• HOME
  • »
  • NEWS
  • »
  • film
  • »
  • Eesho trailer | 'ആ സാര്‍ ആര്?'; ജയസൂര്യയുടെ ഒ.ടി.ടി. ചിത്രം 'ഈശോ'യുടെ ട്രെയ്‌ലർ ഇതാ

Eesho trailer | 'ആ സാര്‍ ആര്?'; ജയസൂര്യയുടെ ഒ.ടി.ടി. ചിത്രം 'ഈശോ'യുടെ ട്രെയ്‌ലർ ഇതാ

സോണി ലിവിലൂടെ ഒക്ടോബര്‍ അഞ്ചിനാണ് ചിത്രം പുറത്തിറങ്ങുന്നത്

ഈശോ

ഈശോ

  • Share this:
    ജയസൂര്യയെ നായകനാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന 'ഈശോ' എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. കൊച്ചി ലുലു മാളില്‍ ജയസൂര്യയും ആസിഫ് അലിയും ചേര്‍ന്നാണ് ട്രെയ്‌ലർ പുറത്തിറക്കിയത്. സോണി ലിവിലൂടെ ഒക്ടോബര്‍ അഞ്ചിനാണ് ചിത്രം പുറത്തിറങ്ങുന്നത്. ആകാംക്ഷ ഉണര്‍ത്തുന്നതാണ് ചിത്രത്തിന്റെ ട്രെയ്‌ലർ. ജാഫര്‍ ഇടുക്കിയാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ ഭാഷകളിലാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്.

    മുന്‍ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി ത്രില്ലര്‍ സ്വഭാവത്തിലുള്ള ചിത്രമാണ് നാദിര്‍ഷാ ഇത്തവണ ഒരുക്കിയിരിക്കുന്നത്. അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍ നാരായണാണ് ചിത്രം നിര്‍മിക്കുന്നത്. സുനീഷ് വരനാടാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
    നമിത പ്രമോദ്, ജോണി ആന്റണി, സുരേഷ് കൃഷ്ണ, കോട്ടയം നസീര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

    റോബി വര്‍ഗീസാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. സംഗീത സംവിധാനം നാദിര്‍ഷ തന്നെയാണ് കൈകാര്യം ചെയ്തിരിക്കുന്നത്. എന്‍.എം. ബാദുഷാ, ബിനു സെബാസ്റ്റ്യന്‍ എന്നിവരാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്.

    റീറെക്കോര്‍ഡിങ്ങ്- ജേക്‌സ് ബിജോയ്, ലിറിക്സ്- സുജേഷ് ഹരി, ആര്‍ട്ട്- സുജിത് രാഘവ്, എഡിറ്റിംഗ്- ഷമീര്‍ മുഹമ്മദ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- നന്ദു പൊതുവാള്‍, കോസ്റ്റ്യൂം- അരുണ്‍ മനോഹര്‍, ആക്ഷന്‍- ജോളി ബാസ്റ്റിന്‍, കൊറിയോഗ്രാഫി- ബൃന്ദ മാസ്റ്റര്‍, ചീഫ് അസ്സോസിയേറ്റ്- സൈലെക്‌സ് എബ്രഹാം, അസ്സോസിയേറ്റ്- വിജീഷ് പിള്ളൈ, കോട്ടയം നസീര്‍, മേക്കപ്പ്- പി വി ശങ്കര്‍, സ്റ്റില്‍സ്- സിനറ്റ് സേവ്യര്‍, ഡിസൈന്‍- ടെന്‍ പോയിന്റ് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്- അനൂപ് സുന്ദരന്‍.



    Also read: ആദ്യ ക്ലാപ്പ് അടിച്ച് ഷറഫുദ്ദീനും രജീഷയും; സ്റ്റെഫി സേവ്യര്‍ ചിത്രത്തിന് കോട്ടയത്ത് തുടക്കം

    പ്രശസ്ത കോസ്റ്റ്യം ഡിസൈനറായ സ്റ്റെഫി സേവ്യർ സംവിധായികയാകുന്ന ആദ്യ ചിത്രത്തിൻ്റെ ചിത്രീകരണം കോട്ടയം ജില്ലയിലെ കുറവിലങ്ങാടിനടുത്തുള്ള വയലായിൽ ആരംഭിച്ചു.
    സെൻ്റ് ജോർജ് പള്ളി ഓഡിറ്റോറിയത്തിൽ നടന്ന ലളിതമായ ചടങ്ങോടെയാണ് ഷൂട്ടിങിന് തുടക്കമായത്.

    ബീ ത്രീ എം ക്രിയേഷൻസ് നിർമ്മിക്കുന്ന ഈ ചിത്രത്തിന് ഫാദർ മാത്യു അമ്പഴത്തുങ്കലിൻ്റെ പ്രാർത്ഥനയോടയാണ് തുടക്കമിട്ടത്.

    നിർമ്മാതാക്കളായ നോബിൻ മാത്യ മിനു തോമസ്, പ്രമോദ് മാട്ടുമ്മൽ എന്നിവർ ആദ്യ ഭദ്രദീപം തെളിയിച്ചു. തുടർന്ന് നടൻ വിജയരാഘവൻ സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു. ഷറഫുദ്ദീനും രജീഷാ വിജയനും ചേർന്ന് ഫസ്റ്റ് ക്ലാപ്പും നൽകി. ആദ്യ ഷോട്ടിൽ നടന്‍ ബിജു സോപാനമാണ് അഭിനയിച്ചത്.

    പത്തനംതിട്ട ജില്ലയിലെ ഒരു യാഥാസ്ഥിതിക നായർ തറവാട്ടിനെ കേന്ദ്രീകരിച്ചാണ് ചിത്രത്തിൻ്റെ അവതരണം. ഇനിയും പേരിടാത്ത ചിത്രത്തിൻ്റെ ടൈറ്റിൽ അടുത്തു തന്നെ പ്രഖ്യാപിക്കുമെന്ന് സംവിധായിക സ്റ്റെഫി സേവ്യർ പറഞ്ഞു. 'സംവിധാനം ചെയ്യണമെന്ന് ഏറെക്കാലമായി ആഗ്രഹിച്ചിരുന്നു. അതിനുള്ള ഹോംവർക്കുകൾ നടത്തിപ്പോന്നിരുന്നു.അത് ഈ ദിവസം പ്രാവർത്തികമാക്കുന്നു, എല്ലാവരുടേയും അനുഗ്രഹം ഉണ്ടാകണം,' സ്റ്റെഫി പറഞ്ഞു.
    Published by:user_57
    First published: