• HOME
  • »
  • NEWS
  • »
  • film
  • »
  • Jo and Jo | നിഖില, മാത്യു, നസ്‌ലൻ; 'ജോ ആൻഡ് ജോ' സിനിമയിലെ ലിറിക്കൽ ഗാനം പുറത്ത്

Jo and Jo | നിഖില, മാത്യു, നസ്‌ലൻ; 'ജോ ആൻഡ് ജോ' സിനിമയിലെ ലിറിക്കൽ ഗാനം പുറത്ത്

Here is the new song from the movie Jo and Jo | ചിത്രത്തിലെ രണ്ടാമത്തെ ലിറിക്കൽ വീഡിയോ ഗാനം ആണ് റിലീസായത്

ജോ ആൻഡ് ജോ

ജോ ആൻഡ് ജോ

  • Last Updated :
  • Share this:
    മാത്യു, നസ്‌ലൻ, നിഖില വിമൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അരുൺ ഡി. ജോസ് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ജോ ആന്റ് ജോ'. ചിത്രത്തിലെ രണ്ടാമത്തെ ലിറിക്കൽ വീഡിയോ ഗാനം റിലീസായി. ടിറ്റോ പി. തങ്കച്ചൻ എഴുതിയ വരികൾക്ക് ഗോവിന്ദ് വസന്ത സംഗീതം നൽകി ആലപിച്ച 'പ്രണയം കഥ തിരഞ്ഞ് തിരഞ്ഞ്...' എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്.

    ഇമാജിൻ സിനിമാസ്, സിഗ്നേച്ചർ സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ജോണി ആന്റണി, സ്മിനു സിജോയ് എന്നിവരും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അരുൺ ഡി. ജോസ്, രവീഷ് നാഥ് എന്നിവർ ചേർന്ന് തിരക്കഥയും സംഭാഷണവുമെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അൻസർ ഷാ നിർവ്വഹിക്കുന്നു.

    ടിറ്റോ തങ്കച്ചൻ എഴുതിയ വരികൾക്ക് ഗോവിന്ദ് വസന്ത സംഗീതം പകരുന്നു. പ്രൊഡക്ഷൻ കൺട്രോളർ- റിന്നി ദിവാകരൻ, കല- നിമേഷ് താനൂർ, മേക്കപ്പ്-സിനൂപ് രാജ്, വസ്ത്രാലങ്കാരം- സുജിത്ത് സി.എസ്., സ്റ്റിൽസ്- ഷിജിൻ പി. രാജ്, പരസ്യകല- മനു ഡാവൻസി, എഡിറ്റർ- ചമൻ ചാക്കോ, സൗണ്ട് ഡിസൈൻ- സബീർ അലി, ചീഫ് അസോസിയേറ്റ് ഡയറക്ടർ- രവീഷ് നാഥ്, അസോസിയേറ്റ് ഡയറക്ടർ- റെജിവാൻ അബ്ദുൾ ബഷീർ, പി.ആർ.ഒ. - എ.എസ്. ദിനേശ്. മെയ് 13ന് ഐക്കോൺ സിനിമാസ് 'ജോ ആന്റ് ജോ' തിയെറ്ററിലെത്തിക്കും.



    Also read: സണ്ണിക്ക് പിന്നാലെ ജയസൂര്യയുടെ 'ഈശോ'യും ഒ.ടി.ടി. റിലീസിന്

    പേരു കൊണ്ട് ഏറെ ചർച്ചയായ നാദിർഷ (Nadirsha) – ജയസൂര്യ (Jayasurya) ചിത്രം ‘ഈശോ’ (Eesho) ഒടിടി റിലീസിന് (OTT release) ഒരുങ്ങുന്നു. സോണി ലിവ് ഒ.ടി.ടി. പ്ലാറ്റ്ഫോമിലൂടെ 'ഈശോ' ഉടൻ റിലീസ് ചെയ്യും. ഒരു ജയസൂര്യ ചിത്രത്തിന് ലഭിക്കാവുന്ന ഏറ്റവും ഉയർന്ന തുകയ്ക്കാണ് സോണി ചിത്രത്തിന്റെ സംപ്രേഷണാവകാശം സ്വന്തമാക്കിയത് എന്നാണ് വിവരം. കുട്ടിക്കാനം, മുണ്ടക്കയം എന്നിവിടങ്ങളായിരുന്നു ലൊക്കേഷൻ.

    ഈ സിനിമയുടെ പേരുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങൾ ഉയർന്നിരുന്നു. സെൻസർ ബോർഡ് ക്ലീൻ യു സർട്ടിഫിക്കറ്റാണ് ചിത്രത്തിന് നൽകിയിട്ടുള്ളത്. "കട്ടും മ്യൂട്ടും ഇല്ലാതെ കുടുംബസമേതം കാണാവുന്ന ക്ലീൻ എന്റർടെയ്നർ ചിത്രമാണിത്," എന്ന് സംവിധായകൻ നാദിർഷ പറഞ്ഞു. 'ഈശോ' എന്ന പേരും ടാഗ് ലൈനും മതവികാരത്തെ വ്രണപ്പെടുത്തുന്നതാണെന്ന ആരോപണമാണ് ചില ക്രിസ്തീയ സംഘടനകള്‍ ഉയർത്തിയത്. എന്നാൽ പേര് മാറ്റില്ലെന്നും 'നോട്ട് ഫ്രം ദ ബൈബിള്‍' എന്ന ടാഗ് ലൈന്‍ മാറ്റുമെന്നും നാദിര്‍ഷ വ്യക്തമാക്കിയിരുന്നു.

    ജയസൂര്യ, ജാഫര്‍ ഇടുക്കി, നമിത പ്രമോദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഈശോ'. അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍ നാരായണ്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ മലയാളത്തിലെ മറ്റു പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.
    Published by:user_57
    First published: