HOME /NEWS /Film / Poonam Bajwa | തിരുവിതാംകൂർ രാജ്ഞിയായി പൂനം ബജ്‌വ; പത്തൊമ്പതാംനൂറ്റാണ്ടിന്റെ ക്യാരക്റ്റർ പോസ്റ്റർ

Poonam Bajwa | തിരുവിതാംകൂർ രാജ്ഞിയായി പൂനം ബജ്‌വ; പത്തൊമ്പതാംനൂറ്റാണ്ടിന്റെ ക്യാരക്റ്റർ പോസ്റ്റർ

പൂനം ബജ്‌വ

പൂനം ബജ്‌വ

Here is Poonam Bajwa from Pathonpatham Noottandu | പത്തൊമ്പതാം നൂറ്റാണ്ടിൻെറ പന്ത്രണ്ടാമത്തെ ക്യാരക്ടർ പോസ്റ്റർ റിലീസായി

  • Share this:

    പത്തൊമ്പതാം നൂറ്റാണ്ടിൻെറ പന്ത്രണ്ടാമത്തെ ക്യാരക്ടർ പോസ്റ്റർ റിലീസായി. പൂനം ബജ്‌വ അവതരിപ്പിക്കുന്ന ബുദ്ധിമതിയും, സുന്ദരിയും, ആരെയും ആകർഷിക്കുന്ന വ്യക്തിത്വവുമുള്ള തിരുവിതാംകൂർ രാജ്ഞിയുടെതാണ് ഈ പോസ്റ്റർ.

    തിരുവിതാംകൂറിന്റെ ചരിത്രത്തിൽ മഹാറാണിപ്പട്ടം അലങ്കരിച്ചിട്ടുള്ളവർ നാലു പേരാണ്; 1677-ൽ ഉമയമ്മറാണി, 1810ൽ റാണി ഗൗരി ലഷ്മിഭായി, 1815ൽ റാണി ഗൗരി പാർവ്വതി ഭായി, 1924ൽ റാണി സേതു ലഷ്മിഭായി എന്നിവരാണവർ.

    അടിമക്കച്ചവടം നിർത്തലാക്കിയതും മാറുമറയ്ക്കാൻ അർഹതയില്ലാതിരുന്ന ഈഴവർ തൊട്ടു താഴോട്ടുള്ള വിഭാഗത്തിലെ സ്ത്രീകൾക്ക് മാറുമറച്ചു നടക്കാമെന്നുള്ള വിളംബരം ഇറക്കിയതും റാണി ഗൗരി ലഷ്മിഭായിയുടെ കാലത്തായിരുന്നു. തിരുവിതാംകൂറിന്റെ മഹാറാണിമാർ പ്രബലരായ ഭരണകർത്താക്കളായിരുന്നു എന്നു തെളിയിക്കുന്നതാണ് അവർ പുറപ്പെടുവിച്ച ഇത്തരം ഉത്തരവുകൾ.

    പക്ഷേ ഭരണകർത്താക്കൾ ഉത്തരവിട്ടാലും അതു നടപ്പാക്കേണ്ട പ്രമുഖരായ ഉദ്യോഗസ്ഥരും അവരെ നിലനിർത്തിയിരുന്ന പ്രമാണിമാരും മാടമ്പിമാരും ഈ വിളംബരങ്ങളെ ഒക്കെ അവഗണിച്ചുകൊണ്ട് നീതിരഹിതമായ കീഴ്വഴക്കങ്ങൾ തുടർന്നു കൊണ്ടേയിരുന്നു. ഇതിനെതിരെ ശക്തമായി തൻെറ പടവാളുമായി പോരാടിനിറങ്ങിയ ധീരനായിരുന്നു ആറാട്ടു പുഴ വേലായുധപ്പണിക്കർ. അതുകൊണ്ടു തന്നെ ആ പോരാളിക്കു നേരിടേണ്ടി വന്നത് അതിശക്തരായ അധികാര വൃന്ദത്തെ ആയിരുന്നു.

    പക്ഷേ യുദ്ധസമാനമായ ആ പോരാട്ടങ്ങളൊന്നും വേലായുധനെ തളർത്തിയില്ല. മാത്രമല്ല ആയിരക്കണക്കിനു അധസ്ഥിതരായ ജനസമൂഹം വേലായുധൻെറ പിന്നിൽ അണിനിരക്കാൻ തയ്യാറാകുകയും ചെയ്തു. വേലായുധൻെറ ചെറുത്തു നിൽപ്പ് രാജ്ഞിയുടെ ചെവിയിലും എത്തിയിരുന്നു.

    അധികാരത്തിന്റെ ഇടനാഴികളിൽ നുഴഞ്ഞു കയറിയ അധർമ്മത്തിൻെറ കറുത്ത പൂച്ചകളെ ഇരുട്ടത്തു തപ്പിയിട്ടു കാര്യമില്ല എന്നു പറഞ്ഞ ബുദ്ധിമതിയായ രാജ്ഞിയെ പൂനം ബജ്വ എന്ന അഭിനേത്രി വെള്ളിത്തിരയിലെത്തിക്കുന്നു.

