'ഉറി: ദി സർജിക്കൽ സ്‌ട്രൈക്കി'ലെ 'ഹൗ ഈസ് ദി ജോഷ്' എന്ന പ്രശസ്ത ഡയലോഗിന്റെ ഉത്ഭവം വിവരിച്ച് സംവിധായകൻ ആദിത്യ ധർ. 17 സൈനികരുടെ ജീവനപഹരിച്ച 2016 ലെ ഉറി ആക്രമണത്തിന് പ്രത്യാക്രമണമായിരുന്നു പാകിസ്ഥാൻ തീവ്രവാദി മേഖലകളിലെ ഇന്ത്യൻ സർജിക്കൽ സ്ട്രൈക്ക്. അത് ചിത്രമായപ്പോൾ തന്റെ കുട്ടിക്കാല ഓർമ്മകളിൽ നിന്നുമാണ് 'ഹൗ ഈസ് ദി ജോഷ്' ഉണ്ടായതെന്ന് സംവിധായകൻ പറയുന്നു.
"ഡിഫൻസ് വിഭാഗത്തിലെ സുഹൃത്തുക്കൾക്കൊപ്പം ഞാൻ ആർമി ക്ളബ്ബുകളിൽ പോകാറുണ്ടായിരുന്നു. ഞങ്ങൾ ക്രിസ്മസിനും പുതുവത്സരാഘോഷങ്ങൾക്കും പോയിരുന്ന ഒരു ക്ലബ് ഡൽഹിയിൽ ഉണ്ടായിരുന്നു. ഒരു റിട്ടയേർഡ് ബ്രിഗേഡിയർ കുട്ടികളെയെല്ലാം വിളിച്ചു ചേർത്ത് ചോക്ലേറ്റ് വിതരണം ചെയ്യുമായിരുന്നു. 'ഹൗ ഈസ് ദി ജോഷ്' എന്ന് അദ്ദേഹം ചോദിക്കുമ്പോൾ 'ഹൈ സർ' എന്ന് ഞങ്ങൾ മറുപടി നൽകും. ഏറ്റവും ഉച്ചത്തിൽ പറയുന്ന കുട്ടിക്ക് ചോക്ലേറ്റ് കിട്ടും. ഏറ്റവും ഉച്ചത്തിൽ പറഞ്ഞിരുന്നത് ഞാനായതുകൊണ്ട് എനിക്കായിരുന്നു എപ്പോഴും ചോക്ലേറ്റ് കിട്ടിയിരുന്നത്." ആദിത്യ പറയുന്നു.
Also read: ഇന്ത്യ തകര്‍ത്തത് 'ഷുഹദാ കാ സര്‍സമീന്‍'; ബാല്‍കോട്ട് ജയ്ഷ് ഇ മുഹമ്മദിന്റെ താവളം
വളരെക്കുറച്ച് ആർമിക്കാർ മാത്രമേ ഇതുപയോഗിച്ചിരുന്നുള്ളൂ. എന്നാൽ ചിത്രത്തിൽ വന്നതും, 'ഹൗ ഈസ് ദി ജോഷ്' മറ്റൊരു തലത്തിൽ സ്വീകരിക്കപ്പെട്ടു. ആദ്യ ഡ്രാഫ്റ്റിൽ തന്നെ 'ഹൗ ഈസ് ദി ജോഷ്' ഉൾപ്പെട്ടിരുന്നു. ഇപ്പോഴും നിറഞ്ഞ സദസ്സുകളുടെ മുന്നിൽ പ്രദർശനം തുടരുന്ന ജനുവരി 11ന് പുറത്തിറങ്ങിയ ചിത്രം 200 കോടി ക്ലബ്ബിൽ ഇടം നേടിയിട്ടുണ്ട്.
'ഹൗ ഈസ് ദി ജോഷ്'ന് ലഭിച്ച പ്രതികരണത്തെ 'മാസ്മരികവും മനോഹരവും' എന്നാണ് ആദിത്യ വിശേഷിപ്പിക്കുന്നത്. ചിത്രത്തിന് കിട്ടുന്ന സ്നേഹം പ്രതീക്ഷകൾക്കും അപ്പുറമെന്ന് ആദിത്യ പറയുന്നു. ആദ്യം 'റാത്ത് ബാക്കി' എന്ന പേരിൽ പാകിസ്താനി നടൻ ഫവാദ് ഖാനെ വച്ച് ഒരു ചിത്രം എടുക്കുന്നതിന്റെ തയ്യാറെടുപ്പിലായിരുന്നു ആദിത്യ. അപ്പോഴാണ് ഉറി ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാനി കലാ പ്രവർത്തകരെ ഇന്ത്യ ബഹിഷ്‌ക്കരിക്കുന്നത്. പക്ഷെ ജനം ഹർഷാരവത്തോടെ ഏറ്റെടുത്തയീ ചിത്രം സംവിധാനം ചെയ്യാനായിരുന്നു ആദിത്യയുടെ നിയോഗം. പ്ലാൻ ചെയ്ത ചിത്രം നടന്നില്ല എന്നോർത്ത് പലരും വിഷമിച്ചിരുന്നു.
"ആക്രമണ സമയത്ത് എന്ത് സംഭവിച്ചെന്നറിയാൻ എനിക്ക് ആകാംഷയുണ്ടായിരുന്നു. അതൊരു ഗംഭീര കഥയാണെന്ന് എനിക്ക് തോന്നലുണ്ടായി. ആ മാറ്റം പെട്ടെന്ന് സംഭവിച്ചു. ഈ മേഖലയിൽ മുന്നേറണമെങ്കിൽ നിങ്ങൾ മാനസികമായും ശക്തരാവണം. എന്ത് സംഭവിച്ചാലും നിങ്ങൾ 'ജോഷ്' ഉയർത്തിപ്പിടിക്കണം," ആദിത്യ പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Balakot, General Qamar Javed Bajwa, India, India attacks Pakistan, Islamabad, Line of Control, Muzaffarabad, Narendra modi, Pakistan, Pm modi, Prime minister narendra modi, Pulwama Attack, Pulwama terror attack, Uri: The Surgical Strike, Uri: The Surgical Strike movie, Uri: The Surgical Strike photos