• HOME
  • »
  • NEWS
  • »
  • film
  • »
  • Pathaam Valavu trailer | തുറന്നു വിട്ടാൽ തിരിച്ചു വരുന്നവർ ചുരുക്കമാ... 'പത്താം വളവ്' ട്രെയ്‌ലർ

Pathaam Valavu trailer | തുറന്നു വിട്ടാൽ തിരിച്ചു വരുന്നവർ ചുരുക്കമാ... 'പത്താം വളവ്' ട്രെയ്‌ലർ

Here is the trailer of Pathaam Valavu movie | അതിഥി രവിയും സ്വാസികയുമാണ് നായികമാര്‍

പത്താം വളവ് ട്രെയ്‌ലർ

പത്താം വളവ് ട്രെയ്‌ലർ

  • Share this:
സുരാജ് വെഞ്ഞാറമൂട് (Suraj Venjaramoodu), ഇന്ദ്രജിത്ത് സുകുമാരൻ (Indrajith Sukumaran) എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി എം. പത്മകുമാര്‍ (M. Padmakumar) സംവിധാനം ചെയ്യുന്ന ചിത്രമാണ് പത്താം വളവ് (Pathaam Valavu). സിനിമയുടെ ട്രെയ്‌ലർ പുറത്തിറങ്ങി. പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന നിരവധി മൂഹൂര്‍ത്തങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ് ട്രെയ്‌ലർ ഒരുക്കിയിരിക്കുന്നത്. ഇന്ദ്രജിത്ത്, സുരാജ് വെഞ്ഞാറമൂട് എന്നിവരുടെ പ്രകടനം പ്രേക്ഷകരുടെ ഇടയില്‍ ചർച്ചയ്ക്ക് വഴിവെക്കാനുള്ള സാധ്യതയാണ് ട്രെയ്‌ലർ നൽകുന്നത്. ഒരു ഇടവേളയ്ക്ക് ശേഷം അജ്മല്‍ അമീര്‍ (Ajmal Ameer) പത്താം വളവിലൂടെ മലയാളത്തില്‍ എത്തുന്നുണ്ട്.

വര്‍ഷങ്ങള്‍ക്കു മുമ്പ് കേരള മനസാക്ഷിയെ ഞെട്ടിച്ച ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അതിഥി രവിയും സ്വാസികയുമാണ് നായികമാര്‍. അനീഷ് ജി. മേനോന്‍, സുധീര്‍ കരമന, സോഹന്‍ സീനു ലാല്‍, മേജര്‍ രവി, രാജേഷ് ശര്‍മ്മ, ഇടവേള ബാബു, നന്ദന്‍ ഉണ്ണി, ജയകൃഷ്ണന്‍, ഷാജു ശ്രീധര്‍, നിസ്താര്‍ അഹമ്മദ്, തുഷാര പിള്ള, അമ്പിളി തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. നടി മുക്തയുടെ മകള്‍ കണ്മണി ആദ്യമായി പത്താം വളവിലൂടെ അഭിനയരംഗത്ത് എത്തുന്നുണ്ട്. ഒരു ഫാമിലി ഇമോഷണല്‍ ത്രില്ലർ ആണ് 'പത്താം വളവ്'.



യു.ജി.എം. പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ സക്കറിയ തോമസ്, ശ്രീജിത്ത് രാമചന്ദ്രന്‍, ജിജോ കാവനാല്‍, പ്രിന്‍സ് പോള്‍ എന്നിവര്‍ ചേര്‍ന്ന് നിർമിക്കുന്നു. ചിത്രത്തിലൂടെ ബോളിവുഡ് നിര്‍മ്മാണക്കമ്പനിയായ മുംബൈ മൂവി സ്റ്റുഡിയോസ് ആദ്യമായി മലയാള സിനിമയിലേക്ക് എത്തുന്നു എന്ന പ്രത്യേകതയും പത്താം വളവിനുണ്ട്. റുസ്തം, ലഞ്ച് ബോക്‌സ് തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മാതാവായ നിതിന്‍ കേനിയുടെയും നവീന്‍ ചന്ദ്രയുടെയും പങ്കാളിത്തത്തില്‍ ഉള്ള കമ്പനിയാണ് എം.എം.എസ്.

അഭിലാഷ് പിള്ളയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് രതീഷ് റാം. ജോസഫിനു ശേഷം രഞ്ജിന്‍ രാജ് ഒരിക്കല്‍ കൂടി പത്മകുമാര്‍ ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നു. എഡിറ്റര്‍- ഷമീര്‍ മുഹമ്മദ്, പ്രൊജക്റ്റ് ഡിസൈന്‍- നോബിള്‍ ജേക്കബ്, കോസ്റ്റ്യൂം ഡിസൈനര്‍ - ഐഷ ഷഫീര്‍, ആര്‍ട്ട് രാജീവ് കോവിലകം, മേക്കപ്പ്- ജിതേഷ് പൊയ്യ, പി.ആര്‍.ഒ.- ആതിര ദില്‍ജിത്ത്, വാഴൂര്‍ ജോസ്.

Summary: Malayalam movie industry is prepping for another real-life inspired thriller tale told through Suraj Venjaramoodu and Indrajith Sukumaran. 'Pathaam Valavu' is directed by director veteran Padmakumar, who is behind the making of critically-acclaimed movie Joseph. Trailer of the movie got released. A video spanning less than two minutes is enough to pique the curiosity of thriller-loving audience
Published by:user_57
First published: