• HOME
  • »
  • NEWS
  • »
  • film
  • »
  • MOVIES HERE IS LAL JOSE TAMIL MOVIE GYPSYS

തമിഴ് നടൻ ലാൽ ജോസ്; ടീസർ കാണാം

  • Share this:
    സംവിധായകൻ ലാൽ ജോസ് ആദ്യമായി തമിഴിൽ അഭിനേതാവുന്ന ചിത്രം ജിപ്സിയുടെ ടീസർ പുറത്തു വന്നു. ചിത്രത്തിൽ നായികയുടെ പിതാവിന്റെ വേഷമാണ് ലാൽ ജോസ് കൈകാര്യം ചെയ്യുന്നത്. ജീവ നായകനാവുന്ന ചിത്രത്തിൽ മറ്റു മലയാളി സാന്നിധ്യവുമുണ്ട്. സഖാവ് ബാലൻ എന്ന വേഷം കൈകാര്യം ചെയ്ത് കൊണ്ട് സണ്ണി വെയ്ൻ തന്റെ തമിഴ് പ്രവേശനം നടത്തുന്ന ചിത്രം എന്നൊരു സവിശേഷത കൂടിയുണ്ട്. 2018 അവസാനം പുറത്തിറങ്ങിയ തട്ടുമ്പുറത്തു അച്യുതനാണ് ലാൽ ജോസ് സംവിധാനം ചെയ്ത ഏറ്റവും പുതിയ മലയാള ചിത്രം.



    പുതുമുഖ താരം നടാഷ സിങാണ് നായിക. സത്യരാജ്, രാജ് കിരൺ തുടങ്ങിയവരും വേഷമിടുന്നുണ്ട്. മലയാളി സാന്നിധ്യം ഊട്ടിയുറപ്പിക്കാൻ സന്തോഷ് നാരായണന്റെ സംഗീതവുമുണ്ട്. രാജു മുരുകനാണ് സംവിധാനം. പൊളിറ്റിക്കൽ ഡ്രാമ വിഭാഗത്തിലെ ചിത്രത്തിൽ ഒരു സഞ്ചാര സംഗീതജ്ഞന്റെ വേഷത്തിൽ ജീവയെത്തും. ചിത്രത്തിന്റെ പേരിന് അടിസ്ഥാനവും അത് തന്നെയാണ്. ചിത്രത്തിനായി ജീവ ഗിറ്റാർ വായന പഠിച്ചിരുന്നു.

    First published:
    )}