HOME » NEWS » Film » MOVIES HERE IS THE MUCH AWAITED TRAILER OF JOJI MOVIE

Joji trailer | മാസ്ക് ധരിച്ച കഥാപാത്രങ്ങൾ, ജോജി ഒരുങ്ങുന്നത് കോവിഡ് കാലത്തെ കഥയുമായി; ട്രെയ്‌ലർ ഇതാ

Here is the much awaited trailer of Joji movie | ഭാവന സ്റ്റുഡിയോയുടെ നിർമ്മാണം, ദിലീഷ് പോത്തന്റെ സംവിധാനം, ശ്യാം പുഷ്ക്കരന്റെ രചന, നായകൻ ഫഹദ് ഫാസിൽ

News18 Malayalam | news18-malayalam
Updated: April 2, 2021, 12:50 PM IST
Joji trailer | മാസ്ക് ധരിച്ച കഥാപാത്രങ്ങൾ, ജോജി ഒരുങ്ങുന്നത് കോവിഡ് കാലത്തെ കഥയുമായി; ട്രെയ്‌ലർ ഇതാ
ജോജിയിൽ ഫഹദ് ഫാസിൽ
  • Share this:
ഭാവന സ്റ്റുഡിയോയുടെ നിർമ്മാണം, ദിലീഷ് പോത്തന്റെ സംവിധാനം, ശ്യാം പുഷ്ക്കരന്റെ രചന, നായകൻ ഫഹദ് ഫാസിൽ ഈ ചേരുവകൾ ഒന്നിച്ചു കോവിഡ് കാലത്തിന്റെ പശ്ചാത്തലത്തിൽ ഒരു സിനിമ ഇറങ്ങിയാൽ എങ്ങനെയുണ്ടാവും? തീർത്തും സാധാരണമായ ഒരു കുടുംബത്തിൽ നടക്കുന്ന കഥയെന്ന പ്രതീതി നൽകുന്ന ജോജിയുടെ ട്രെയ്‌ലർ പുറത്തിറങ്ങി. ചിത്രം ഏപ്രിൽ ഏഴിന് ആമസോൺ പ്രൈമിൽ റിലീസ് ചെയ്യുന്നതാണ്.

മാസ്ക് ധരിച്ചുള്ള കഥാപാത്രങ്ങളും ക്വറന്റീനിനെ കുറിച്ച് സംസാരിക്കുന്ന ഡയലോഗുകളും ട്രെയ്‌ലറിൽ കാണാം, കേൾക്കാം.

വില്യം ഷേക്സ്പിയറുടെ 'മാക്ബത്ത്' എന്ന വിഖ്യാത നാടകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള ചിത്രമായിരിക്കും ജോജിയെന്ന് നേരത്തെ സൂചിപ്പിച്ചിരുന്നു. 2021-ൽ പുതിയ ചിത്രവുമായി എത്തുമെന്ന് ദിലീഷ് പോത്തൻ പ്രഖ്യാപിച്ചിരുന്നു. കോട്ടയം, എരുമേലി ഭാഗങ്ങളിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്.

ശ്യാം പുഷ്കരനാണ് ചിത്രത്തിന്റെ തിരക്കഥ. മഹേഷിന്റെ പ്രതികാരത്തിനുശേഷം ദിലീഷ് പോത്തനും ശ്യാംപുഷ്കരനും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട് ജോജിയ്ക്ക്. (ട്രെയ്‌ലർ ചുവടെ)

Youtube Video


ഷമ്മി തിലകൻ, ബാബുരാജ്, ഉണ്ണിമായ തുടങ്ങിയവർക്കൊപ്പം പുതുമുഖ താരങ്ങളെയും ചിത്രത്തിൽ അവതരിപ്പിക്കുന്നു. ഭാവന സ്റ്റുഡിയോസ്, വർക്കിംഗ് ക്ലാസ് ഹീറോ, ഫഹദ് ഫാസിൽ ആൻഡ് ഹീറോസ് തുടങ്ങിയ ബാനറുകളിലാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ഷൈജു ഖാലിദ് ആണ്. ഈ വർഷം പകുതിയോടെ ചിത്രം തിയറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൂന്നുവർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ദിലീഷ് പോത്തന്റെ സംവിധാനത്തിൽ ചിത്രം പുറത്തുവരുന്നത്. അടുത്തൊരു പോത്തേട്ടൻസ് ബ്രില്യൻസിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.

ഫഹദിന്റെ ഏറ്റവും പുതിയ ചിത്രം ;ഇരുൾ' നെറ്ഫ്ലിക്സ് വഴി ഇന്ന് പുറത്തിറങ്ങിയിരുന്നു.

'ഇരുൾ' റിവ്യൂ

സാഹിത്യകാരന്മാരുടെ ലോകത്തേക്ക് തന്റെ ആദ്യ രചനയുമായി കടന്നു വന്ന അലക്സ് പാറയിൽ എന്ന എഴുത്തുകാരൻ, കാമുകി അർച്ചനയുമൊത്തൊരു വീക്കെൻഡ് ചിലവിടാൻ പുറപ്പെടുന്നു. തങ്ങളുടെ സ്വകാര്യതയിൽ മൊബൈൽ ഫോൺ പോലും ഒഴിവാക്കുന്ന കമിതാക്കൾക്ക് പക്ഷെ പോകും വഴിയേ, അപ്രതീക്ഷിത സാഹചര്യത്തിൽ, ഒരു ബംഗ്ളാവിൽ അഭയം തേടേണ്ടി വരുന്നു. ഫാന്റസി കഥയിലേതെന്ന പോലുള്ള ഈ ബംഗ്ളാവിൽ നിന്നും ഒരു മിസ്റ്ററി ത്രില്ലറിന്റെ ചുരുളഴിയാൻ തുടങ്ങുന്നു; പൂർണ്ണമായും ഒന്നിനും ഉത്തരം നൽകാതെ.

ഒരു കഥാകാരൻ അയാളുടെ കഥാപാത്രങ്ങളെയും സാഹചര്യങ്ങളെയും കണ്ടുമുട്ടുന്ന യാദൃശ്ചികത എന്ന തരത്തിലെ തോന്നലുളവാക്കുന്ന ആദ്യ സംഭാഷണങ്ങളിലും രംഗങ്ങളിലും നിന്ന് നിഗൂഢതയുടെ ആഴങ്ങളിലേക്ക് ഊളിയിടുന്ന സ്ക്രിപ്റ്റ് യാത്രയാരംഭിക്കുന്നു. (റിവ്യൂവിന്റെ പൂർണ്ണ രൂപം ചുവടെ)

ഇരുൾ: നിഗൂഢതയുടെ ആഴങ്ങൾ തേടിയുള്ള സഞ്ചാരം

Summary: Trailer of Malayalam movie Joji starring Fahadh Faasil is launched. The movie directed by Dileesh Pothan is scripted by Shyam Pushkaran. The plot revolves around a tale set around the times of Covid 19 outbreak
Published by: user_57
First published: April 2, 2021, 12:50 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories