ഇന്ന് വരെ കണ്ടിട്ടില്ലാത്ത വേറിട്ടൊരു ചലച്ചിത്രാനുഭവം കാത്തിരിക്കുന്ന പ്രേക്ഷകർക്കുള്ള വിരുന്നുമായി എത്തുന്ന മഹാവീര്യർ ട്രെയ്ലർ (Mahaveeryar trailer) മമ്മൂട്ടിയും മോഹൻലാലും ചേർന്ന് റിലീസ് ചെയ്തു. പോളി ജൂനിയർ പിക്ചേഴ്സ്, ഇന്ത്യൻ മൂവി മേക്കേഴ്സ് എന്നീ ബാനറുകളിൽ നിവിൻ പോളി, പി.എസ്. ഷംനാസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന എബ്രിഡ് ഷൈൻ ചിത്രം 'മഹാവീര്യർ' ജൂലൈ 21ന് ലോകമെമ്പാടുമുള്ള തിയെറ്ററുകളിൽ പ്രദർശനത്തിനെത്തും.
നിവിൻ പോളി, ആസിഫ് അലി, ലാൽ, ലാലു അലക്സ്, സിദ്ധിഖ്, ഷാൻവി ശ്രീവാസ്തവ, വിജയ് മേനോൻ, മേജർ രവി, മല്ലിക സുകുമാരൻ, സുധീർ കരമന, കൃഷ്ണ പ്രസാദ്, പത്മരാജ് രതീഷ്, സുധീർ പറവൂർ, കലാഭവൻ പ്രജോദ്, പ്രമോദ് വെളിയനാട്, ഷൈലജ പി. അമ്പു എന്നിവർ മുഖ്യ വേഷങ്ങളിലെത്തുന്ന ഈ ചിത്രത്തിൽ മറ്റു പ്രമുഖ താരങ്ങളും അണിനിരക്കുന്നു. എം. മുകുന്ദന്റെ കഥയ്ക്ക് തിരക്കഥയൊരുക്കി ചലച്ചിത്ര ഭാഷ്യം നൽകിയിരിക്കുന്നത് എബ്രിഡ് ഷൈനാണ്.
ടൈം ട്രാവലും ഫാന്റസിയും കോടതിയും നിയമ വ്യവഹാരങ്ങളും മുഖ്യ പ്രമേയമായിരിക്കുന്ന ഈ ചിത്രം, നർമ്മ - വൈകാരിക മുഹൂർത്തങ്ങൾക്കും പ്രാധാന്യം നൽകിയിരിക്കുന്നു. സംസ്ഥാന അവാർഡ് ജേതാവായ ചന്ദ്രു സെൽവരാജ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന് ഇഷാൻ ചാബ്ര സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നു. ചിത്രസംയോജനം - മനോജ്, ശബ്ദമിശ്രണം - വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കർ, കലാ സംവിധാനം - അനീസ് നാടോടി, വസ്ത്രാലങ്കാരം - ചന്ദ്രകാന്ത്, മെൽവി. ജെ., ചമയം - ലിബിൻ മോഹനൻ, മുഖ്യ സഹസംവിധാനം - ബേബി പണിക്കർ, പി.ആർ.ഒ.- എ.എസ്. ദിനേശ്.
Also read: അമ്മാവന്റെ വഴിയേ മരുമകളും; അഭിനയജീവിതം ആരംഭിക്കാനൊരുങ്ങി സൽമാന്റെ അന്തരവൾസൽമാൻ ഖാന്റെ മരുമകളും അൽവിര ഖാൻ- അതുൽ അഗ്നിഹോത്രി ദമ്പതിമാരുടെ മകളുമായ അലിസ അഗ്നിഹോത്രി (Alizeh Agnihotri) ഉടൻ സിനിമയിൽ അരങ്ങേറ്റം കുറിക്കുമെന്ന് റിപ്പോർട്ടുകൾ കുറച്ച് നാളുകളായി പ്രചരിക്കുന്നുണ്ട്. ഇതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ലെങ്കിലും, ജംതാര സംവിധായകൻ സോമേന്ദ്ര പാധിയാണ് അലിസയുടെ അരങ്ങേറ്റ ചിത്രം സംവിധാനം ചെയ്യുന്നതെന്ന് പറയപ്പെടുന്നു. അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ, സംവിധായകൻ റിപ്പോർട്ട് സ്ഥിരീകരിക്കുകയും, അതിനെക്കുറിച്ചുള്ള വിശദാംശങ്ങൾ പങ്കിടുകയും ചെയ്തു.
"ബാക്കിയുള്ള അഭിനേതാക്കളെ ലോക്ക് ചെയ്തതിന് ശേഷം ഞങ്ങൾ സിനിമ പ്രഖ്യാപിക്കും. അപ്പോഴാണ് ഞങ്ങൾ ഷൂട്ടിങ്ങിലേക്ക് പോകാൻ തയ്യാറാവുക," ETimesനോട് സംസാരിച്ച സോമേന്ദ്ര പാധി വെളിപ്പെടുത്തി. സിനിമ യുവാക്കളെ കേന്ദ്രീകരിച്ചുള്ളതായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരുപാട് പുതുമുഖങ്ങൾ ഉണ്ടാവും. ഏതെങ്കിലും ഒരു നായികയെ കേന്ദ്രീകരിച്ചുള്ളതല്ല ചിത്രം. ഇത് തികച്ചും വ്യത്യസ്തമായ അരങ്ങേറ്റം ആയിരിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
Summary: A very out-of-the-box trailer has come for the movie 'Mahaveeryar' starring Nivin Pauly and Asif Aliഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.