മാമാങ്കത്തിലെ മമ്മൂട്ടിയെ കണ്ടവരുണ്ടോ?

Here's Mammootty in Mamankam movie | മാമാങ്കത്തിലെ മമ്മൂട്ടി എന്ന നിലയിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഫോട്ടോ ആണിത്

news18india
Updated: April 30, 2019, 10:34 AM IST
മാമാങ്കത്തിലെ മമ്മൂട്ടിയെ കണ്ടവരുണ്ടോ?
മമ്മൂട്ടി
  • Share this:
ഒരു വടക്കൻ വീരഗാഥയിലെ ചന്തുവും, 2019ലെ മാമാങ്കത്തിലെ നായകനും തമ്മിലെ വ്യത്യാസം എന്തെന്ന് ചോദിച്ചാൽ അതിനുത്തരം കണ്ടുപിടിക്കുക അത്ര എളുപ്പമല്ല. രണ്ടും കൈകാര്യം ചെയ്തത് മമ്മൂട്ടി ആണെന്നതിനാലും, ഇന്നും യുവ നടന്മാരെക്കാളും പ്രസരിപ്പും ചുറുചുറുക്കും ഉള്ള നടൻ ആയതിനാലും സംഗതി കടുകട്ടി ആവാനേ സാധ്യതയുള്ളൂ. മാമാങ്കത്തിലെ മമ്മൂട്ടി എന്ന നിലയിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഫോട്ടോ ആണിത്.
 
View this post on Instagram
 

"വർഷങ്ങൾക്ക് മുൻപുള്ള ചന്തുവിനെ ഒന്ന് എടുത്തു നോക്കു,എന്നിട്ട് ഈ 2019ൽ മമ്മുക്ക അഭിനയിക്കുന്ന ഈ വീരപുരുഷനെയും നോക്കു, ഇത് കൊണ്ട് ഒക്കെയാണ് പറയുന്നത് "പഴകുന്തോറും വീര്യം കൂടീട്ടെ ഉള്ളു എന്ന്....😘✌ "മാമാങ്കം Loading...🔥 @mammukka_lovers❤ #mammukka #latest #maamankam #locationstill #waiting #malayalamcinema #mammootty #ourikka #mollywood #megastar #ourpride #evergreenstar #allgenerationhero #thefaceofindiancinema #mammukkalovers😘


A post shared by Mammukka lovers (@mammukka_lovers) on


യോദ്ധാവിന്റെ വേഷം ചെയ്യാൻ ഒരു വർഷം കഠിനാധ്വാനം നടത്തിയ ധ്രുവനിൽ തുടങ്ങി 20 വർഷം ഗവേഷണം നടത്തി തിരക്കഥ ചിട്ടപ്പെടുത്തിയ സംവിധായകൻ സജീവ് പിള്ളയെവരെ പുറത്താക്കി വിവാദം സൃഷ്ടിച്ച ചിത്രമാണിത്. തെന്നിന്ത്യൻ ഛായാഗ്രാഹകൻ ഗണേഷ് രാജവേലു, ആർട് ഡയറക്റ്റർ സുനിൽ ബാബു, കോസ്റ്റിയൂം ഡിസൈനർ അനു വർദ്ധൻ എന്നിവരും ചിത്രത്തിൽ നിന്നും പുറത്തായി. ചർച്ചകളിൽ ഒന്നും നിർമ്മാതാവ് വേണു കുന്നപ്പള്ളി സംവിധായകനെ പങ്കെടുപ്പിച്ചിരുന്നില്ല. പുറത്താക്കൽ തീരുമാനവും സജീവ് പിള്ള അറിഞ്ഞിരുന്നില്ല.

തൻ്റെ ജീവന് നിർമ്മാതാവിന്റെ പക്കൽ നിന്നും ഭീഷണിയുണ്ടെന്ന സംവിധായകൻ സജീവ് പിള്ളയുടെ വെളിപ്പെടുത്തലിനു ശേഷം, അത് വരെ പ്രതികരിക്കാതിരുന്ന നിർമ്മാതാവ് പേജുകൾ നീളുന്ന പ്രസ്താവനയുമായി രംഗത്തെത്തി. വർഷങ്ങൾ അധ്വാനം ചെയ്ത് രൂപപ്പെടുത്തിയ സ്ക്രിപ്റ്റിൽ സജീവ് പിള്ളക്ക് ഇനി അവകാശം ഇല്ലെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ മെഗാ സ്റ്റാർ മമ്മൂട്ടി ഡെയ്റ്റ് നൽകിയ സ്ക്രിപ്റ്റിന് തുച്ഛമായ വില പറഞ്ഞയാളാണ് നിർമ്മാതാവ് എന്ന നിലപാടുമായി സജീവ് തലസ്ഥാനത്തെ മാധ്യമപ്രവർത്തകർക്കു മുൻപിൽ പത്രസമ്മേളനം വിളിച്ചു ചേർത്തിരുന്നു.

First published: April 30, 2019, 10:34 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading