നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • Tsunami movie | ലാൽ- ലാൽ ജൂനിയർ ചിത്രം 'സുനാമിയിലെ' പ്രണയഗാനം 'ആരാണ്...' ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

    Tsunami movie | ലാൽ- ലാൽ ജൂനിയർ ചിത്രം 'സുനാമിയിലെ' പ്രണയഗാനം 'ആരാണ്...' ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

    Here is a romantic song from Lal-Lal Jr movie Tsunami | ലാൽ വരികൾ രചിച്ച ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്

    വീഡിയോ ദൃശ്യം

    വീഡിയോ ദൃശ്യം

    • Share this:
      ലാലും ജൂനിയർ ലാൽ ജീൻ പോൾ ലാലും ചേർന്ന് സംവിധാനം നിർവഹിക്കുന്ന സുനാമിയിലെ 'ആരാണ്...' എന്ന മനോഹരമായ പ്രണയഗാനത്തിന്റെ ലിറിക്കൽ വീഡിയോ പ്രണയദിനത്തിൽ പുറത്തിറങ്ങി. യക്സണും നേഹയും ചേർന്ന് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ഗാനത്തിന്റെ ആലാപനം നേഹ എസ്. നായരും കേശവ് വിനോദും ചേർന്നാണ്. ലാലിന്റേതാണ് വരികൾ.

      സംവിധായകർ ലാലും ലാൽ ജൂനിയറും ചേർന്ന് സംവിധാനം നിർവഹിക്കുന്ന 'സുനാമി' ഒരു പക്കാ ഫാമിലി എന്റർടൈനറാണ്. ചിത്രത്തിന്റെ നിർമാണം പാണ്ട ഡാഡ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അലൻ ആന്റണിയാണ്. ലാൽ തന്നെയാണ് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. അലക്‌സ് ജെ. പുളിക്കൽ ഛായാഗ്രഹണവും രതീഷ് രാജ് എഡിറ്റിംഗും നിർവഹിക്കുന്ന സുനാമിയുടെ സംഗീതം കൈകാര്യം ചെയ്യുന്നത് യക്സൻ ഗാരി പെരേരയും നേഹ എസ്. നായരും ചേർന്നാണ്.

      പ്രവീൺ വർമയാണ് കോസ്റ്റ്യൂം ഡിസൈൻ. ഇന്നസെന്റ്, മുകേഷ്, അജു വർഗീസ്, ബാലു വർഗീസ്, സുരേഷ് കൃഷ്ണ, ബിനു അടിമാലി, ആരാധ്യ ആൻ, അരുൺ ചെറുകാവിൽ, ദേവി അജിത്, നിഷ മാത്യു, വത്സല മേനോൻ, സിനോജ് വർഗീസ്, സ്മിനു എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. തൃശൂർ, യു സി കോളേജ് എന്നിവിടങ്ങളിലായിട്ടാണ് സുനാമി ചിത്രീകരണം പൂർത്തിയാക്കിയത്.

      ലോക്ക്ഡൗണിനെ തുടർന്ന് ചിത്രീകരണം നിർത്തി വയ്ക്കേണ്ടി വന്ന സുനാമി ഇടവേളയ്ക്ക് ശേഷം ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ ചിത്രീകരണം പൂർത്തിയാക്കിയിരുന്നു. 2020 ഫെബ്രുവരി മാസത്തിൽ ഷൂട്ടിംഗ് ആരംഭിച്ച ചിത്രമാണ് സുനാമി.



      ഷൂട്ടിംഗ് പൂർത്തിയാകാൻ 12 ദിവസം മാത്രം ബാക്കി നിൽക്കെയാണ് ലോക്ക്ഡൗൺ കാരണം ചിത്രത്തിന്റെ ആദ്യ ഘട്ട ഷൂട്ടിംഗ് നിർത്തിവയ്‌ക്കേണ്ടിവന്നത്. 'ഗോഡ്ഫാദർ' സിനിമയുടെ നാളുകളിൽ ഉരുത്തിരിഞ്ഞ ഒരു സന്ദർഭം വികസിപ്പിച്ച് സിനിമയാക്കി മാറ്റുകയായിരുന്നു.

      ഗോഡ് ഫാദര്‍ ഷൂട്ടിംഗ് നടക്കുന്ന ഒരു ദിവസം ഒഴിവ് സമയത്ത് ഇന്നെസന്റ് പറഞ്ഞ ഒരു കൊച്ചു സംഭവത്തിനെ വികസിപ്പിച്ചെടുത്തതാണ് ഈ സിനിമയുടെ തിരക്കഥ. അന്നു സെറ്റിലുണ്ടായിരുന്ന മുഴുവന്‍ പേരെയും കുടുകുടെ ചിരിപ്പിച്ച ഒരു സംഭവ കഥയാണ് സുനാമി.

      "അന്നേ തോന്നിയിരുന്നു, ഇത് സിനിമയാക്കിയാല്‍ ഗംഭീരമായിരിക്കുമെന്ന്. പക്ഷേ എങ്ങനെ ആ ചെറിയ സംഭവത്തെ രസകരമായി പറയാമെന്നുള്ള ഒത്തിരിക്കാലത്തെ ആലോചനയുടെ പൂര്‍ത്തികരണമാണ് ഈ സിനിമ. മൂലകഥയില്‍ തന്നെ പൊട്ടിച്ചിരിക്കാന്‍ വകയുള്ള ഈ സംഭവം സിനിമയായി ചിന്തിക്കുന്നുവെന്നു പറഞ്ഞപ്പോള്‍ ഏറ്റവും കൂടുതല്‍ പ്രോത്സാഹിപ്പിച്ചതും ഇന്നസെന്റ് തന്നെയാണ്. ഈ സിനിമ ചിരിപ്പിക്കും. നന്നായി തന്നെ ചിരിപ്പിക്കും" തിരക്കഥാകൃത്ത് ലാല്‍ പറഞ്ഞു.

      ഡ്രൈവിംഗ് ലൈസൻസ് എന്ന സിനിമയ്ക്ക് ശേഷം ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണ് സുനാമി. ഈ സിനിമയുടെ ലൊക്കേഷനിലായിരുന്നു നടൻ ഇന്നസെന്റിന്റെ പിറന്നാൾ ആഘോഷം. സിനിമയിലെ താരങ്ങൾ ചേർന്നുള്ള ഗാനവും ശ്രദ്ധ നേടിയിരുന്നു.
      Published by:user_57
      First published:
      )}