ഇന്റർഫേസ് /വാർത്ത /Film / Theerppu | ലൂസിഫറിന് ശേഷം ഇന്ദ്രജിത്തും പൃഥ്വിരാജും; 'തീർപ്പ്' ഫസ്റ്റ് ലുക്ക്

Theerppu | ലൂസിഫറിന് ശേഷം ഇന്ദ്രജിത്തും പൃഥ്വിരാജും; 'തീർപ്പ്' ഫസ്റ്റ് ലുക്ക്

തീർപ്പ്

തീർപ്പ്

'കമ്മാര സംഭവത്തിന്' ശേഷം രതീഷ് അമ്പാട്ട് സംവിധാന ചെയ്ത് മുരളി ഗോപി തിരക്കഥയെഴുതുന്ന സിനിമയാണ്

  • Share this:

മലയാള ചിത്രം ലൂസിഫറിന് ശേഷം ഇന്ദ്രജിത്തും (Indrajith) പൃഥ്വിരാജും (Prithviraj) ഒന്നിക്കുന്ന സിനിമ 'തീർപ്പ്' (Theerppu) ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. ഏറെ ചർച്ചയായ 'കമ്മാര സംഭവത്തിന്' ശേഷം രതീഷ് അമ്പാട്ട് സംവിധാന ചെയ്ത് മുരളി ഗോപി തിരക്കഥയെഴുതുന്ന സിനിമയിൽ വിജയ് ബാബു, സിദ്ദിഖ്, ഇഷ തൽവാർ, സൈജു കുറുപ്പ്, ഹന്ന റെജി കോശി എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

വ്യത്യസ്ത ഫോർമാറ്റിലാണ് ചിത്രമെങ്കിലും ഓരോ കഥാപാത്രവും മറ്റുള്ളവരുമായി സ്‌ക്രീൻ സ്‌പേസ് പങ്കിടുമെന്ന് സംവിധായകൻ പറയുന്നു. “ഇന്നത്തെ കാലഘട്ടത്തിലാണ് കഥ നടക്കുന്നത്. അതേസമയം, ഒരു ഫ്ലാഷ്ബാക്ക് ഭാഗമുണ്ട്. സൗഹൃദം, രാഷ്ട്രീയം, ചരിത്രം എന്നീ വിഷയങ്ങളെക്കുറിച്ചും ചിത്രം പ്രതിപാദിക്കുന്നു,” സംവിധായകൻ ഒരഭിമുഖത്തിൽ പറഞ്ഞു.

വിജയ് ബാബു, മുരളി ഗോപി, രതീഷ് അമ്പാട്ട് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം 2021-ൽ ചിത്രീകരണമാരംഭിച്ചു. ചിത്രം പൂർത്തിയാക്കാൻ ഏകദേശം ഒന്നര വർഷമെടുത്തു.

പൃഥ്വിരാജും താനും ഒന്നിച്ചുള്ള രംഗങ്ങൾ അധികമില്ലെന്നും, എന്നാൽ സിനിമ നന്നായി വന്നിട്ടുണ്ടെന്നും ചിത്രീകരണം ആസ്വദിക്കാൻ സാധിച്ചെന്നും ഇന്ദ്രജിത്ത് പറഞ്ഞു.

ജനഗണമന, കടുവ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം റിലീസ് കാത്തിരിക്കുന്ന പൃഥ്വിരാജ് ചിത്രമാണ് 'തീർപ്പ്'. നവംബർ, ഡിസംബർ മാസങ്ങളിൽ റിലീസ് പ്രതീക്ഷിക്കാം എന്നായിരുന്നു സംവിധായകൻ പറഞ്ഞിരുന്നത്.

പൃഥ്വിരാജ് ഇപ്പോൾ ഷാജി കൈലാസ് സംവിധാനം നിർവഹിക്കുന്ന 'കാപ്പ' എന്ന സിനിമയുടെ ഷൂട്ടിങ്ങിലാണ്.

'കാപ്പയിൽ' കൊട്ട മധു എന്ന ഗുണ്ടാത്തലവന്റെ വേഷമാണ് പൃഥ്വിയുടേത്. തിരുവനന്തപുരം കേന്ദ്രീകരിച്ചാണ് സിനിമയുടെ പ്രമേയം. ജി.ആർ. ഇന്ദുഗോപൻ രചിച്ച 'ശംഖുമുഖി'യാണ് സിനിമയുടെ അവലംബം.

Summary: First look of the movie 'Theerppu' starring Indrajith and Prithviraj in the main roles has dropped. The movie also marks the return of Rathish Ambat donning director's hat after celebrated movie 'Kammarasambhavam'. 'Theerppu' is bankrolled by Murali Gopy, Rathish Ambat and Vijay Babu together. The film is expected to be the next release of Prithviraj after 'Kaduva'. Prithviraj is currently shooting for the movie 'Kaapa'

First published:

Tags: KAAPA movie, Murali Gopy, Prithviraj, Theerppu movie