിരിക്കുന്നു. ക്യാമറ- എല്‍ദോ ഐസക്, എഡിറ്റര്‍- കിരണ്‍ ദാസ്, സൗണ്ട് ഡിസൈന്‍- വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കര്‍.

    പ്രൊജക്ട് ഡിസൈന്‍- ജയ് കൃഷ്ണന്‍, ആർട്ട്- അഖില്‍ രാജ് ചിറായില്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- മനോജ് കാരന്തൂര്‍, വസ്ത്രാലങ്കാരം- അരുണ്‍ മനോഹര്‍, മേക്കപ്പ്- ജിതേഷ് പൊയ്യ, അസോസിയേറ്റ് ഡയറക്ടര്‍മാര്‍- കിരണ്‍ റാഫേല്‍, ബിന്റോ സ്റ്റീഫന്‍, പി.ആര്‍.ഒ.- വാഴൂര്‍ ജോസ്, ആതിര ദില്‍ജിത്ത്, ഫോട്ടോഷൂട്ട്- ഗിരീഷ് ചാലക്കുടി, സ്റ്റില്‍സ്- നിദാദ് കെ.എന്‍., പോസ്റ്റര്‍ ഡിസൈന്‍- ഓള്‍ഡ് മങ്ക്സ്.

    Summary: Here is a look at the new poster from Upacharapoorvam Gunda Jayan. The movie marks the 100th film in the career of actor Saiju Kurup. Release date has been announced for February 25, 2022
    Published by:Meera Manu
    First published: