HOME » NEWS » Film » MOVIES HERES THE FIRST LOOK OF UNLOCK MOVIE

മംമ്ത മോഹൻദാസ് നായികയാവുന്ന 'അൺലോക്ക്' ഫസ്റ്റ് ലുക്ക് പുറത്ത്

Here's the first look of Unlock movie | ഫസ്റ്റ് ലുക്ക് പോസ്റ്റർ മമ്മൂട്ടി പുറത്തിറക്കി

News18 Malayalam | news18-malayalam
Updated: November 23, 2020, 4:02 PM IST
മംമ്ത മോഹൻദാസ് നായികയാവുന്ന 'അൺലോക്ക്' ഫസ്റ്റ് ലുക്ക് പുറത്ത്
അൺലോക്ക്
  • Share this:
നടനും തിരക്കഥാകൃത്തും സംവിധായകനുമായ സോഹൻ സീനുലാൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'അൺലോക്ക്' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മമ്മൂട്ടി ഫേസ്ബുക്കിലൂടെ റിലീസ് ചെയ്തു.

മൂവീ പേ മീഡിയയുടെ സഹകരണത്തോടെ ഹിപ്പോ പ്രെെം മോഷന്‍ പിക്ച്ചേഴ്സിന്റെ ബാനറില്‍ സജീഷ്‌ മഞ്ചേരി നിർമ്മിക്കുന്ന ഈ ചിത്രത്തില്‍ ചെമ്പൻ വിനോദ്‌, ശ്രീനാഥ് ഭാസി, ശ്രീകാന്ത്, ഇന്ദ്രൻസ്‌, സാജു നവോദയ, ചെമ്പില്‍ അശോകന്‍, അഭിലാഷ് പട്ടാളം, മംമ്ത മോഹന്‍ദാസ്, ശ്രിത ശിവദാസ് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.



കോവിഡ് ലോക്ക്ഡൗൺ കാലത്ത് കുടുംബ ബന്ധങ്ങളില്‍ ഉണ്ടാകുന്ന മാറ്റങ്ങളും തിരിച്ചറിവുകളുമാണ് 'അൺലോക്ക്' എന്ന ചിത്രത്തില്‍ വളരെ രസകരമായി അവതരിപ്പിക്കുന്നത്. ചുരുങ്ങിയ നാളുകൾക്കുകിൽ ചിത്രീകരണം ആരംഭിച്ചു പൂർത്തിയാക്കിയ ചിത്രമാണ് അൺലോക്ക്.

അഭിലാഷ് ശങ്കര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.അനില്‍ ജോണ്‍സ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നു.
Published by: user_57
First published: November 23, 2020, 4:02 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories