മോഹൻ കുമാർ ഫാൻസ്; കുഞ്ചാക്കോ ബോബൻ ചിത്രത്തിന്റെ ട്രെയ്ലർ പുറത്തിറങ്ങി
Here's the trailer of Kunchacko Boban movie Mohan Kumar Fans | സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥയുമായി കുഞ്ചാക്കോ ബോബൻ ചിത്രം 'മോഹൻകുമാർ ഫാൻസ്' ട്രെയ്ലർ

മോഹൻകുമാർ ഫാൻസ്
- News18 Malayalam
- Last Updated: January 13, 2021, 4:43 PM IST
സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥയുമായി കുഞ്ചാക്കോ ബോബൻ ചിത്രം 'മോഹൻകുമാർ ഫാൻസ്' ട്രെയ്ലർ. സിനിമയിൽ പ്രശസ്തിയിലേക്കുയരാൻ കഴിയാതെ പോയൊരു നടന്റെ വേഷമാണ് ഇതിൽ നടൻ സിദ്ധിഖ് അവതരിപ്പിക്കുന്നത്.
മുൻനിര നായകന്മാരുടെ വരവോടു കൂടി 28 സിനിമകളിൽ നായക വേഷം ചെയ്ത നടൻ പിന്തള്ളപ്പെട്ടു പോയതിന്റെ കഥ ട്രെയ്ലറിന്റെ വോയിസ് ഓവറിലൂടെ പറയുന്നുണ്ട്. റിയാലിറ്റി ഷോയിൽ പങ്കെടുക്കുന്ന യുവ ഗായകന്റെ വേഷമാണ് കുഞ്ചാക്കോ ബോബന്റേത്.
ഈ ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യും എന്നാണ് പ്രതീക്ഷ എന്ന് കുഞ്ചാക്കോ ബോബൻ പറഞ്ഞു.
കെ.പി.എ.സി. ലളിത, മുകേഷ്, ശ്രീനിവാസൻ, വിനയ് ഫോർട്ട്, ജോയ് മാത്യു, അലൻസിയർ, സൈജു കുറുപ്, പിഷാരടി, പ്രശാന്ത്, അനാർക്കലി, ദീപ എന്നിവരാണ് മറ്റു വേഷങ്ങൾ അവതരിപ്പിക്കുന്നത്.
ജിസ് ജോയ് ആണ് തിരക്കഥയും സംവിധാനവും. ബോബി സഞ്ജയ്മാരുടേതാണ് കഥ. മാജിക് ഫ്രയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് നിർമ്മാണം. സംഗീതം: പ്രിൻസ് ജോർജ്. പശ്ചാത്തല സംഗീതം: വില്യൻ ഫ്രാൻസിസ്.
മുൻനിര നായകന്മാരുടെ വരവോടു കൂടി 28 സിനിമകളിൽ നായക വേഷം ചെയ്ത നടൻ പിന്തള്ളപ്പെട്ടു പോയതിന്റെ കഥ ട്രെയ്ലറിന്റെ വോയിസ് ഓവറിലൂടെ പറയുന്നുണ്ട്.