    അറുപതോളം താരങ്ങളും ആയിരത്തിലധികം സപ്പോർട്ടിംഗ് ആർട്ടിസ്റ്റുകളും പങ്കെടുക്കുന്ന ശ്രീ ഗോകുലം മൂവീസിന്റെ ചിത്രത്തിൻെറ ക്ലൈമാക്സ് ഷൂട്ടിംഗ് ഞായറാഴ്ച ആരംഭിക്കുകയാണ്.

    ഗോകുലം മൂവിസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിച്ച് വിനയന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പത്തൊമ്പതാം നൂറ്റാണ്ട് '. ധീരനും പോരാളിയുമായിരുന്ന ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ എന്ന കേന്ദ്ര കഥാപാത്രത്തെ യുവ താരം സിജു വിത്സന്‍ അവതരിപ്പിക്കുന്നു.

    അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ്, സുധീര്‍ കരമന, സുരേഷ് ക്യഷ്ണ, ടിനി ടോം, വിഷ്ണു വിനയ്, ഇന്ദ്രന്‍സ്, രാഘവന്‍, അലന്‍സിയര്‍, മുസ്തഫ, സുദേവ് നായര്‍, ജാഫര്‍ ഇടുക്കി, ചാലിപാല, ശരണ്‍, മണികണ്ഠന്‍ ആചാരി, സെന്തില്‍ ക്യഷ്ണ, ഡോക്ടര്‍ ഷിനു, വിഷ്ണു ഗോവിന്ദ്, സ്പടികം ജോര്‍ജ്, സുനില്‍ സുഖദ, ജയന്‍ ചേര്‍ത്തല, ബൈജു എഴുപുന്ന, സുന്ദര പാണ്ഡ്യന്‍.

    ആദിനാട് ശശി, മന്‍രാജ്, പൂജപ്പുര രാധാക്യഷ്ണന്‍, ജയകുമാര്‍, നസീര്‍ സംക്രാന്തി, ഹരീഷ് പേങ്ങന്‍, ഗോഡ്‌സണ്‍, ബിട്ടു തോമസ്, മധു പുന്നപ്ര, ഷിനു ചൊവ്വ, ടോംജി വര്‍ഗ്ഗീസ്, സിദ്ധ് രാജ്, ജെയ്‌സപ്പന്‍, കയാദു, ദീപ്തി സതി, പൂനം ബജ്വ, രേണു സൗന്ദര്‍, വര്‍ഷ വിശ്വനാഥ്, നിയ, മാധുരി ബ്രഗാന്‍സ, ശ്രീയ ശ്രീ, സായ് കൃഷ്ണ, ബിനി, അഖില, റ്റ്വിങ്കിള്‍ ജോബി തുടങ്ങിയ ഒട്ടേറെ താരങ്ങളും നൂറിലധികം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും അഭിനയിക്കുന്ന ചിത്രമാണ് 'പത്തൊമ്പതാം നൂറ്റാണ്ട്'.

    ഷാജികുമാര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് എം. ജയചന്ദ്രന്‍ സംഗീതം പകരുന്നു. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- വി.സി. പ്രവീണ്‍, ബൈജു ഗോപാലന്‍, ക്യഷ്ണമൂര്‍ത്തി, പ്രൊജക്ട് ഡിസൈനര്‍- ബാദുഷ, കലാസംവിധാനം- അജയന്‍ ചാലിശ്ശേരി, എഡിറ്റിങ്- വിവേക് ഹര്‍ഷന്‍. മേക്കപ്പ്- പട്ടണം റഷീദ്, കോസ്റ്റ്യും- ധന്യാ ബാലക്യഷ്ണന്‍, സൗണ്ട് ഡിസൈന്‍- സതീഷ്, സ്റ്റില്‍സ്- സലീഷ് പെരിങ്ങോട്ടുക്കര, പരസ്യകല- ഓള്‍ഡ് മോങ്ക്‌സ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- രതീഷ് പാലോട്, അസോസിയേറ്റ് ഡയറക്ടര്‍- ഉബൈനി യൂസഫ്, അസിസ്റ്റന്റ് ഡയറക്ടര്‍- സംഗീത് വി എസ്, അര്‍ജ്ജുന്‍ എസ്. കുമാര്‍, മിഥുന്‍ ബാബു സഞ്ജയ്, അജയ് റാം, ശരത്ത് എം.എസ്., അളകനന്ദ ഉണ്ണിത്താന്‍, ആക്ഷന്‍- സുപ്രീം സുന്ദര്‍, രാജശേഖന്‍, മാഫിയ ശശി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഇക്ബാല്‍ പാനായിക്കുളം, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- രാജന്‍ ഫിലിപ്പ്, ഷെറിന്‍ സ്റ്റാന്‍ലി, പ്രൊഡക്ഷന്‍ മാനേജര്‍- ജിസ്സണ്‍ പോള്‍, റാം മനോഹര്‍, വാര്‍ത്ത പ്രചരണം- എ.എസ്. ദിനേശ്.

    First published:

    Tags: Director Vinayan, Film director vinayan, Pathonpatham Noottandu, Poonam Bajwa, Vinayan, Vinayan director