• HOME
  • »
  • NEWS
  • »
  • film
  • »
  • MOVIES HERE IS THE FIRST LOOK OF PRITHVIRAJ AND JOJU GEORGE STARRING STAR MOVIE

Prithviraj and Joju Geoge in Star | പൃഥ്വിരാജും ജോജു ജോർജും; 'സ്റ്റാർ' ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

Here is the first look of Prithviraj and Joju George starring Star movie | ചിത്രത്തിൽ അതിഥി താരമായാണ് പൃഥ്വിരാജ് വേഷമിടുന്നത്

സ്റ്റാർ

സ്റ്റാർ

  • Share this:
    അബാം മൂവിസിന്റെ ബാനറിൽ അബ്രഹാം മാത്യു നിമിച്ചു ജോജു ജോർജ്, പൃഥ്വിരാജ് സുകുമാരൻ എന്നിവർക്കൊപ്പം ഷീലു എബ്രഹാം മുഖ്യ വേഷത്തിൽ എത്തുന്ന സ്റ്റാർ ഫസ്റ്റ് ലുക്ക്‌ പുറത്തിറങ്ങി. പൈപ്പിൻ ചുവട്ടിലെ പ്രണയത്തിന് ശേഷം ഡോമിൻ ഡിസിൽവ സംവിധാനം ചെയ്യുന്ന ചിത്രമാണ്.

    ജോജു ജോര്‍ജ്ജും, പൃഥ്വിരാജും, ഷീലു എബ്രഹാമും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഏപ്രിൽ ഒൻപതിനാണ് റിലീസാണ്. ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ ഇന്ന് രാവിലെ പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ, ജയസൂര്യ ചേർന്ന് സോഷ്യൽ മീഡിയയിൽ പുറത്തിറക്കി

    ചിത്രത്തിൽ അതിഥി താരമായാണ് പൃഥ്വിരാജ് എത്തുന്നതെങ്കിലും ഏറെ പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെ തന്നെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത് എന്നാണ് അറിയുന്നത്. അബാം മൂവീസിന്‍റെ ബാനറില്‍ എബ്രഹാം മാത്യു നിര്‍മ്മിക്കുന്ന സിനിമ, മിസ്റ്ററി ത്രില്ലർ വിഭാഗത്തിൽ പെടുന്നതാണ്.

    നവാഗതനായ സുവിന്‍ എസ്. സോമശേഖരന്‍റേതാണ് രചന. സാനിയ ബാബു, ശ്രീലക്ഷ്മി, തൻമയ് മിഥുൻ,ജാഫര്‍ ഇടുക്കി, സബിത, ഷൈനി രാജന്‍, രാജേഷ് പുനലൂർ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.

    എം. ജയചന്ദ്രനും രഞ്ജിൻ രാജും ചേർന്നാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം പകരുന്നത്. ഹരിനാരായണൻ്റേതാണ് വരികൾ. ബാദുഷയാണ് പ്രൊജക്ട് ഡിസൈനർ. തരുൺ ഭാസ്കരനാണ് ഛായാഗ്രഹകൻ. ലാൽ കൃഷ്ണൻ എസ് അച്യുതം ചിത്രസംയോജനം നിർവ്വഹിക്കുന്നത്. വില്യം ഫ്രാൻസിസാണ് പശ്ചാത്തല സംഗീതം ഒരുക്കുന്നത്.

    കമർ എടക്കര കലാസംവിധാനവും അരുൺ മനോഹർ വസ്ത്രാലങ്കാരവും നിർവ്വഹിക്കുന്ന ചിത്രത്തിൽ റോഷൻ എൻ.ജി മേക്കപ്പും അജിത്ത് എം. ജോർജ്ജ് സൗണ്ട് ഡിസൈനും നിർവ്വഹിക്കുന്നു. റിച്ചാർഡാണ് പ്രൊഡക്ഷൻ കണ്ട്രോളർ, അമീർ കൊച്ചിൻ ഫിനാൻസ് കണ്ട്രോളറും സുഹൈൽ എം., വിനയൻ ചീഫ് അസോസിയേറ്റ്സുമാണ്. സ്റ്റിൽസ്: അനീഷ് അർജ്ജുൻ, ഡിസൈൻസ്- 7കോം, ഡിജിറ്റൽ പി ആർ ഒ അരുൺ പൂക്കാടൻ എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.



    പൃഥ്വിരാജിന്റേതായി പ്രഖ്യാപിക്കപ്പെട്ട മറ്റു ചിത്രങ്ങൾ:

    ആടുജീവിതം: പൃഥ്വിരാജ് നായകനാകുന്ന ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രമായ 'ആടുജീവിതം' ബെന്യാമിൻ രചിച്ച ഇതേപേരിലെ നോവലിനെ അടിസ്ഥാനപ്പെടുത്തിയാണ് ഒരുക്കിയത്. ജോർദാനിലായിരുന്നു ഈ സിനിമയുടെ മരുഭൂമി രംഗങ്ങൾ ഒരുക്കിയത്.

