• HOME
  • »
  • NEWS
  • »
  • film
  • »
  • Welcome to Pandimala | ഹരിശങ്കർ, സിത്താര എന്നിവരുടെ ശബ്ദത്തിൽ 'വെൽക്കം ടു പാണ്ടിമല'യിലെ യുഗ്മ ഗാനം

Welcome to Pandimala | ഹരിശങ്കർ, സിത്താര എന്നിവരുടെ ശബ്ദത്തിൽ 'വെൽക്കം ടു പാണ്ടിമല'യിലെ യുഗ്മ ഗാനം

'മായും രാവിൻ...' എന്നാരംഭിക്കുന്ന യുഗ്മ ഗാനമാണ് റിലീസായത്

ഗാനരംഗം

ഗാനരംഗം

  • Share this:
    ഹരിചന്ദന ക്രിയേഷൻസിന്റെ ബാനറിൽ നവാഗതനായ മുബീൻ റൗഫ് സംവിധാനം ചെയ്യുന്ന 'വെൽക്കം ടു പാണ്ടിമല' (Welcome to Pandimala) എന്ന ചിത്രത്തിലെ ആദ്യത്തെ യുഗ്മ ഗാനം സൈന മ്യൂസിക്കിലൂടെ റിലീസ് ചെയ്തു. കെ.എസ്. ഹരിശങ്കർ, സിത്താര കൃഷ്ണകുമാർ എന്നിവർ ആലപിച്ച 'മായും രാവിൻ...' എന്നാരംഭിക്കുന്ന യുഗ്മ ഗാനമാണ് റിലീസായത്.

    ഹരികുമാർ പെരിയ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം എന്നിവ മിർഷാദ് കൈപ്പമംഗലം എഴുതുന്നു. നിരവധി നർമ്മ മുഹൂർത്തങ്ങളിലൂടെയും സസ്പെൻസുകളിലൂടെയും കടന്നു പോകുന്ന ഈ ചിത്രം വ്യത്യസ്തമായ ഒരു പ്രണയ കഥയാണ് പറയുന്നത്.

    പ്രത്യേക സാഹചര്യത്തിൽ ഒരു പെൺകുട്ടിയുമായി പാണ്ടിമല എന്ന ഗ്രാമത്തിൽ എത്തുന്ന നാല് യുവാക്കളും അവർ നേരിടുന്ന പ്രശ്നങ്ങളുമാണ് 'വെൽക്കം ടു പാണ്ടിമല' എന്ന ചിത്രത്തിൽ ദൃശ്യവൽക്കരിക്കുന്നത്. അരുൺ രാജ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നു.

    സൂരജ് സുന്ദർ, കൃപ ശേഖർ, ഉല്ലാസ് പന്തളം, റിഷി സുരേഷ്, ബിജു ചെറുകര, ചാൾസ് സൈമൺ, ഹരികുമാർ പെരിയ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മിർഷാദ് കൈപ്പമംഗലം, രശ്മി സുഷിൽ എന്നിവരുടെ വരികൾക്ക് ചാൾസ് സൈമൺ സംഗീതം പകരുന്നു. ഹരിശങ്കർ, സിത്താര, ജിമ്മി വർഗീസ്, അനൂപ് നാരായണൻ, പ്രശാന്ത് നായർ, റോബിൻസൺ, മാത്യു എന്നിവരാണ് പാടിയിരിക്കുന്നത്.

    കാസർഗോഡ് പെരിയയിലും പരിസര പ്രദേശങ്ങളിലും ചിത്രീകരിച്ച 'വെൽക്കം ടു പാണ്ടിമല' എന്ന ചിത്രം മെയ് അവസാന വാരം തിയേറ്ററുകളിലെത്തുന്നു. പി.ആർ.ഒ.- എ.എസ്. ദിനേശ്.



    Also read: നിവിൻ പോളിയുടെ 'തുറമുഖം' ജൂൺ മാസത്തിൽ; റിലീസ് തിയതി പുറത്തുവിട്ടു

    നിവിന്‍ പോളി (Nivin Pauly), ജോജു ജോർജ് (Joju George), ഇന്ദ്രജിത് സുകുമാരൻ (Indrajith Sukumaran), നിമിഷ സജയൻ, പൂർണിമ ഇന്ദ്രജിത്, അർജുൻ അശോകൻ, ദർശന രാജേന്ദ്രൻ, സുദേവ് നായർ, മണികണ്ഠൻ ആചാരി, ശെന്തിൽ കൃഷ്‌ണ, സന്തോഷ് കീഴാറ്റൂർ തുടങ്ങിയ വലിയ താരനിരയെ അണിനിരത്തി രാജീവ് രവി ഛായാഗ്രഹണവും സംവിധാനവും നിർവ്വഹിച്ച 'തുറമുഖം' (Thuramukham) ജൂൺ മൂന്നിന് തിയേറ്ററുകളിൽ റിലീസ് ചെയ്യും.

    ഗോപന്‍ ചിദംബരമാണു തുറമുഖത്തിന്റെ തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത്. എഡിറ്റര്‍- ബി. അജിത്കുമാര്‍, കലാസംവിധാനം - ഗോകുല്‍ ദാസ്, സംഗീതം- കെ & ഷഹബാസ് അമൻ, മേക്കപ്പ്-റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം-സമീറ സനീഷ്, പ്രൊഡക്ഷൻ കൺട്രോളർ-ദീപക് പരമേശ്വരൻ. തെക്കേപ്പാട്ട് ഫിലിംസിന്റെയും ക്വീൻ മേരി മൂവീസിന്റെയും ബാനറിൽ സുകുമാർ തെക്കേപ്പാട്ട് കോ പ്രൊഡ്യൂസർമാരായ ജോസ് തോമസ്, അനൂപ് ജോസഫ് എന്നിവരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

    കൊച്ചി മട്ടാഞ്ചേരി തുറമുഖ പ്രദേശങ്ങളിൽ 1940 കളിൽ നിലനിന്നിരുന്ന ‘ചാപ്പ’ സമ്പ്രദായത്തിനും മറ്റ് നിയമവിരുദ്ധമായ തൊഴിൽ സമ്പ്രദായങ്ങൾക്കുമെതിരായ പ്രതിഷേധങ്ങളെ ചുറ്റിപ്പറ്റിയാണ് തുറമുഖത്തിന്റെ കഥ. 40 കളിൽ കൊച്ചി തുറമുഖങ്ങളിൽ നിലവിലുണ്ടായിരുന്ന ചാപ്പ സമ്പ്രദായ പ്രകാരം, ഉടമകളും തൊഴിലാളികളും ഒരു നാണയം അന്തരീക്ഷത്തിലേക്ക് വലിച്ചെറിയും. ജോലി ചെയ്യാനുള്ള അവകാശത്തിനായി അത് തട്ടിയെടുക്കാൻ പരസ്പരം പോരാടേണ്ടി വന്നവരുണ്ട്.
    Published by:user_57
    First published: