നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • നായികാനായകന്മാരായി ചിമ്പുവും കല്യാണി പ്രിയദർശനും; 'മാനാട്' ചിത്രത്തിലെ 'മെഹറസൈല' ലിറിക്കൽ വീഡിയോ ഗാനം ഇതാ

  നായികാനായകന്മാരായി ചിമ്പുവും കല്യാണി പ്രിയദർശനും; 'മാനാട്' ചിത്രത്തിലെ 'മെഹറസൈല' ലിറിക്കൽ വീഡിയോ ഗാനം ഇതാ

  ചിമ്പു, കല്യാണി പ്രിയദർശൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന സിനിമയാണ് 'മാനാട്'

  'മാനാട്'

  'മാനാട്'

  • Share this:
   ചിമ്പു, കല്യാണി പ്രിയദർശൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന 'മാനാട്' എന്ന ചിത്രത്തിലെ 'മെഹറസൈല' എന്നാരംഭിക്കുന്ന ലിറിക്കൽ വീഡിയോ ഗാനം റിലീസായി.

   മുഖത്ത് രക്തവും നെറ്റിയില്‍ വെടിയുണ്ടമായി പ്രാര്‍ത്ഥന നടത്തുന്ന ചിമ്പുവിന്റെ മുഖവും, 'A Venkat Prabhu Politics' എന്ന ടാഗ്‌ലൈനോടുകൂടി മഹാത്മാഗാന്ധിയുടെ 'മനുഷ്യരാശിയുടെ വിനിയോഗത്തിലെ ഏറ്റവും വലിയ ശക്തിയാണ് അഹിംസ'. എന്ന ഉദ്ധരണിയുമായി പുറത്തിറക്കിയ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വെെറലായിരുന്നു. മറ്റു ഭാഷകള്‍ക്കൊപ്പം മലയാളത്തിലും 'മാനാട്' പ്രദര്‍ശനത്തിനെത്തും. അബ്ദുല്‍ ഖാലിക്ക് എന്ന യുവാവിന്റെ കഥാപാത്രത്തെയാണ് ചിമ്പു 'മാനാടില്‍ അവതരിപ്പിക്കുന്നത്.

   ഒരു ടേക്കില്‍ ആറ് മിനിറ്റ് ദൈര്‍ഘ്യമുള്ള രംഗം പൂര്‍ത്തിയാക്കി ചിമ്പു സെറ്റിൽ എല്ലാവരെയും അത്ഭുതപ്പെടുത്തി. യൂണിറ്റ് മുഴുവന്‍ അദ്ദേഹത്തെ പ്രശംസിക്കുകയും ചെയ്തു.

   വി ഹൗസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുരേഷ് കാമാച്ചി നിര്‍മ്മിച്ച് വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന 'മാനാട്' എന്ന പൊളിറ്റിക്കല്‍ ത്രില്ലർ ചിത്രത്തിൽ എസ്.എ. ചന്ദ്രശേഖര്‍, എസ്..ജെ. സൂര്യ, കരുണാകരന്‍, ഭാരതിരാജ, അരവിന്ദ് ആകാശ്, മനോജ് ഭാരതിരാജ, പ്രേംജി അമരന്‍, ഉദയ, ഡാനിയല്‍ ആനി പോപ്പ്, രവികാന്ത് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഛായാഗ്രഹണം- റിച്ചര്‍ഡ് എം. നാഥ്, സംഗീതം- യുവൻ ശങ്കർ രാജാ. വാര്‍ത്ത പ്രചരണം - എ. എസ്. ദിനേശ്.   Also read: പൃഥ്വിയുടെ ഹൊറര്‍ ക്രൈം ത്രില്ലര്‍; കോള്‍ഡ് കേസ് ട്രെയ്‌ലര്‍ പുറത്തിറങ്ങി

   പൃഥ്വിരാജ് സുകുമാരനും അതിഥി ബാലനും പ്രധാനവേഷത്തിലെത്തുന്ന ഹൊറര്‍ ക്രൈം ത്രില്ലര്‍ ചിത്രം കോള്‍ഡ് കേസിന്റെ ട്രെയ്‌ലര്‍ റിലീസ് ചെയ്തു. പരസ്യ മേഖലയിൽ വർഷങ്ങളായുള്ള മലയാളി സാന്നിധ്യം തനു ബാലക് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കോള്‍ഡ് കേസ്. ക്രൂരമായ കൊലപാതകത്തെക്കുറിച്ച് അന്വേഷിക്കാനെത്തുന്ന സമര്‍ഥനായ പൊലീസ് ഉദ്യോഗസ്ഥന്‍ എ.സി.പി. സത്യജിത്തിനെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. ബോളിവുഡ് താരം സുചിത്ര പിള്ളയും ചിത്രത്തിലുണ്ട്.

   ദുരൂഹമായ കൊലപാതകം, അതീന്ദ്രശക്തികളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തല്‍പ്പരയായ മാധ്യമപ്രവര്‍ത്തക, സമര്‍ഥനായ പൊലീസ് ഉദ്യോഗസ്ഥന്‍ എന്നിവരുിലൂടെയാണ് കഥ വികസിക്കുന്നത്. മാധ്യമ പ്രവര്‍ത്തകയായി അതിഥി ബാലനാണ് എത്തുന്നത്. ഇന്ത്യയിലും 240 രാജ്യങ്ങളിലുമായി 2021 ജൂണ്‍ 30 മുതല്‍ ആമസോണ്‍ പ്രൈം വിഡിയോസില്‍ ചിത്രത്തിന്റെ ഗ്ലോബല്‍ പ്രിമിയര്‍ ആരംഭിക്കും.

   Summary: Lyrical video for the song Meherezylaa from the movie Maanaadu has been out. The film stars Kalyani Priyadarshan and Silambarasan in lead roles. The Tamil movie is set for a release in more than one language including Malayalam. It is directed by Venkat Prabhu
   Published by:user_57
   First published:
   )}