• HOME
  • »
  • NEWS
  • »
  • film
  • »
  • കൈലാഷ്, സരയൂ; 'ഉപ്പുമാവ്' സിനിമയുടെ ഓഡിയോ പ്രകാശനം ചെയ്ത് ഹൈബി ഈഡനും ബാദുഷയും

കൈലാഷ്, സരയൂ; 'ഉപ്പുമാവ്' സിനിമയുടെ ഓഡിയോ പ്രകാശനം ചെയ്ത് ഹൈബി ഈഡനും ബാദുഷയും

കൈലാഷ്, സരയൂ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ശ്യാം ശിവരാജൻ കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമ

ഓഡിയോ പ്രകാശന ചടങ്ങിൽ നിന്നും

ഓഡിയോ പ്രകാശന ചടങ്ങിൽ നിന്നും

  • Share this:
കൈലാഷ് (Kailash), സരയൂ (Sarayu Mohan) എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ശ്യാം ശിവരാജൻ കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഉപ്പുമാവ്' (Uppumavu) എന്ന ചിത്രത്തിന്റെ ഓഡിയോ സിഡി, എറണാകുളം സരോവരം ഹോട്ടലിൽ വെച്ച് ഐബി ഈഡൻ എം.പി., ചലച്ചിത്ര നിർമ്മാതാവ് ബാദുഷ എന്നിവർ ചേർന്ന് പ്രകാശനം ചെയ്തു.

ശിവജി ഗുരുവായൂർ, ജയശങ്കർ, ഷാജി മാവേലിക്കര, കൊല്ലം ഷാ, ഫിലിപ്പ് മമ്പാട്, കണ്ണൻ സാഗർ, സജി വെട്ടിക്കവല, കെ. അജിത് കുമാർ, മാസ്റ്റർ ആദീഷ്, സീമ ജി. നായർ, ആതിര, മോളി കണ്ണമാലി, തസ്ലീമ മുജീബ്, മായ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.

വൈറ്റ് ഫ്രെയിംസിന്റെ സഹകരണത്തോടെ കാട്ടൂർ ഫിലിംസിന്റെ ബാനറിൽ പ്രിജി കാട്ടൂർ, കെ. അജിത് കുമാർ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം മാധേഷ് നിർവ്വഹിക്കുന്നു. ശ്രീമംഗലം വിജയൻ തിരക്കഥയും സംഭാഷണവുമെഴുതുന്നു.

രാജൻ കാർത്തികപ്പള്ളി, ഫൈസൽ പൊന്നാനി എന്നിവരുടെ വരികൾക്ക് സിബു സുകുമാരൻ സംഗീതം പകരുന്നു. വൈക്കം വിജയലക്ഷ്മി, വിജേഷ് ഗോപാൽ, മാസ്റ്റർ ശ്രീഹരി,ബേബി അനന്യ എന്നിവരാണ് ഗായകർ.

എഡിറ്റർ- റയാൻ ടൈറ്റസ്, പ്രൊഡക്ഷൻ ഡിസൈനർ- രാജീവ് സൂര്യൻ, കല-രാജീവൻ ഇളമ്പൽ, മേക്കപ്പ്- അനിൽ നേമം, വസ്ത്രാലങ്കാരം- സൂര്യ ശ്രീകുമാർ, സ്റ്റിൽസ്- റോയി ലോറൻസ്, കൊറിയോഗ്രാഫി- തുഷാന്ത് ടാപ്പസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ- മഹേഷ് കൃഷ്ണ, അസോസിയേറ്റ് ഡയറക്ടർ- റെജി ശ്രീനിവാസൻ, അസിസ്റ്റന്റ് ഡയറക്ടർ- രാഹുൽ, അരോമൽ, ശിവ, പ്രൊഡക്ഷൻ കൺട്രോളർ - സഞ്ജു എസ്. സാഹിബ്,
പി.ആർ.ഒ. - എ.എസ്. ദിനേശ്.

Also read: Thangalaan | വിക്രം ചിത്രത്തിൽ മലയാളി നായികമാർ; പാ രഞ്ജിത്തിന്റെ 'തങ്കലാനിൽ' പാർവതി, മാളവിക

ചിയാൻ വിക്രമിന്റെ (Chiyaan Vikram) പുതിയ ചിത്രത്തിന് 'തങ്കലാൻ' എന്ന് പേരിട്ടു. പാ.രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ടൈറ്റിൽ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോൾ. പാർവതിയും മാളവിക മോഹനനും സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ നായകനായി ചിയാൻ വിക്രം അഭിനയിക്കുന്നു. പശുപതി, ഹരി കൃഷ്ണൻ, അൻബു ദുരൈ എന്നിവരും മറ്റ് ചില പ്രമുഖ അഭിനേതാക്കളും സിനിമയുടെ ഭാഗമാണ്.

എ. കിഷോർ ഛായാഗ്രഹണവും ജി.വി. പ്രകാശ് കുമാർ സംഗീതവും നിർവ്വഹിക്കുന്നു. തമിഴ് പ്രഭ ഈ ചിത്രത്തിന്റെ സഹ രചയിതാവാണ്. കലാവിഭാഗം കൈകാര്യം ചെയ്യുന്നത് എസ്.എസ്. മൂർത്തി. ആർ.കെ. സെൽവ (എഡിറ്റിംഗ്), സ്റ്റണർ സാം (സ്റ്റണ്ട്സ്) എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.

കോളാർ സ്വർണ ഖനിയുടെ പശ്ചാത്തലത്തിലാണ് കഥ പുരോഗമിക്കുക. ഒരു ആക്ഷൻ എന്റർടെയ്‌നറായി രൂപകല്പന ചെയ്ത ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് സ്റ്റുഡിയോ ഗ്രീൻ കെ.ഇ. ജ്ഞാനവേൽ രാജയും പാ.രഞ്ജിത്തിന്റെ നീലം പ്രൊഡക്ഷൻസുമായി ചേർന്ന് വമ്പൻ ബജറ്റിലാണ്.
Published by:user_57
First published: