HOME » NEWS » Film » MOVIES HERE IS THE FIRST GROUPFIE FROM IRUPATHIYONNAAM NOOTTANDU

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ താരങ്ങൾ ഇവരാണ്

news18india
Updated: November 27, 2018, 9:50 AM IST
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ താരങ്ങൾ ഇവരാണ്
  • Share this:
പ്രണവ് മോഹൻലാൽ നായകനാവുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആദ്യ ഗ്രൂപ് ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നു. ചിത്രത്തിന്റെ താര സാന്നിധ്യത്തെക്കുറിച്ച്‌ അണിയറക്കാർ വിവരമൊന്നും തന്നെ പുറത്തു വിട്ടിരുന്നില്ല. ഇപ്പോൾ വന്നിരിക്കുന്ന ചിത്രത്തിൽ പ്രണവിനും, സംവിധായകൻ അരുൺ ഗോപിക്കുമൊപ്പം ടിനി ടോം, മനോജ് കെ. ജയൻ, ഷാജു ശ്രീധർ എന്നിവരെ കാണണം. കുറച്ചു ദിവസങ്ങൾക്കു മുൻപാണ് സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷ് ഈ ചിത്രത്തിൽ വേഷമിടുന്നുവെന്ന് പുറത്തു വന്നത്.



തന്റെ സമൂഹ മാധ്യമ അക്കൗണ്ടുകൾ വഴി ഗോകുൽ തന്നെയാണ് വാർത്ത ഒരു ചിത്രത്തോടൊപ്പം വാർത്ത പുറത്തു വിട്ടത്. ഇരുപതാം നൂറ്റാണ്ടിൽ സാഗർ ഏലിയാസ് ജാക്കി എന്ന നായക കഥാപാത്രമായി മോഹൻലാൽ എത്തിയപ്പോൾ, ശേഖരൻകുട്ടിയെന്ന പ്രധാന കഥാപാത്രത്തെ സുരേഷ് ഗോപിയാണ് അവതരിപ്പിച്ചത്. എന്നാൽ ഇപ്പോൾ ചിത്രത്തിൽ കാണുന്നവരുടെ വേഷം എന്തെന്ന കാര്യം അറിയണമെങ്കിൽ ഇനിയും കാത്തിരിക്കേണ്ടി വരും.

ചിത്രത്തിനായി പ്രണവ് പ്രത്യേകം സർഫിങ് പരിശീലനം നേടിയിരുന്നു. ആദ്യ ചിത്രമായ ആദിയിൽ പാർക്കർ സ്റ്റണ്ട് ചെയ്ത് പ്രേക്ഷകരെ കയ്യിലെടുത്ത താരമാണ് പ്രണവ്. മരയ്ക്കാർ-അറബിക്കടലിന്റെ സിംഹമാണ് പ്രണവിന്റെ മറ്റൊരു ചിത്രം. ഐ.വി.ശശിയുടെ പുത്രൻ അനി ശശിയുടെ പ്രഥമ സംവിധാന സംരംഭത്തിലും പ്രണവാകും നായകൻ. ഇരുപത്തിയൊന്നാം നൂറ്റാണ്ട് അടുത്ത വർഷം ആദ്യം തിയേറ്ററുകളിലെത്തിക്കാനാണ് പ്ലാൻ.

First published: November 26, 2018, 3:11 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading