നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • ഉണ്ണി മുകുന്ദന്റെ നായികയാവണോ? അവസരം ഇതാ

  ഉണ്ണി മുകുന്ദന്റെ നായികയാവണോ? അവസരം ഇതാ

  Here's an opportunity to be Unni Mukundan's heroine | ഉടനെ ചിത്രീകരണം ആരംഭിക്കുന്ന ചിത്രം മേപ്പടിയാനിലേക്കാണ് ഉണ്ണിയുടെ നായികയാവാൻ അവസരം തുറക്കുന്നത്

  ഉണ്ണി മുകുന്ദൻ

  ഉണ്ണി മുകുന്ദൻ

  • Share this:
   നിത്യ മേനോനും, സംവൃത സുനിലിനും, രമ്യ നമ്പീശനും ഉണ്ണി മുകുന്ദന്റെ നായികമാരായിട്ടുണ്ട്. അടുത്തതാരെന്നുള്ള ചോദ്യത്തിന് ഒരു പക്ഷെ നിങ്ങളിൽ ഒരാൾക്ക് ഉത്തരം തരാൻ കഴിഞ്ഞേക്കും. ഉണ്ണി മുകുന്ദന്റെ നായികയാവാൻ ഒരാൾക്ക് അവസരം ഒരുങ്ങുന്നു.

   ഉടനെ ചിത്രീകരണം ആരംഭിക്കുന്ന ചിത്രം മേപ്പടിയാനിലേക്കാണ് ഉണ്ണിയുടെ നായികയാവാൻ അവസരം തുറക്കുന്നത്. 18നും 25നും ഇടയിൽ പ്രായമുള്ള പെൺകുട്ടികൾക്കാണ് അവസരം. ഒക്ടോബർ 8ന് മുൻപായി സിനിമയുടെ നിർമ്മാതാക്കൾക്ക് നിങ്ങളുടെ ചിത്രം അയച്ചു കൊടുക്കാം. എഡിറ്റു ചെയ്യാത്ത ചിത്രങ്ങളാണ് പരിഗണിക്കുക.

   2019 ഫെബ്രുവരി മാസമാണ് മേപ്പാടിന്റെ പ്രഖ്യാപനം നടൻ ജയസൂര്യയുടെ പേജ് വഴി നടന്നത്. വീഡിയോ രൂപത്തിൽ ആയിരുന്നു പ്രഖ്യാപനം ഉണ്ടായത്. c/o സൈറാ ഭാനു, സൺ‌ഡേ ഹോളിഡേ, ബി.ടെക്, ഓർമ്മയിൽ ഒരു ശിശിരം തുടങ്ങിയ ചിത്രങ്ങൾ നിർമ്മിച്ച സംഘത്തിന്റേതാണ് മേപ്പടിയാൻ. വിഷ്ണു മോഹൻ ആണ് സംവിധാനം. സൈജു കുറുപ്, കലാഭവൻ ഷാജോൺ, ലെന, കുണ്ടറ ജോണി, ഹരീഷ് കണാരൻ, അലെൻസിയർ, ശ്രീനിവാസൻ എന്നിവരുടെ പേരടങ്ങിയതാണ് പ്രഖ്യാപന വേളയിൽ പുറത്തുവിട്ട ചിത്രത്തിലെ താരങ്ങളുടെ പട്ടിക.

   നായികയാവാൻ അപേക്ഷിക്കുന്നവർക്കുള്ള കൂടുതൽ വിവരങ്ങൾ ചുവടെ.   First published:
   )}