    കോൾഡ് കേസ്: ആന്‍റോ ജോസഫ് ഫിലിം കമ്പനിയും പ്ലാൻ ജെ സ്റ്റുഡിയോയും സംയുക്തമായി നിർമിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജും അതിഥി ബാലനുമാണ് പ്രധാന കഥാപാത്രങ്ങളാകുന്നത്. നവാഗതനായ തനു ബാലക് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശ്രീനാഥ് തിരക്കഥയൊരുക്കുന്നു.

    കുരുതി: പൃഥ്വിരാജിന്റെ പുതിയ ചിത്രമായ 'കുരുതി' പൃഥ്വിരാജ്‌ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഭാര്യ സുപ്രിയ മേനോൻ നിർമ്മിക്കുന്നു. മനു വാര്യരാണ് സംവിധാനം ചെയ്യുന്നത്. അഭിനന്ദൻ രാമാനുജം ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്‌. റഫീഖ്‌ അഹമ്മദ്‌ ഗാനരചന ഒരുക്കുന്ന സിനിമയുടെ സംഗീതം ജേക്സ്‌ ബിജോയ്‌ ആണ്.

    തീർപ്പ്: കമ്മാരസംഭവം ഒരുക്കിയ രതീഷ് അമ്പാട്ടിന്റെ പുതിയ ചിത്രമാണ് തീർപ്പ്. പൃഥ്വിരാജ്, ഇന്ദ്രജിത്ത്, വിജയ് ബാബു, സൈജു കുറുപ്പ്, ഇഷ തൽവാർ, ഹന്ന രജി കോശി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ തിരക്കഥ മുരളി ഗോപിയാണ്.

    കടുവ: കടുവാക്കുന്നേൽ കുറുവച്ചനായി പൃഥ്വിരാജ് വെള്ളിത്തിരയിലെത്തുന്ന 'കടുവ' ഷാജി കൈലാസ് സംവിധാനം ചെയ്യുന്നു. സംവിധായകനും തിരക്കഥാകൃത്തുമായ ജിനു ഏബ്രഹാമാണ് കടുവയുടെ രചന നിർവഹിക്കുന്നത്.

    നീലവെളിച്ചം: വൈക്കം മുഹമ്മദ് ബഷീറിന്റെ ചെറുകഥ നീലവെളിച്ചത്തിന് ചലച്ചിത്രഭാഷ്യം ഒരുക്കുന്നത് ആഷിക് അബു ആണ്. വമ്പൻ താരനിരയെ അണിനിരത്തിയാണ് ആഷിക് അബു നീലവെളിച്ചം എന്ന പേരിൽ തന്നെ ചിത്രം ഒരുക്കുന്നത്. പൃഥ്വിരാജ്, റിമ കല്ലിങ്കല്‍, കുഞ്ചാക്കോ ബോബന്‍, സൗബിന്‍ ഷാഹിര്‍ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുക. ഈ വർഷം അവസാനം സിനിമയുടെ ചിത്രീകരണം ആരംഭിക്കും.

    ജനഗണമന: പൃഥ്വിരാജ് പ്രൊഡക്ഷന്സും മാജിക് ഫ്രയിംസും ചേർന്ന് നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ടിജോ ജോസ് ആന്റണി. ഇക്കഴിഞ്ഞ റിപ്പബ്ലിക്ക് ദിനത്തിൽ പുറത്തുവിട്ട സിനിമയുടെ ടീസർ സൂപ്പർ ഹിറ്റായിരുന്നു

    ഭ്രമം: അന്ധാദുൻ റീമേക്കിൽ പൃഥ്വിരാജ്, ഉണ്ണി മുകുന്ദൻ, മംമ്ത മോഹൻദാസ് എന്നിവർ വേഷമിടുന്നു.

    വാരിയംകുന്നൻ: ആഷിഖ് അബു ചിത്രത്തിൽ ആദ്യമായി പൃഥ്വിരാജ് നായകനാവുന്നു. 'വാരിയംകുന്നൻ' എന്ന ചരിത്ര സിനിമ 2021ൽ ചിത്രീകരണം ആരംഭിക്കും എന്നാണ് പ്രഖ്യാപനം. 1921ലെ മലബാർ കലാപത്തിന്റെ പശ്ചാത്തലത്തിൽ പറയുന്ന കഥയാണിത്.

    L2 എമ്പുരാൻ: സൂപ്പർഹിറ്റ് ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗം L2 എമ്പുരാനിൽ മോഹൻലാൽ നായകനാവുന്നു. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കഥ ഒരുക്കുന്നത് മുരളി ഗോപി.

    കാളിയൻ: 17-ാം നൂറ്റാണ്ടിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന 'കാളിയൻ' നവാഗതനായ എസ്.‌ മഹേഷ്‌ സംവിധാനം ചെയ്യുന്നു‌. മാജിക്ക്‌ മൂൺസ്‌ പ്രൊഡക്ഷൻസിന്റെ ബാനറിൽ രാജീവ്‌ ഗോവിന്ദൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്‌ സുജിത്‌ വാസുദേവ്‌ ആണ്. ബി.ടി. അനിൽ കുമാർ ആണ് തിരക്കഥ.
    Published by:user_57
    First published:
    )}